യുഎസ്എ

ഇന്ത്യൻ അമേരിക്കൻ സിഖ് വംശജനെ ആക്രമിച്ച കേസിൽ പൊലീസ് ചീഫിന്റെ മകന് ഒരു വർഷം തടവ്

മാന്റെക്ക (കാലിഫോർണിയ): ഗ്രെസ്റ്റോൺ പാർക്കിന് സമീപം രാവില നടക്കാനിറങ്ങിയ ഇന്ത്യൻ അമേരിക്കൻ സിക്ക് വംശജൻ സാഹിബ് സിങ്ങ് നാട്ടിനെ (71) ക്രൂരമായി മർദ്ദിച്ചു കവർച്ച നടത്തിയ കേസ്സിൽ കാലിഫോർണിയ പൊലീസ് ചീഫ് ഡറിക് മെക്കാലിസ്റ്ററുടെ മകൻ ടൈറൺ മെക്കാലിസ്റ്ററിനെ ഒരു വർഷത്തെ ജയിൽ ശിക്ഷക്ക് വിധിച്ചു.

കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. പാർക്കിന് സമീപം നടക്കാനിറങ്ങിയ നാട്ടിനെ മുഖം മൂടി ധരിച്ച രണ്ട് ചെറിപ്പക്കാർ സമീപിച്ചു. ഒരാൾ നാട്ടിനെ ചവിട്ടി താഴെയിട്ടു. പലതവണ ഇദ്ദേഹത്തെ നിലത്തിട്ട് ചവിട്ടുകയും ചെയ്തു.

ഇതിന് ശേഷം രക്ഷപ്പെട്ട ഇവരിൽ ഒരാൾ തിരിച്ചുവന്ന് സിങ്ങിന്റെ ദേഹത്ത് തുപ്പുകയും ചെയ്തു.സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് പൊലീസ് ചീഫ് നാട്ടിന് കത്തെഴുതിയിരുന്നു. തലക്കും, നെഞ്ചിനും വയറിലും പരിക്കേറ്റ സിങ്ങ് ദിവസങ്ങൾ ആശുപത്രിയിൽ ചിലവഴിക്കേണ്ടി വന്നു. എൽഡർ അബ്രൂസ് ഒഴിവാക്കി റോബറിക്ക് മാത്രമാണ് പൊലീസ് കേസ്സെടുത്തത്.

ഈ കേസ്സിൽ ഡിസംബർ 11 നായിരുന്നു കോടതി വിധി പ്രഖ്യാപിച്ചത്. തുടർന്ന് സാൻ ജോക്വിൻ കൗണ്ടി ജയിലിലേക്ക് പ്രതിയെ മാറ്റി.കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ പ്രായമായ സിക്ക് വംശജർക്ക് നേരയുള്ള അക്രമം വർദ്ധിച്ചുവരുന്നതായാണ് റിപ്പോർട്ട്.

 

MNM Recommends


Most Read