വാർത്ത

കേന്ദ്ര ആരോഗ്യ സഹമന്ത്രിയെ മഷി കുടഞ്ഞ സംഭവത്തിൽ പാർട്ടി വിദ്യാർത്ഥി വിഭാഗം നേതാവിനെ തള്ളി പപ്പു യാദവ്; അശ്വനികുമാർ ചൗബെയെ മഷി കുടഞ്ഞെന്നവകാശപ്പെട്ട നിഷാന്ത് ഝായ്ക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് വിശദീകരണം

പട്‌ന: കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വനികുമാർ ചൗബെയെ മഷി കുടഞ്ഞ സംഭവത്തിൽ വിദ്യാർത്ഥി വിഭാഗം നേതാവിനെ തള്ളി ജൻ അധികാർ പാർട്ടി നേതാവ് പപ്പു യാദവ്. കഴിഞ്ഞ ദിവസമാണ് നഗരത്തിൽ പടർന്നുപിടിച്ച ഡെങ്കിപ്പനി തടയുന്നതിനുള്ള നടപടികൾ വിലയിരുത്താൻ പട്‌ന മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനികുമാർ ചൗബെയുടെ നേർക്ക് മഷി കുടഞ്ഞശേഷം 2 യുവാക്കൾ ഓടി രക്ഷപ്പെട്ടത്.

പിന്നീട് മഷി കുടഞ്ഞത് താനാണ് എന്ന് അവകാശപ്പെട്ട് ജെഎപി പാർട്ടിയുടെ പാർട്ടിയുടെ വിദ്യാർത്ഥി നേതാവ് നിഷാന്ത് ഝാ പ്രാദേശിക ചാനലുകളിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. എന്നാൽ, ഇയാൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് പപ്പു യാദവ് പറഞ്ഞു.

അവലോകന യോഗത്തിനു ശേഷം മന്ത്രി കാറിൽ കയറുന്നതിനിടെയാണ് ഓടിയെത്തിയ യുവാക്കൾ മഷി കുടഞ്ഞത്. മന്ത്രിയുടെ ദേഹത്തും കാറിന്റെ ഡോർ ഗ്ലാസിലും ബോണറ്റിലും മഷി പടർന്നു.ഡെങ്കിപ്പനി തടയുന്നതിലെ സർക്കാർ അനാസ്ഥയിൽ പ്രതിഷേധിച്ച് പപ്പു യാദവിന്റെ ജൻ അധികാർ പാർട്ടി (ജെഎപി) പ്രവർത്തകർ മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചിരുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read