വാർത്ത

ഡ്രൈഡേയിലും ടോക്കൺ നൽകി ബെവ്ക്യൂ ആപ്പ്; ലോക ലഹരി വിരുദ്ധ ദിനമായ ഇന്നലെ പാസ് അനുവദിച്ചത് 32,000 പേർക്ക്; ഒടുവിൽ ഡ്രൈഡേ സന്ദേശവും ടോക്കൺ പിൻവലിക്കലും നടത്തി ആപ്പ് പൊല്ലാപ്പായി

തിരുവനന്തപുരം: ഡ്രൈഡേയിലും ടോക്കൺ നൽകി ബെവ്ക്യൂ ആപ്പ് പൊല്ലാപ്പായി. ലോക ലഹരി വിരുദ്ധ ദിനമായ ഇന്നലെ സർക്കാർ ഡ്രൈഡേ ആയി പ്രഖ്യാപിച്ചിരിക്കെ ആപ്പ് ആയിരങ്ങൾക്കാണ് മദ്യം വാങ്ങാനായി പാസ് അനുവദിച്ചത്. ഒടുവിൽ വൈകിട്ടോടെ ടോക്കൺ കിട്ടിയാലും ഇന്നു മദ്യം കിട്ടില്ലെന്ന് ആപ്പിലൂടെ അറിയിപ്പും വന്നു. ടോക്കൺ ്അസാധുവാകുകയും ചെയ്തു.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ആപ്പ് വഴി പാസ് വിതരണം തുടർന്നത്. ഡ്രൈഡേയിലേക്കും പാസ് നൽകുന്നത് ശ്രദ്ധയിൽപ്പെട്ട എക്‌സൈസ് വകുപ്പും ബവ്‌റിജസ് ജീവനക്കാരും ഇടപെട്ടാണ് ആപ്പിന്റെ ചുമതലയുള്ള കരാർ കമ്പനിയുടെ ശ്രദ്ധയിലെത്തിച്ചത്. വിവരം കിട്ടിയ ഉടൻ ആപ് താൽക്കാലികമായി പ്രവർത്തനം നിർത്തി. ഡ്രൈഡേ സന്ദേശവും ബുക്ക് ചെയ്യുന്നവർക്ക് കൈമാറി. എന്നാൽ ഇതിനോടകം സംസ്ഥാനത്തൊട്ടാകെ 32,000 പേർക്ക് പാസ് അനുവദിച്ചു കഴിഞ്ഞിരുന്നെന്നാണു വിവരം.

അതേസമയം, ബവ്‌റിജസ് കോർപറേഷനിൽ നിന്ന് മുൻകൂട്ടി വിവരം ലഭിക്കാത്തതിനാലാണ് പാസ് അനുവദിച്ചു പോയതെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം. ഡ്രൈഡേയായ ഇന്ന് ആർക്കും മദ്യം കിട്ടില്ല. പാസ് അസാധുവാകുകയും ചെയ്യും. ഇന്ന് ടോക്കണുകൾ കിട്ടി മദ്യം വാങ്ങാൻ കഴിയാത്തവർ വീണ്ടും ബുക്ക് ചെയ്യാൻ 4 ദിവസം കാത്തിരിക്കണോ എന്ന കാര്യത്തിലും വ്യക്തതയില്ല.

 

MNM Recommends


Most Read