വാർത്ത

ഇന്ധനം നിറയ്ക്കുന്നതിനിടെ കാർ കത്തിയമർന്നു; ഒഴിവായത് വൻ അപകടം

ഹൈദരാബാദ്: ഇന്ധനം നിറയ്ക്കുന്നതിനിടെ കാർ കത്തിനശിച്ചു. ഹൈദരാബാദിലെ പെട്രോൾ പമ്പിൽ വെച്ച് സ്‌കോഡ കാറിനാണ് തീപിടിച്ചത്. ഇന്ധന ചോർച്ച ശ്രദ്ധയിൽപ്പെട്ട പമ്പ് ജീവനക്കാരൻ ഇക്കാര്യം ഡ്രൈവറെ അറിയിച്ചെങ്കിലും, ഡ്രൈവർ ബാത്ത്‌റൂമിൽ പോകുന്നു എന്ന് പറഞ്ഞ് അവിടെ നിന്ന് മാറുകയായിരുന്നു. ഇന്ധനം നിറക്കുന്ന മെഷിനിനോട് ചേർത്താണ് കാർ നിർത്തിയിരുന്നത്. ഇന്ധനം നിറയ്ക്കുന്നതിനിടെ കറുത്ത പുക ഉയർന്നു. തൊട്ടുപിന്നാലെ തീ പടരുകയും കാർ കത്തിയമരുകയുമായിരുന്നു.

കാറിന്റെ അടിയിൽ നിന്നാണ് തീ പടർന്നത്. കാറ് മുഴുവൻ വ്യാപിച്ച തീ ഇന്ധനം നിറയ്ക്കുന്ന മെഷീനിലേക്കും ആളിപടർന്നു. തുടർന്ന് പമ്പ് ജീവനക്കാരൻ ഫയർ ഫോഴ്സ് ഉൾപ്പെടെയുള്ളവരെ വിവരം അറിയിച്ചു. തീ ഗ്യാസ് സ്റ്റേഷനിലേക്ക് പടരാൻ തുടങ്ങിയിരുന്നെങ്കിലും ഫയർഫോഴ്സിന്റെ സമയോചിത ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read