വാർത്ത

ബലാത്സംഗം ചെയ്തു കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയ സംഭവം: നാണക്കേട് മാറാതെ ഇന്ത്യ; പ്രതികൾക്കെതിരേ തെളിവില്ലെന്ന വാദത്തെ വിമർശിച്ച് വിദേശ മാദ്ധ്യമങ്ങൾ

ത്തർ പ്രദേശിലെ ബദായൂമിൽ രണ്ടു സഹോദരിമാരെ ബലാത്സംഗം ചെയത് കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കിയ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ അഞ്ച് പ്രതികൾക്കെതിരേ തെളിവില്ലെന്ന അന്വേഷണ സംഘത്തിന്റെ കണ്ടൽ വിമർശിക്കപ്പെടുന്നു. രാജ്യത്തുടനീളം വ്യാപക പ്രതിഷേധത്തിനിടയാക്കിയ സംഭവം ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കിയിരുന്നു. ഇപ്പോൾ പ്രതികൾക്കെതിരെ തെളിവില്ലെന്ന കണ്ടെത്തലും വിദേശ മാദ്ധ്യമങ്ങളടക്കം വിമർശിക്കുന്നു. കേസിൽ പിടിയിലയ മൂന്ന് സഹോദരന്മാരായ പപ്പു, അവധേഷ്, ഊർവേഷ് എന്നിവർ പെൺകുട്ടികളെ ആക്രമിച്ചതായി സമ്മതിച്ചിരുന്നു. കുട്ടികളെ കാണാനില്ലെന്ന പരാതി സ്വീകരിക്കാൻ തയാറാകാതിരുന്ന രണ്ട് പൊലീസുദ്യേഗസ്ഥരും അറസ്റ്റിലായിരുന്നു.

കേസ് അനേഷിച്ച സി ബി ഐയുടെ കണ്ടെത്തൽ ഇവർക്കെതിരേ കുറ്റം ചുമത്താനാവില്ലെന്നാണ്. തെളിവുകളുടെ അഭാവമാണ് സിബിഐ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഭാവിയിൽ കുറ്റം ചുമത്താനുള്ള സാധ്യത സിബിഐ തള്ളിക്കളയുന്നുമില്ല. ഇതുവരെയുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാനാവില്ല, അതേസമയം ആർക്കും ക്ലീൻ ചിറ്റ് നൽകിയിട്ടുമില്ല എന്നാണ് സിബിഐ വക്താവ് കുഞ്ചൻ പ്രസാദ് കഴിഞ്ഞ ദിവസം പറഞ്ഞത്.

ആദ്യം യു പി പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. പെൺകുട്ടികൾ പലതവണ ബലാത്സംഗത്തിനിരയാക്കപ്പെട്ടതായും തൂക്കി കൊല ചെയ്യപ്പെട്ടതാണെന്നും പോസ്റ്റ്‌മോർട്ടം പരിശോധനയിൽ വ്യക്തമായിരുന്നു. എന്നാൽ കേസ് സിബിഐക്ക് കൈമാറിയ ശേഷം ഇരകളാക്കപ്പെട്ട പെൺകുട്ടികളുടെ വസ്ത്രങ്ങൾ ഫോറൻസിക് പരിശോധന നടത്തിയപ്പോൾ ബലാത്സംഗം നടന്നിട്ടില്ലെന്നായിരുന്നു കണ്ടെത്തൽ. നേരത്തെ സംഭവം അന്വേഷിച്ച പ്രാദേശിക പൊലീസും പറഞ്ഞിരുന്നത് ഇതാണ്. ദുരഭിമാനക്കൊലയാകാമിതെന്ന് പൊലീസ് സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 

MNM Recommends


Most Read