വാർത്ത

കാന്റർബറി ആർച്ച് ബിഷപ് കോട്ടയം സന്ദർശിക്കും; ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 2 വരെ കോട്ടയത്ത് സിഎസ്‌ഐ മധ്യകേരള മഹായിടവക ആസ്ഥാനത്ത് നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും

കോട്ടയം; ആംഗ്ലിക്കൻ സഭയുടെ പരമാധ്യക്ഷനായ കാന്റർബറി ആർച്ച് ബിഷപ് ഡോ. ജസ്റ്റിൻ വെൽബി കോട്ടയം സന്ദർശിക്കും. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 2 വരെ കോട്ടയത്ത് സിഎസ്‌ഐ മധ്യകേരള മഹായിടവക ആസ്ഥാനത്ത് നടക്കുന്ന സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടക്കുന്ന ആരാധനയ്ക്ക് മുഖ്യകാർമികത്വം വഹിക്കും. ആംഗ്ലിക്കൻ പ്രിമേറ്റും സിഎസ്‌ഐ സഭ മോഡറേറ്ററുമായ ബിഷപ് തോമസ് കെ. ഉമ്മന്റെ ക്ഷണം സ്വീകരിച്ചാണു ആർച്ച് ബിഷപ് ഡോ. ജസ്റ്റിൻ വെൽബി കോട്ടയത്ത് എത്തുന്നത്.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read