വാർത്ത

പൊലീസ് സ്‌റ്റേഷനുകളിൽ മാദ്ധ്യമ വക്താക്കളെ നിയമിക്കണം; ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളുമായി സംസാരിക്കുന്നതിൽ നിയന്ത്രണം വേണമെന്നും അമിക്കസ് ക്യൂറി ശുപാർശ

ന്യൂഡൽഹി: രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും മാദ്ധ്യമ വക്താക്കളെ നിയമിക്കണമെന്ന് ശുപാർശ. അമിക്കസ്‌ക്യൂറി ഗോപാൽ ശങ്കരനാരായണനാണ് സുപ്രീംകോടതിയിൽ ശുപാർശ നൽകിയത്. എല്ലാ കേസുകളും റിപ്പോർട്ട് ചെയ്യുന്നതിന് മാദ്ധ്യമങ്ങൾക്ക് മാർഗ രേഖ കൊണ്ടു വരുന്നതിനെക്കുറിച്ച് സുപ്രീംകോടതി ആലോചിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അമിക്കസ് ക്യൂറിയെ നിയമിച്ചത്.

ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളുമായി സംസാരിക്കുന്നതിൽ നിയന്ത്രണം പാലിക്കണമെന്നും വാർത്താ സമ്മേളനങ്ങൾക്ക് പകരം വാർത്താ കുറിപ്പുകൾ നൽകണമെന്നും അമിക്കസ്‌ക്യൂറി കോടതിയിൽ റിപ്പോർട്ട് നൽകി.

പൊലീസിലെ തെരഞ്ഞെടുക്കപ്പെട്ട മാദ്ധ്യമ വക്താക്കൾ മാത്രമേ മാദ്ധ്യമങ്ങളുമായി സംസാരിക്കാൻ പാടുള്ളൂ. അന്വേഷണത്തിലിരിക്കുന്ന കേസുകളുടെ വിവരങ്ങൾ അതത് ഘട്ടങ്ങളിൽ മാത്രം പുറത്ത് വിടണം. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിനു മുമ്പ് വാർത്താ സമ്മേളനം നടത്തരുത്. കേസിനെ കുറിച്ചുള്ള വിവരങ്ങൾ അനാവശ്യമായി വെളിപ്പെടുത്താൻ പാടില്ലെന്നും ഗോപാൽ ശങ്കരനാരായണന്റെ റിപ്പോർട്ടിൽ പറയുന്നു.

 

 

MNM Recommends


Most Read