ബാഴ്സയുടെ 'മ്യൂറൽ' ബസ്; യുണൈറ്റഡിന്റെ വാൻ ഹൂൾ എൻവി ബസ്; മെസ്സിയും നെയ്മറും എംബാപ്പെയും സഞ്ചരിക്കുന്ന പിഎസ്ജിയുടെയും വെറും ടൂറിസ്റ്റ് ബസ്സല്ല; ബ്ലാസ്റ്റേഴ്സിന്റെ ടീം ബസ്സിന് ഇനി 'വെള്ള കളർ'; സ്വബോധമില്ലാതെ വാഹനമോടിക്കുന്ന ഡ്രൈവർമാരെ ഏതു പെയ്ന്റടിക്കുമെന്ന് ആരാധകർ
കൊച്ചി: ഐ എസ് എൽ ആവേശത്തിൽ ഫുട്ബോൾ ആരാധകർ മുഴുകുമ്പോഴും കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ സഞ്ചരിക്കുന്ന ടീം ബസ്സിനും വെള്ള കളർ കോഡ് ബാധകമാക്കാനുള്ള സംസ്ഥാന മോട്ടോർ വാഹനവകുപ്പിന്റെ നീക്കത്തിനെതിരെ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. ടീമിന്റെ ഔദ്യോഗിക നിറമായ മഞ്ഞയിൽ മനോഹരമാക്കിയ ബസ് അടുത്ത ദിവസം മുതൽ വെള്ള നിറത്തിലേക്ക് മാറും. മഞ്ഞനിറം തുടരാൻ അനുവദിക്കണമെന്ന ബസ് ഉടമസ്ഥരുടെ ആവശ്യം മോട്ടോർ വാഹനവകുപ്പ് നിരസിച്ചിരുന്നു. രൂക്ഷവിമർശനമാണ് ആരാധകർ സാമൂഹ്യ മാധ്യമങ്ങളിൽ ഉയർത്തുന്നത്.
ബ്ലാസ്റ്റേഴ്സ് ബസിന്റെ നിറം മാറുന്നതുമായി ബന്ധപ്പെട്ട വാർത്തകൾക്കു താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ലോകത്തെവിടെയുമില്ലാത്ത രീതികളാണ് ഇപ്പോൾ കേരളത്തിലേതെന്ന് ആരാധകർ കുറ്റപ്പെടുത്തുന്നു. തലവേദന മാറാൻ തലവെട്ടിക്കളയാൻ പറയുന്ന പോലുള്ള നിയമങ്ങളാണ് ഇതെന്ന് ചിലർ കുറ്റപ്പെടുത്തി.
'മഞ്ഞ ജഴ്സി ഇടുന്നതുകൊണ്ട് കുഴപ്പമില്ലല്ലോ', 'എല്ലാം പൂട്ടിക്കണം, ഒന്നും ബാക്കിവയ്ക്കരുത്', 'വെള്ളയടിച്ചാൽ അപകടം കുറയുമെന്ന് വിലയിരുത്തിയ ആ മഹാനിരിക്കട്ടെ ഒരു ലൈക്ക്', 'സ്വബോധമില്ലാതെ വാഹനമോടിക്കുന്ന ഡ്രൈവർമാരെ ഏതു പെയ്ന്റടിക്കും'... എന്നിങ്ങനെ പോകുന്നു കമന്റുകൾ.
2022 ജൂൺ മുതലാണ് സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്സുകൾക്ക് ഏകീകൃത നിറം (വെള്ള) ഏർപ്പെടുത്തിയത്. വടക്കഞ്ചേരിയിൽ ഈയിടെ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി വാഹനത്തിൽ ഇടിച്ച് വിദ്യാർത്ഥികൾ മരിച്ച അപകടത്തിന് പിന്നാലെയാണ് നിയമം കർശനമാക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചത്. ഇതോടെ പല നിറങ്ങളിൽ കുളിച്ചാടിയ ടൂറിസ്റ്റ് ബസ്സുകൾ ഒറ്റനിറത്തിലേക്ക് മാറാൻ നിർബന്ധിതമായി. സംസ്ഥാനത്തെ എല്ലാ ടൂറിസ്റ്റ് ബസ്സുകളും ഉടൻ പരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ ചുവടുപിടിച്ച് പരിശോധനയും ശക്തമായി തുടരുകയാണ്.
