കൂടുതൽ

കുളിപ്പിക്കുന്നതിനിടയിൽ അവശനായ ആനയുടെ പിൻകാലുകൾ കുഴഞ്ഞു വീണു; രോഷാകുലനായ രണ്ടാം പാപ്പാൻ ആഞ്ഞു തല്ലാനായി വടി വീശിയപ്പോൾ തെന്നി വീണു; അറിയാതെ ആന അനങ്ങിയപ്പോൾ പാപ്പാന്റെ തല കാലുകൾക്കിടയിൽപെട്ട് അമർന്നു; നിമിഷ നേരം കൊണ്ട് മരണം; ചെന്നിത്തല സ്വദേശി കൊല്ലപ്പെടുന്ന ദൃശ്യം സിസിടിവിയിൽ

കോട്ടയം: ആനയുടെ അടിയിൽപെട്ട് പാപ്പാന് ദാരുണാന്ത്യം. കോട്ടയം കാരാപ്പുഴയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. ഭാരത് വിശ്വനാഥൻ എന്ന ആനയെ കുളിപ്പിക്കുന്നതിനിടെയാണ് പാപ്പാനായ അരുൺ പണിക്കർ അപകടത്തിൽപെട്ടത്. ഇയാൾ ആലപ്പുഴ ചെന്നിത്തല സ്വദേശിയാണ്. ഞായറാഴ്‌ച്ച രാവിലെയാണ് സംഭവം. കുളിപ്പിക്കുന്നതിനിടെ അരുൺ ആനയോട് കിടക്കാൻ ആവശ്യപ്പെടുകയും അപ്പോൾ അരുൺ നിന്ന വശത്തേക്ക് ആന കിടക്കാൻ ശ്രമിച്ചു.

മറു വശത്തേക്ക് കിടക്കാൻ പറയുന്നതിനിടെ അരുൺ ആനയ്ക്കടിയിൽ തെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ മറ്റ് പാപ്പാന്മാർ എത്തി ആനയെ എണീപ്പിച്ച ശേഷം അരുണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാറിക്കിടക്കാൻ ആവശ്യപ്പെട്ട് ഇയാൾ ആനയെ ആഞ്ഞു തല്ലാനായി വടി വീശിയപ്പോൾ തെന്നി വീഴുകയും ഇതറിയാതെ ആനയുടെ കാലുകൾ ഇയാളുടെ തലയിൽ അമർന്ന് മരണം സംഭവിക്കുകയുമായിരുന്നു.

ആനയ്ക്ക് അടിയിൽപെട്ട് അരുണിന്റെ തലയോട്ടി തകർന്നു. മൂന്ന് പാപ്പാൻ മാരിൽ രണ്ട് പേർ സമീപത്ത് തന്നെ ഉണ്ടായിരുന്നു. ഓടിവന്ന് ആനയെ എഴുന്നേൽപ്പിച്ച് പാപ്പാനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 22 വയസ്സുള്ള ആനയാണ് ഭാരത് വിശ്വനാഥൻ. ഒരു വർഷം മുമ്പാണ് ആലപ്പുഴ ചെന്നിത്തല സ്വദേശിയായ അരുൺ പണിക്കർപാപ്പാനായി ചുമതല ഏറ്റെടുത്തത്.

 

അരുണിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read