വാർത്ത

പുഴക്കാട്ടിരിയിൽ ബൈക്കുകൾ കുട്ടിയിടിച്ച് യുവാവ് മരിച്ചു; 22 കാരന്റെ മരണം കാറ്ററിങ് ജോലി കഴിഞ്ഞ് വരുന്നതിനിടെ

മലപ്പുറം: കാറ്ററിങ് ജോലി കഴിഞ്ഞ് വരുന്നതിനിടെ ബൈക്കുകൾ കുട്ടിയിടിച്ച് 22കാരനായ യുവാവ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് ഭാഗത്ത് കേറ്ററിങ് ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുന്നതിനിടെ ഞായാറാഴ്ച വൈകുനേരം അഞ്ചു മണിക്ക് പുഴക്കാട്ടിരിയിൽ വെച്ച് ബൈക്കുകൾ തമ്മിൽ കുട്ടി ഇടിച്ചാണ് അപകടമുണ്ടായത്. തുടർന്നുു പെരിന്തൽമണ്ണ സ്വകര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെറുമുക്ക് കിഴക്കേത്തലയിലെ കോഴിക്കാട്ടിൽ സുലൈമാൻ സജിത ദമ്പദികളുടെ മകൻ സൽമാൻ ഫാരിസ് (22) ആണ് ഇന്നു രാവിലെ പതിനൊന്ന് മണിക്ക് മരണപ്പെട്ടത്.

സൽമാൻ ഫാരിസ് ഏഴു വര്ഷത്തോളമായി കാറ്ററിങ് ജോലി ചെയ്തു വരികയാണ്. കൂടെ ഉണ്ടായിരുന്ന എറപ്പറമ്പൻ അലിയുടെ മകൻ അഫ്‌ളഹ് (22) പരിക്കുകളോടെ ചികിത്സയിലാണ്. പോസ്മോർട്ടത്തിനു ശേഷം രാത്രി ഒമ്പതു മണിക്ക് ചെറുമുക്ക് മഹല്ല് ജുമാ മസ്ജിദിൽ വെച്ച് കബറടക്കം നടന്നു. സഹോദരങ്ങൾ ഷഹാന, ഷെറിൻ, ഫർഹഷ

 

 

മറുനാടന്‍ മലയാളി ന്യൂസ് കോണ്‍ട്രിബ്യൂട്ടര്‍ news@marunadan.in

MNM Recommends


Most Read