കുവൈറ്റ്

രാജ്യത്ത് ബേബി മിൽക്കിന് ക്ഷാമം; പരാതികളുമായി മാതാപിതാക്കൾ രംഗത്ത്

കുവൈറ്റ് സിറ്റി: രാജ്യത്ത് ബേബി മിൽക്കിന് ക്ഷാമം എന്നു പരാതിപ്പെട്ടുകൊണ്ട് മാതാപിതാക്കൾ രംഗത്തെത്തി. നിലവിൽ ബേബി മിൽക്ക് സർക്കാർ ആശുപത്രികളിൽ മാത്രമേ ലഭ്യമാകുന്നുള്ളൂ. തീരെ ചെറിയ കുട്ടികൾക്കുള്ള പാലിനാണ് കൂടുതൽ ക്ഷാമം അനുഭവപ്പെടുന്നത്. ഇത്തരത്തിലൊരു അവസ്ഥ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഭീഷണി സൃഷ്ടിക്കുന്നുവെന്നാണ് മാതാപിതാക്കൾ പരാതിപ്പെടുന്നത്.

മുലയൂട്ടാൻ നിർവാഹമില്ലാത്ത അമ്മമാരുടെ കുഞ്ഞുങ്ങളെയാണ് പാൽക്ഷാമം സാരമായി ബാധിച്ചിരിക്കുന്നത്. മറ്റു തരത്തിലുള്ള പാലുകൾ കുഞ്ഞുങ്ങൾ കുടിക്കാത്തതിനാൽ ബേബി മിൽക്ക് ക്ഷാമം അനുഭവപ്പെടുന്നതിൽ മാതാപിതാക്കളും ആശങ്കാകുലരാണ്.

പാൽക്ഷാമം ഉണ്ടെന്നുള്ള വാർത്ത വ്യാപകമായതോടെ ആശുപത്രികളും വേണ്ടത്ര തോതിൽ കുഞ്ഞുങ്ങൾക്ക് പാൽ വിതരണം ചെയ്യുന്നില്ലെന്ന് മാതാപിതാക്കൾ വ്യാപകമായി പരാതിപ്പെടുന്നുണ്ട്. ക്ഷാമം കൂടുതൽ രൂക്ഷമാകാതിരിക്കാനുള്ള കരുതൽ നടപടിയെന്നോണമാണ് ആശുപത്രികൾ വേണ്ടത്ര തോതിൽ പാൽ വിതരണം നടത്താത്തതെന്നാണ് റിപ്പോർട്ട്.

MNM Recommends


Most Read