വീഡിയോസ്

ബിപ്ലബ് ദേബിന്റെ മണ്ടത്തരങ്ങൾ സഹിക്കാൻ പറ്റുന്നതിനും അപ്പുറം; അവസാനം സൽഹിയിലേക്ക് വിളിപ്പിച്ച് പ്രധാനമന്ത്രിയും അമിത് ഷായും; ശെടാ

ത്രിപുര മുഖ്യമന്ത്രിയുടെ മണ്ടത്തരങ്ങൾ കണ്ട് കണ്ണ് തള്ളിപ്പോയിരിക്കുകയാണ് രാജ്യം. സർക്കാർ ജോലിക്ക് വേണ്ടിയുള്ള ഓട്ടം നിർത്തി പശുവിനെ വളർത്താനും സിവിൽ എഞ്ചിനീയർമാരാണ് സിവിൽ സർവീസ് എടുക്കേണ്ടത് എന്നും പറഞ്ഞ ബിപ്ലബ് കുമാറിനെ അതികം മണ്ടത്തരം പറയുന്നതിന് മുമ്പ് ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് അമിത് ഷാ. ബുധനാഴ്ച ഡൽഹിയിലെത്താനാണു ബിപ്ലബ് കുമാറിനോട് പാർട്ടി നിർദ്ദേശം നൽകിയിരിക്കുന്നത്.

അമിഷായും പ്രധാന മന്ത്രി നരേന്ദ്ര മോദിയും എന്താണ് ഇയാളോട് പറയുക എന്നാണ് എല്ലാവരും നോക്കി നിക്കുന്നത്. ത്രിപുരയിയിൽ സി പി എമ്മിനെ തകർത്തെറിഞ്ഞ് ഹീറോയിയി വന്ന ബിജെപിയുടെ സ്വന്തം ബിപ്ലബ് ദേബ് ഇന്ന് എല്ലാവരുടേയും കോമാളിയാണ്, മുഖ്യമന്ത്രി ആയി കുറച്ച് നാളുകൾക്കുള്ളിൽ തന്നെ ഇത്രയധികം മണ്ടത്തരം വിളമ്പുന്ന വേറൊരു മുഖ്യൻ ഇത് വരെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടായിട്ടുണ്ടാവില്ല,

'സർക്കാർ ജോലിക്ക് വേണ്ടി നേതാക്കളുടെ പിന്നാലെ നടക്കുന്നതെന്തിന്? ബിരുദക്കാർ പശുവിനെ വാങ്ങി കറവ തുടങ്ങിയാൽ 10 വർഷം കൊണ്ട് 10 ലക്ഷം രൂപയെങ്കിലും സമ്പാദിക്കാമെന്നാണ് ബിപ്ലവിന്റെ ഉപദേശം. രാഷ്ട്രീയ പാർട്ടികൾക്ക് പുറകെ നടക്കുന്ന ചെറുപ്പക്കാർ പാന്മസാല കട തുടങ്ങിയിരുന്നെങ്കിലോ, അവർക്കിപ്പോൾ അഞ്ച് ലക്ഷം രൂപയെങ്കിലും ബാങ്ക് ബാലൻസ് ഉണ്ടാകുമായിരുന്നു.' ഇതാണ് ബിപ്ലബ് കുമാറിന്റെ ഏറ്റവും അവസാനത്തെ കണ്ട് പിടുത്തം. ഇങ്ങനയൊക്കെ കണ്ട് പിടിക്കാൻ ബിജെപി നേകാക്കൾക്ക് മാത്രമെ സാധിക്കൂ,

സിവിൽ എൻജിനീയർമാരാണ് സിവിൽ സർവീസിൽ ചേരേണ്ടത് എന്ന പ്രസ്താവനയും പരിഹസിക്കപ്പെട്ടു.പണ്ടൊക്കെ ആർട്സ്/ഹ്യുമാനിറ്റീസ് വിഭാഗത്തിൽ പഠിച്ചവരാണു സിവിൽ സർവ്വീസ് എഴുതിയിരുന്നത്.ഇപ്പോൾ ഡോക്ടർമാരും എഞ്ചിനീയർമാരും അതിലേയ്ക്ക് വരാൻ തുടങ്ങി.എന്നാൽ മെക്കാനിക്കൽ എഞ്ചിനീയർമാർ സിവിൽ സർവ്വീസ് എടുക്കരുത്. സിവിൽ എഞ്ചിനീയർമാരാണു സിവിൽ സർവ്വീസ് എടുക്കേണ്ടത്. ഭരണകാര്യങ്ങൾ നിർവ്വഹിക്കാൻ സമൂഹനിർമ്മാണം ആവശ്യമാണ്. നിർമ്മാണം പഠിച്ചവരാണു സിവിൽ എഞ്ചിനീയർമാർ. അതുകൊണ്ട് തന്നെ സിവിൽ സർവ്വീസ് എടുക്കേണ്ടത് സിവിൽ എഞ്ചിനീയർമാരാണ്, ആര് പറയും ഇത്രയും ദീർഘ ദൃഷ്ടിയോടെ കാര്യങ്ങൾ,

മഹാഭാരത കാലം മുതലേ ഇന്റർനെറ്റും ഉപഗ്രഹങ്ങളും ഇവിടെയുണ്ടായിരുന്നു.അല്ലാതെങ്ങനെയാണു കുരുക്ഷേത്ര യുദ്ധത്തിൽ കാഴ്ചയില്ലാത്ത ധൃതരാഷ്ട്രരുടെ സാരഥിയായ സഞ്ജയനു കൃത്യമായ കണക്കുകളും വിവരങ്ങളും അദ്ദേഹത്തിനു നൽകാനായത്. അപ്പൊഴേ ഇവിടെ ഇന്റർനെറ്റുണ്ട്. ആ സമയം മുതലേ ഉപഗ്രഹങ്ങളും സാങ്കേതിക വിദ്യകളും ഇവിടെയുണ്ടെന്നതിനു തെളിവാണിത്. മൂന്നാമത്തെ മികച്ച് പ്രകടനം ഇതാണ്,

ഇതൊക്കെ കേട്ട പ്രധാനമന്ത്രിയും അമിത് ഷായും ഇതൊക്കെ നിനക്ക് എങ്ങനെ സാധിക്കുന്നെടാ ഉവ്വേ എന്നാണ് ചോദിച്ച്ത്, അതികം വാ തുറക്കേണ്ട എന്നും നേരെ ഡൽഹിയിലേക്ക് വെച്ച് പിടിപ്പിക്കാനുമാണ് ഇരുവരുടേയും ആഞ്ജ. ഇങ്ങനെയുള്ളവന്മാരെ കുറച്ച് വിവരം വെപ്പിച്ച് മുഖ്യമന്ത്രിയാക്കിയെടുക്കാൻ ബിജെപി ശ്രമിച്ചാൽ നന്നായിരിക്കും, ഇതൊക്കെ കേക്കുന്നവരൊക്കെ മണ്ടന്മാരല്ല എന്നെങ്കിലും ബിപ്ലബ് ദേബ് മനസ്സിലാക്കേണ്ടേ, ഡൽഹിയിൽ എത്തി ആശാന്മാരുടെ ഉപദേശം കേട്ട് ബിപ്ലബ് ദേബ് നന്നാവുമോ എന്ന കാത്തിരുന്നു കാണണം.

MNM Recommends


Most Read