കുവൈറ്റ്

ഭാരതീയ പ്രവാസി പരിഷത് സാൽമിയ ഏരിയാ കുടുംബസംഗമം സംഘടിപ്പിച്ചു

കൂവൈറ്റ് : ഭാരതീയ പ്രവാസി പരിഷത് കൂവൈറ്റ് സാൽമിയ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. സാൽമിയ നന്ദനം ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ് രാജശേഖരൻ ഭദ്ര ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഏരിയ പ്രസിഡന്റ് രമേശ് പിള്ള അദ്ധ്യക്ഷനായിരുന്നു. സേവാദർശൻ പ്രസിഡന്റ് സഞ്ജുരാജ്, സ്ത്രീ ശക്തി സെക്രട്ടറി ചന്ദ്രിക രവികുമാർ, മോഹനൻ തുടങ്ങിയതർ വേദിയിൽ സന്നിഹിതരായിരുന്നു. സാംസ്‌കാരിക സമ്മേളനത്തിന് ശേഷം ഭാരതീയ പ്രവാസി പരിഷത് അംഗങ്ങളും സ്ത്രീ ശക്തി പ്രവർത്തകർ അവതരിപ്പിച്ച തിരുവാതിര, ഡാൻസ് തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.

 

MNM Recommends


Most Read