മോട്ടോർ വാഹനവകുപ്പിന്റെ നിറംമാറ്റ നയത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും നിരവധിയാണ്. അപകടങ്ങൾ കുറയ്ക്കാനുള്ള വഴിയാണ് നിറംമാറ്റം എന്ന് അനുകൂലിക്കുന്നവർ പറയുമ്പോൾ എന്ത് ശാസ്ത്രീയ അടിത്തറയാണ് ഈ വാദത്തിനുള്ളത് എന്ന് പ്രതികൂലിക്കുന്നവർ ചോദിക്കുന്നു.
ഫുട്ബോൾ ആരാധകർ നെഞ്ചേറ്റുന്ന ലോകോത്തര ടീമുകളിലെ താരങ്ങൾ സഞ്ചരിക്കുന്ന ആഡംബര വാഹനങ്ങളുടെ വിശദ വിവരങ്ങൾ മുൻനിർത്തിയാണ് ആരാധകർ വിമർശനം ഉന്നയിക്കുന്നത്. വിഖ്യാത ആഗോള സോക്കർ ക്ലബുകളുടെ ടീം ബസ് ചിത്രങ്ങൾ പങ്കുവച്ചാണ് ആരാധകർ മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനത്തെ ചോദ്യം ചെയ്യുന്നത്. ലോകത്തെ എല്ലാ ക്ലബുകളും താരങ്ങളെ കൊണ്ടുപോകുന്നതിനായി അത്യാഡംബര ബസ്സുകളാണ് ഉപയോഗിക്കുന്നത്. ഇതെല്ലാം സ്വന്തം ആവശ്യങ്ങൾക്കനുസൃതമായി കസ്റ്റമൈസ് ചെയ്തതും
മാഞ്ചസ്റ്റർ യുണൈറ്റഡ്
ബെൽജിയം വാഹനനിർമ്മാതാക്കളായ വാൻ ഹൂൾ എൻവി നിർമ്മിച്ച Van Hool TDX27 ASTROMEGA ബസ്സാണ് മാഞ്ചസ്റ്റർ ഉപയോഗിക്കുന്നത്. വില നാൽപ്പതിനായിരം പൗണ്ട്. ഏകദേശം 3,68,29,408 ഇന്ത്യൻ രൂപ. വാൻ ഹൂൾ എൻവി യുണൈറ്റഡിനായി പ്രത്യേകം നിർമ്മിച്ച ബസ്സാണിതെന്ന് ബ്രിട്ടീഷ് മാധ്യമമായ ദ സൺ റിപ്പോർട്ടു ചെയ്യുന്നു. രണ്ട് ഡെക്കിൽ നിർച്ച ബസിൽ മുകളിൽ 29 പേർക്കിരിക്കാം. താഴെ ഒമ്പതു പേർക്കും.
ബസ്സിൽ 24ബ്ലാപങ്ക്ത് ടിവി മോണിറ്ററുകളുണ്ട്. നെറ്റ്ഫ്ളിക്സും ഡിവിഡികളും കാണാനുള്ള സൗകര്യമുണ്ട്. എക്സ്ക്ലൂസീവ് വൈഫൈ സൗകര്യവും. താഴെ ഡക്കിൽ അടുക്കള സൗകര്യമുണ്ട്. ഹോട്ട് എയർ ഓവനും കോഫി മെഷിനും റഫ്രിജറേറ്ററും മറ്റു അടിസ്ഥാന കാറ്ററിങ് സൗകര്യങ്ങളും കൂടെ. വിമാനമാതൃകയിലാണ് ബാത്ത് റൂം ഒരുക്കിയിട്ടുള്ളത്. ഒരു ചെറിയ ടോയ്ലറ്റും വാഷ് ഏരിയയുമുണ്ട്.
ബാഴ്സലോണ
മോർ ദാൻ എ ക്ലബ് (ഒരു ക്ലബിനേക്കാൾ അപ്പുറം) എന്നതാണ് സ്പാനിഷ് വമ്പമാരായ ബാഴ്സലോണയുടെ ടാഗ് ലൈൻ. ക്ലബിന്റെ താരങ്ങൾ സഞ്ചരിക്കുന്ന ബസ്സിനെയും ഇങ്ങനെത്തന്നെ വിശേഷിപ്പിക്കാം- ഒരു ബസ്സിനുമപ്പുറം.
