വാർത്ത

ചാൻസലർ സദാശിവം ഇടപെട്ടു തുടങ്ങി; യോഗ്യതയില്ലെന്ന ആരോപണങ്ങളിൽ എംജി, കാലടി വിസിമാർ മറുപടി നൽകണം; സർക്കാരിനോടും വിശദീകരണം തേടി ഗവർണ്ണർ

തിരുവനന്തപുരം: സർവകലാശാല വൈസ് ചാൻസലറാകാനുള്ള യോഗ്യതയില്ലെന്ന പരാതിയെ തുടർന്ന് രണ്ട് സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് ഗവർണർ വിശദീകരണം തേടി. വൈസ് ചാൻസലാറാകാനുള്ള യോഗ്യതയില്ലെന്ന പരാതിയിൽ മഹാത്മാഗാന്ധി സർവകലാശാല, കാലടി ശ്രീശങ്കരാചാര്യ സർവകലാശാല എന്നിവിടങ്ങളിലെ വൈസ് ചാൻസലർമാരാണ് വിശദീകരണം നൽകേണ്ടത്.

ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സർക്കാരിനോടും ചാൻസലർ കൂടിയായ ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറിയാണ് വിഷയത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കേണ്ടത്. . ഇവർക്കെതിരെ 15 ഓളം പരാതികളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഇത് പരിഗണച്ചാണ് രണ്ടാഴ്ചക്കകം മറുപടി നൽകാൻ ഗവർണർ പി സദാശിവം ആവശ്യപ്പെട്ടിട്ടുള്ളത്.

മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലറായ ഡോ.ബാബു സെബാസ്റ്റ്യൻ, കാലടി സർവകലശാല വൈസ് ചാൻസലർ ഡോ.എം.സി ദിലീപ്കുമാർ എന്നിവർ സ്ഥാനമേറ്റപ്പോൾ തന്നെ പരാതികൾ ഉയർന്നിരുന്നു. യുജിസിയുടെ നിബന്ധനകൾ പ്രകാരം വിസിയായി ചുമതലയേൽക്കുന്ന വ്യക്തി പത്ത് വർഷം പ്രൊഫസർ ആയിരിക്കണം എന്നുണ്ട്. എന്നാൽ ഈ യോഗ്യതകൾ എംജി വിസിയായ ബാബു സെബാസ്റ്റ്യന് ഇല്ലെന്നാണ് ആരോപണം.

കാലടി സർവകലാശാല വിസി ദിലീപ് കുമാർ വിജിലൻസ് കേസിൽ ഉൾപ്പെട്ടിള്ളതിനാൽ വിസിയായി തുടരാനാകില്ലെന്നും ഇയാൾക്കെതിരെയുള്ള പരാതിയിൽ പറയുന്നു.

 

MNM Recommends


Most Read