വാർത്ത

മോഡലിങിൽ നിന്നും സിവിൽ സർവീസിലേക്ക്; സിവിൽ സർവീസ് പരീക്ഷയിൽ 93-ാം റാങ്ക് നേടി 2016ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റ് ഐശ്വര്യ ഷിരോൺ: മോഡലിങ് വേദിയിൽ മിന്നിത്തിളങ്ങിയ താരം ഐഎഎസ് നേടിയത് കോച്ചിങിന് പോലും പോകാതെ സ്വയം പഠിച്ച്

സിവിൽ സർവീസ് നേടി താരമായിരിക്കുകയാണ് ഡൽഹിയിലെ മോഡലിങ് താരം. അതും കോച്ചിങിനു പോലും പോകാതെ സ്വയം പഠിച്ച്. മോഡലും 2016ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റുമായ ഡൽഹി സ്വദേശിനി ഐശ്വര്യ ഷിറോൺ ആണ് ചിട്ടയായ പഠന ക്രമത്തിലൂടെ ഐഎഎസ് കരസ്ഥമാക്കിയത്. ഐശ്വര്യ സിവിൽ സർവീസ് പരീക്ഷയിൽ 93ാം റാങ്ക് നേടിയാണ് തന്റെ ബുദ്ധി വൈഭവം തെളിയിച്ചത്..

സിവിൽ സർവീസസ് മോഹം കുട്ടിക്കാലത്തേ കൂട്ടിനുള്ളതിനാൽ പഠനകാര്യങ്ങളിൽ ഐശ്വര്യ ഒട്ടും പിന്നോട്ടുപോയില്ല. ഡൽഹി ശ്രീറാം കോളജ് ഓഫ് കൊമേഴ്‌സിൽ ഇക്കണോമിക്‌സ് ഓണേഴ്‌സ് പഠനം. 2015ൽ ഡൽഹി ഫ്രഷ്‌ഫെയ്‌സ് വിന്നറായി. 2016 ൽ ഡൽഹി ക്യാംപസ് പ്രിൻസസ്. ഒപ്പം പല മാഗസിനുകൾക്കും ഡിസൈനർമാർക്കുമായി മോഡലായി. ഒടുവിൽ 2016ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ ഫൈനലിലെത്തിയ 21 പേരിലൊരാളാവുകയും ചെയ്തു.

സിവിൽ സർവീസസ് മോഹം സാക്ഷാത്കരിക്കാൻ മോഡലിങ്ങിൽനിന്ന് അവധിയെടുത്തു. സമൂഹമാധ്യമ അക്കൗണ്ടുകളിൽനിന്നു പിൻവാങ്ങി. പലപ്പോഴും ഫോൺ സ്വിച്ച് ഓഫ് ചെയ്തു. കോച്ചിങ്ങിനു ചേരാതെ സ്വന്തമായി സമയക്രമം നിശ്ചയിച്ചായിരുന്നു പഠനം.

നടി ഐശ്വര്യ റായ് സൗന്ദര്യമത്സര വേദികളിൽ മിന്നിത്തിളങ്ങിയ കാലത്തു പിറന്ന മകൾക്ക് ഐശ്വര്യയെന്നു പേരിട്ടതു അമ്മ സുമൻ ഷിരോൺ. അച്ഛൻ എൻസിസി തെലങ്കാന ബറ്റാലിയനിലെ കമാൻഡിങ് ഓഫിസർ കേണൽ അജയ് കുമാർ.

 

MNM Recommends


Most Read