ചാനൽ

''ഞാനോ രാധികയോ എൻ.ഡി.ടി.വിയോ കള്ളപ്പണം തൊട്ടിട്ടുപോലുമില്ല; ഞങ്ങൾ ആരിൽ നിന്നും കൈക്കൂലിയും വാങ്ങിയിട്ടില്ല; അതറിഞ്ഞുകൊണ്ട് തന്നെയാകും ഞങ്ങൾ മരിക്കുക; തുടർന്നും ഞങ്ങൾ സന്തോഷത്തോടെ ജീവിക്കും.''മോദിക്കെതിരെ ആഞ്ഞടിച്ച് പ്രണോയ് റോയ്

 'ചൈനയിലെ മാനം മുട്ടുന്ന കെട്ടിടങ്ങൾ കണ്ട് താങ്കൾക്ക് അസൂയ തോന്നുന്നില്ലേ എന്ന് ഒരു ചൈനക്കാരൻ ചോദിച്ചപ്പോൾ ഞാൻ ഇല്ലെന്നു പറഞ്ഞു, ഇതിനേക്കാൾ മാനം മുട്ടിനിൽക്കുന്ന മറ്റൊരു കെട്ടിടം ഇന്ത്യയിലുണ്ട്, ആവിഷ്‌കാര സ്വാതന്ത്ര്യം, അത് നിങ്ങൾക്കില്ലല്ലോ എന്ന് ഞാൻ തിരിച്ച് ചോദിച്ചു'.

എൻ.ഡി.ടി.വിക്കെതിരെ സിബിഐ നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ചേർന്ന പ്രസ് ക്ലബ് ഓഫ് ഇന്ത്യ മീറ്റിൽ പ്രണോയ് റോയ് മോദി സർക്കാരിനെതിരെ ആഞ്ഞടിച്ചു.ഉദ്യോഗസ്ഥരെ മുന്നിൽ നിർത്തി ഇവിടുത്തെ രാഷ്ട്രീയക്കാർ ചെയ്യുന്ന നടപടികളാണിതെന്ന് അദ്ദേഹം പറഞ്ഞു.തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നതും വിമർശിക്കുന്നതും സിബിഐയെയോ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയോ ഇൻകം ടാക്‌സിനെയോ അല്ലെന്ന് പറഞ്ഞ പ്രണോയി റോയി പ്രതിഷേധം ഇവിടുത്തെ രാഷ്ട്രീയക്കാരോടാണെന്നും വ്യക്തമാക്കി.ഈ സ്ഥാപനങ്ങളെ ഉപയോഗിച്ച് രാഷ്്ട്രീയക്കാർ രാജ്യത്തെ ഇല്ലാതാക്കാൻ നോക്കുകയാണ്. തീ ഇല്ലാതെ പുകയുണ്ടാകുകയില്ല.എന്നാൽ തീയില്ലാതെ തന്നെ പുകയുണ്ടാക്കാൻ അറിയുന്നവരാണ് ഈ രാഷ്ട്രീയക്കാർ.അവർക്കത് എളുപ്പത്തിൽ ചെയ്യാനാകും'

'സ്ഥാപനത്തിനു നേരെയുണ്ടായത് എൻ.ഡി.ടി.വി മാത്രം നേരിട്ട ആക്രമണമല്ല. ഇത് നമ്മൾ ഓരോരുത്തർക്കുമുള്ള മുന്നറിയിപ്പാണ്.തെറ്റൊന്നും ചെയ്തില്ലെങ്കിലും നിങ്ങളെ അടിച്ചമർത്താൻ പോകുകയാണ് ഞങ്ങൾ എന്നാണ് അവർ പറയുന്നത്. മുട്ടിലിഴയുക, ഇല്ലെങ്കിൽ ഞങ്ങൾ നിങ്ങളെ തേടി വരും. ഇതാണ് അവർ നൽകുന്ന സന്ദേശം. എഴുന്നേറ്റ് നിന്നാൽ അവർ നമ്മളെ വേട്ടയാടില്ല. എന്റെ വാക്കുകൾ കുറിച്ചുവെച്ചോളൂ. അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യയെ സംബന്ധിച്ച് ഒരു നല്ല കാര്യം മാധ്യമ സ്വാതന്ത്ര്യമാണ്. ലോകത്തെ ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമാണ് മാധ്യമസ്വാതന്ത്ര്യമുള്ളത്. ഉദ്യോഗസ്ഥർ നമ്മളോട് പറയാറുണ്ട്, അവർക്കിങ്ങനെ ചെയ്യേണ്ടിവരുന്നത് എന്തുകൊണ്ടാണെന്ന്.'

'ഇൻകം ടാക്‌സ് വകുപ്പിൽ നിന്ന് എൻ.ഡി.ടി.വി ഒരു പ്രോസ്റ്റിറ്റിയൂഷൻ റാക്കറ്റ് നടത്തുന്നുണ്ട് എന്നുവരെ ആരോപണമുയർന്നു. ഞങ്ങൾക്കെതിരെയുള്ള എല്ലാ വ്യാജകേസുകളോടും പോരാടും, സുതാര്യമായിത്തന്നെ പോരാടും. ഈ അന്വേഷണങ്ങൾ സമയബന്ധിതമായി നടക്കണമെന്നു തന്നെയാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ഇൻകം ടാക്‌സ് കേസുകളിൽ മൂന്നുവർഷം തുടർച്ചയായി അപ്പീൽ നൽകി, ഒരിക്കൽ പോലും ഞങ്ങളെ കേട്ടില്ല.'

'21 തവണ ഞങ്ങളുടെ കേസ് മാറ്റിവെച്ചു. രാധികയോ ഞാനോ, എൻ.ഡി.ടി.വിയോ കള്ളപ്പണം തൊട്ടിട്ടുപോലുമില്ല. ഒരാളോട് പോലും കൈക്കൂലി വാങ്ങിയിട്ടില്ല. ഞങ്ങൾ ആരിൽ നിന്നും കൈക്കൂലി വാങ്ങിയിട്ടില്ല എന്നറിഞ്ഞുകൊണ്ട് തന്നെയാകും ഞങ്ങൾ മരിക്കുക. ഞങ്ങൾ ഒരിക്കൽ പോലും കള്ളപ്പണം തൊട്ടിട്ടില്ല. ഞങ്ങൾ തുടർന്നും സന്തോഷത്തോടെ ജീവിക്കും.'

MNM Recommends


Most Read