ബാഴ്സ ഫൗണ്ടേഷന്റെ ഗുണഭോക്താക്കളായ കുട്ടികളുടെ പെയിന്റിങ്ങാണ് ബാഴ്സയുടെ പുതിയ ബസ്സിനെ സവിശേഷമാക്കുന്നത്. നഗരങ്ങളിൽ മ്യൂറലുകൾ ഒരുക്കുന്നതിൽ ശ്രദ്ധേയനായ ആർടിസ്റ്റ് ഫെർടിന്റെ നേതൃത്വത്തിലാണ് ബസ് ഒരുക്കിയത്. ഡാനി ആൽവസ്, ടെർസ്റ്റീഗൻ, ക്ലമന്റ് ലെൻഗ്ലറ്റ്, അൻസു ഫാതി എന്നിവർക്കൊപ്പം കുട്ടികൾ കൂടി തങ്ങളുടെ കുത്തിവരകൾ ചേർത്തതോടെ ബസ്സിന് പുതിയ ഭാവം കൈവന്നു. ഭിന്ന ശേഷിക്കാരായ കുട്ടികൾ കൂടി പെയിന്റിങ്ങിന്റെ ഭാഗമായി എന്നതാണ് എടുത്തു പറയേണ്ടത്.
പിഎസ്ജി
ഇതിഹാസ താരം ലയണൽ മെസ്സിയുടെ വരവോടെ ആരാധകരുടെ ഇഷ്ടസംഘമായി മാറിയവരാണ് പിഎസ്ജി. മെസ്സി മാത്രമല്ല, നെയ്മറും എംബാപ്പെയും അടക്കും ഒരുപടി സൂപ്പർ താരങ്ങൾ ഫ്രഞ്ച് സംഘത്തിലുണ്ട്. താരങ്ങളെപ്പോലെ തന്നെ സൂപ്പറാണ് പിഎസ്ജിയുടെ ബസ്സും.
2018ലെ ചാമ്പ്യൻസ് ലീഗ് സെമിയിൽ റയൽ മാഡ്രിഡിനെതിരെയുള്ള മത്സരത്തിനായി സ്വന്തം ബസ് പിഎസ്ജി പാരിസിൽ നിന്ന് മാഡ്രിഡിലെത്തിച്ചിരുന്നു. ഷിഫ്റ്റുകളിലായി രണ്ട് ഡ്രൈവർമാരെ ഉപയോഗിച്ച് 2600 കിലോമീറ്റർ യാത്ര ചെയ്താണ് ബസ് മാഡ്രിഡിലെത്തിയത്. വിമാനത്തിലെത്തിയ താരങ്ങൾ വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്കും പരിശീലന സ്ഥലത്തേക്കും ഈ ബസ്സാണ് ഉപയോഗിച്ചിരുന്നത്.
ഇത്രയും ദൂരം ഓടിച്ച് ബസ് എന്തിന് സ്പാനിഷ് നഗരത്തിലെത്തിച്ചു എന്നതിന് പിഎസ്ജി അധികൃതർക്ക് കൃത്യമായ ഉത്തരമുണ്ട്. 'ഈ ബസ് ഒരു പ്രതീകമാണ്. ഞങ്ങളുടെ ഐഡന്റിറ്റിയുടെ ഭാഗമാണിത്. സുരക്ഷാ സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണിത്' - എന്നാണ് അധികൃതർ വ്യക്തമാക്കിയത്. ടീം ബസ് വെറും ടൂറിസ്റ്റ് വാഹനമല്ലെന്ന് ചുരുക്കം.
യുവന്റസ്
ബസ്സിന്റെ ഡിസൈൻ ആരാധകരോട് തെരഞ്ഞെടുക്കാൻ ആവശ്യപ്പെടുന്ന ക്ലബ്ബാണ് ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ്. ംംം.ീരെശീ.െരീാ ലൂടെയാണ് ആരാധകർക്ക് ഇഷ്ടമാതൃക വോട്ടു ചെയ്യാൻ അവസരം നൽകിയിരുന്നത്. യുവന്റസ് വെബ്സൈറ്റിൽ വിവിധ ബസ്സുകളുടെ മാതൃകകൾ ഇപ്പോഴും കാണാം.
ലൈവ് എഹെഡ് എന്നെഴുതിയ ബസ്സാണ് ഈ വർഷം യുവന്റസ് ഉപയോഗിക്കുന്ന ബസ്സുകളിലൊന്ന്. കഴിഞ്ഞ ദിവസം ടോറിനോ എഫ്സിയുടെ ആരാധകർ ഈ ബസ്സിനു നേരെ കല്ലും ബോട്ടിലുകളുമെറിഞ്ഞത് വാർത്തയിൽ ഇടംപിടിച്ചിരുന്നു.
