വാർത്ത

14കാരിയെ ബലാത്സം​ഗം ചെയ്തത് 17കാരനും മൂന്ന് സുഹൃത്തുക്കളും; പ്രതികൾ അറസ്റ്റിൽ

ന്യൂഡൽ​ഹി: 14കാരിയെ 17കാരനും മൂന്ന് സുഹൃത്തുക്കളും ബലാത്സംഗം ചെയ്തതായി പരാതി. ഗാർഹിക തൊഴിലാളിയായി ജോലി ചെയ്യുന്ന 14കാരിയാണ് ബലാത്സംഗത്തിനിരയായത്. പ്രതികളായ നാല് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സൗത്ത് ഡൽഹിയിലെ കൈലാഷ് നഗർ ഒന്നിലാണ് സംഭവമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ജോലി ചെയ്യുന്ന വീട്ടിൽ വച്ചാണ് 14കാരി 17കാരനുമായി പരിചയപ്പെടുന്നത്. പരിചയപ്പെട്ടതിന് ശേഷം വീട്ടിലെ ജോലി ഉപേക്ഷിക്കാനും മറ്റൊരു വീട്ടിൽ ജോലി തരപ്പെടുത്താമെന്നും വാഗ്ദാനം നൽകി. പിന്നീട് പുതിയ ജോലി സ്ഥലം കാണാനാണെന്ന് പറഞ്ഞ് പെൺകുട്ടിയെ വിളിച്ചു വരുത്തുകയായിരുന്നു. യഥാക്രമം 18, 20, 30 വയസ്സുള്ള സുഹൃത്തുക്കളുടെ സഹായത്തോടെ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ശനിയാഴ്ചയായിരുന്നു സംഭവം. ഞായറാഴ്ച പൊലീസിന് പരാതി ലഭിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read