വാർത്ത

കൂടുതൽ വരുമാനം കണക്കാക്കുന്നതിനും ഈ വർഷത്തെ ധനക്കമ്മികുറയ്ക്കുന്നതിനും ജി എസ് ടി നഷ്ടപരിഹാര തുക വകമാറ്റി; കേന്ദ്ര സർക്കാർ നടത്തിയത് ഗുരുതര നിയമ ലംഘനം; ചരക്കു സേവന നികുതി നിയമ ലംഘനം ചർച്ചയാകുമ്പോൾ

ന്യൂഡൽഹി: ചരക്കു സേവന നികുതി(ജി.എസ്.ടി.) നിയമം കേന്ദ്ര സർക്കാർ ലംഘിച്ചതായി സി.എ.ജി. കണ്ടെത്തി. സംസ്ഥാനങ്ങൾക്ക് നൽകേണ്ട നഷ്ടപരിഹാരത്തുകയ്ക്കുള്ള ഫണ്ട് മറ്റുആവശ്യങ്ങൾക്കായി ഉപയോഗിച്ചതായാണ് കണ്ടെത്തൽ.

കൂടുതൽ വരുമാനം കണക്കാക്കുന്നതിനും ഈ വർഷത്തെ ധനക്കമ്മികുറയ്ക്കുന്നതിനുമാണ് സർക്കാർ ഇത് ചെയ്തതെന്നാണ് കണ്ടെത്തൽ. 2017-ലെ ജി.എസ്.ടി. നഷ്ടപരിഹാര സെസ് നിയമത്തിന്റെ ലംഘനമാണിത്. സി.എഫ്.ഐയിൽ (കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയിൽ) 47,272 കോടി രൂപ നിലനിർത്തുകയും 2017-18, 2018-19 സാമ്പത്തികവർഷങ്ങളിൽ ഈ തുക മറ്റ് ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്തിയെന്നുമാണ് സിഎജി പറയുന്നത്.

കോവിഡ് മൂലം നികുതിവരുമാനം കുത്തനെ കുറഞ്ഞതിനാൽ സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം നൽകാൻ കേന്ദ്രത്തിന് കഴിയില്ലെന്നും അതിനുള്ള ബാധ്യത കേന്ദ്രസർക്കാരിനില്ലെന്നും പാർലമെന്റിൽ ധനമന്ത്രി നിർമല സീതാരാമൻ നേരത്തെ പറഞ്ഞിരുന്നു. വരുമാനം നികത്താനായി വായ്പയെടുക്കാനാണ് സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചത്.

സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം കേന്ദ്രം നൽകുമെന്നും പിന്നീട് അവർ മാറ്റിപ്പറഞ്ഞു. സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം നൽകില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അവർ നിലപാടെടുത്തു.

MNM Recommends


Most Read