ഭാരതം

മതനിരപേക്ഷ പാർട്ടികളുടെ വിജയം ഉത്തരവാദിത്തം വർധിപ്പിക്കുന്നു: എം.ഐ. അബ്ദുൽ അസീസ്

കോട്ടക്കൽ: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സംഘ് പരിവാറിനെതിരെ നേടിയ വിജയം കൂടുതൽ ഉത്തരവാദിത്ത ത്തോടെ പ്രവർത്തിക്കാൻ മതനിരപേക്ഷ പാർട്ടികളെ പ്രേരിപ്പിക്കുന്നതാണെന്ന് ജമാഅത്തെ ഇസ്്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു കോട്ടക്കലിൽ ചേർന്ന പൗരപ്രമുഖരുടെ ഒത്തുചേരലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർഗീയ ഫാഷിസ്റ്റുകളെ അധികാരത്തിൽനിന്ന് നീക്കാൻ മതേതര വോട്ടുകളെ ഏകോപിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികളുടെ പൊതു പ്ലാറ്റ്ഫോം രൂപപ്പെടണം. വർഗീയതക്കെതിരെ ജമാഅത്തെ ഇസ്്ലാമി രാജ്യത്തുടനീളം സദ്ഭാവനാ മഞ്ചുകൾ രൂപീകരിക്കും. സദാചാര ധാർമിക മൂല്യങ്ങളടെ വീണ്ടെടുപ്പിന് ധാർമിക് മോർച്ചയും രൂപം കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.യോഗത്തിൽ ജമാഅത്തെ ഇസ്്ലാമി ജില്ലാ പ്രസിഡന്റ് എം.സി. നസീർ അധ്യക്ഷത വഹിച്ചു.

ഹബീബ് ജഹാൻ പി.കെ, പ്രൊഫ. ജലീൽ, അടാട്ടിൽ മുഹമ്മദ് മാസ്റ്റർ, കെ.എം. റഷീദ്, .എം. അബ്ദുൽ കരീം, മുഹമ്മദ് മാസ്റ്റർ മങ്ങാട്ടിൽ, റഷീദ് മാസ്റ്റർ, ടി. ഗഫൂർ, അബ്ദുൽ കരീം എഞ്ചിനീയർ, ഡോ. മൊയ്തീൻ, നിസാർ കോട്ടക്കൽ, മുസ്തഫ ചാപ്പനങ്ങാടി, ഇ.കെ. കുഞ്ഞാലൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. ഡോ: നാസർ കുരിക്കൾ സ്വാഗതവും ഫുആദ് പ്രാർത്ഥനയും നിർവഹിച്ചു.

 

 

MNM Recommends


Most Read