യൂറോപ്പ്

ശനിയാഴ്‌ച്ച മുതൽ ബർലിനിൽ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം; പൊതു ഇടങ്ങളിലും പൊതുപരിപാടികളിലും പങ്കെടുക്കുന്നതിനുള്ള നിയമങ്ങൾ മാറും; വാക്‌സിനെടുക്കാത്തവർക്ക് ഇളവുകൾ ഇല്ല

ലസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയന്ത്രണങ്ങൾ ബെർലിൻ സെനറ്റ് അംഗീകരിച്ചു. സെപ്റ്റംബർ 18 ശനിയാഴ്ച മുതൽ, നിരവധി പൊതു ഇടങ്ങളിലും പരിപാടികളിലും പങ്കെടുക്കുന്നതിനുള്ള നിയമങ്ങൾ മാറും, കൂടാതെ കുത്തിവയ്പ് എടുക്കാത്തവർക്ക് കാര്യമായ ഇളവുകൾ ഒന്നും ലഭിക്കുകയുമില്ല.

ഏതാനും ആഴ്ചകൾക്കുമുമ്പ് തന്നെ ബെർലിൻ സർക്കാർ തക്ലബ്ബുകളുടെ ഇൻഡോർ സ്‌പേസുകൾ നിയമങ്ങൾക്കനുസൃതമായി വീണ്ടും തുറക്കാൻ അനുവദിക്കുന്ന സുപ്രധാന നടപടി സ്വീകരിച്ചു. നെഗറ്റീവ് ടെസ്റ്റ് ഹാജരാക്കുന്ന കഴിയുന്ന ആളുകളെ ഒഴിവാക്കി, 2 ജി എന്നറിയപ്പെടുന്ന ഒരു സിസ്റ്റത്തിന് കീഴിൽ, കുത്തിവയ്‌പ്പ് (ഗീംപ്ഫ്റ്റ്), കോവിഡ് വന്ന തെളിവ് (ജെനെസെൻ) എന്നിവ കാണിക്കുന്നവർക്ക് പ്രവേശനം അനുവദിക്കൂ. ഇതിനൊപ്പം ക്ലബുകളിലെ ആസ്വാദനത്തിനായി മാസ്‌കുകളും സാമൂഹിക അകലവും ഉപേക്ഷിക്കാനും അനുവാദം ഉണ്ടായിരിക്കും.

മറ്റ് മേഖലകൾ ഇതേ നിയമങ്ങൾക്കനുസരിച്ച് വീണ്ടും തുറക്കാൻ പോകുകയാണ്. അതായത്, ഇൻഫ്യൂഷൻ സോണകൾ, സ്റ്റീം റൂമുകൾ, വേശ്യാലയങ്ങൾ എന്നിവയും ഉടൻ തുറക്കും. ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ, നിങ്ങളുടെ ഡിജിറ്റൽ അല്ലെങ്കിൽ പേപ്പർ വാക്‌സിൻ സർട്ടിഫിക്കറ്റ് കൈയിൽ കരുതണം.മറ്റൊരു പ്രധാന മാറ്റം, ബെർലിൻ മറ്റ് വേദി ഉടമകൾക്കും ഇവന്റ് സംഘാടകർക്കുമായി ഒരു 'ഓപ്ഷണൽ' 2G അവതരിപ്പിക്കുന്നു എന്നതാണ്. ശനിയാഴ്ച മുതൽ, പബ്ബുകൾ, റെസ്റ്റോറന്റുകൾ, സിനിമാശാലകൾ, മ്യൂസിയങ്ങൾ, ജിമ്മുകൾ, ഹെയർഡ്രെസ്സർമാർ, മറ്റ് പൊതു ഇടങ്ങൾ എന്നിവയെല്ലാം വാക്‌സിനേഷൻ പാസ് അല്ലെങ്കിൽ കോവിഡ് വന്ന തെളിവ് കാണണമെന്ന് ആവശ്യപ്പെടാം

MNM Recommends


Most Read