ബയേൺ മ്യൂണിക്ക്
ജർമനിയെ വാഹനഭീമന്മാരായ മാൻ ട്രക്ക് ആൻഡ് ബസ് അണിയിച്ചൊരുക്കിയ അത്യാഡംബര ബസ്സാണ് ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ഉപയോഗിക്കുന്നത്. മാൻ ട്രക്കിന്റെ വെബ്സൈറ്റിൽ ഇതേക്കുറിച്ചുള്ള വിശദമായ വിവരണമുണ്ട്. കിച്ചൻ, റഫ്രിജറേറ്റർ, മൈക്രോവേവ് ഓവൻ, കോഫി മെഷിൻ തുടങ്ങിയ സൗകര്യങ്ങളെല്ലാം ബസ്സിലുണ്ട്.
ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ ദുരന്ത അപകട സാധ്യതാ ലഘൂകരണ വിഭാഗം തലവനായ മുരളി തുമ്മാരുകുടി വാഹനങ്ങളുടെ കളർ കോഡുമായി ബന്ധപ്പെട്ട് സമൂഹമാധ്യത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്. ബസ്സിന്റെ നിറവും അപകടവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെന്ന് ഒരു പഠനവും തെളിയിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനത്തെ കളക്ടീവ് പണിഷ്മെന്റ് എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.
'ഒരു വർഷത്തിൽ നാല്പതിനായിരത്തോളം റോഡപകടങ്ങൾ ആണ് കേരളത്തിൽ നടക്കുന്നത്. അതിൽ നാലായിത്തോളം ആളുകൾ മരിക്കുന്നു. കേരളത്തിൽ ജീവിക്കുന്ന ഒരാൾ റോഡപകടത്തിൽ മരിക്കാനുള്ള സാധ്യത ഒരു ലക്ഷത്തിൽ പത്തിനും മുകളിലാണ്. ഇത് റോഡ് സുരക്ഷ നന്നായി നടപ്പിലാക്കുന്ന രാജ്യങ്ങളിലേതിലും ഇരട്ടിയാണ്. അതായത് ഇന്നു ലഭ്യമായ സാങ്കേതിക വിദ്യയും നല്ല ഡ്രൈവിങ് സംസ്കാരവും ഉണ്ടെങ്കിൽ മരണ നിരക്ക് ഇന്നത്തേതിൽ പകുതിയാക്കാം. അതായത് ഓരോ വർഷവും രണ്ടായിരം ആളുകളുടെ ജീവൻ രക്ഷിക്കാം. ഒരു സർക്കാരിന്റെ കാലത്ത് പതിനായിരം ജീവൻ! രണ്ടായിരത്തി പതിനെട്ടിലെ മഹാപ്രളയത്തിൽ പോയത് അഞ്ഞൂറിൽ താഴെ ജീവനാണ്. അതിന്റെ നാലിരട്ടി ഓരോ വർഷവും രക്ഷിക്കാനാവുമെന്ന്!' - തുമ്മാരുകുടി എഴുതുന്നു.
MNM Recommends
-
ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ! -
കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതി: മേയർക്കും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; ക്യത്യ നിർവ്വഹണം തടസ്സപ്പെടുത്തിയെന്നും അന്യായമായി തടങ്കലിൽ വച്ചെന്നും അസഭ്യം പറഞ്ഞെന്നും പരാതി -
ഹൃദയഭേദകമായ കാഴ്ച്ചയായി ആ കുഞ്ഞുശവപ്പെട്ടിക്ക് സമീപത്തെ കിലുങ്ങുന്ന കളിപ്പാട്ടം; പൂക്കൾ വിതറി കളിപ്പാട്ടത്തിനൊപ്പം ആ കുരുന്നിനെ കുഴിയിലേക്ക് വച്ചപ്പോൾ നെഞ്ചുപിടഞ്ഞു പൊലീസുകാരും; അമ്മ വലിച്ചെറിഞ്ഞ് കൊന്ന നവജാതശിശുവിന്റെ മൃതദേഹം സംസ്കരിച്ചു കൊച്ചി പൊലീസ് -
'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; അച്ഛന് മകളായിരുന്നു ആശ; ഒരു മകളുടെ സ്നേഹത്തെ ചിലർ പരിഹസിച്ചു; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവർക്ക് നന്ദി: കുറിപ്പുമായി മനോജ് കെ ജയൻ -
25 വർഷമായി താൻ പ്രവർത്തിക്കുന്ന സിനിമാ മേഖലയിൽ നിന്നു തന്നെ ഇത്തരത്തിൽ അപമാനിക്കപ്പെട്ടു; ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരൺ ജോഹർ -
ന്യൂസിലൻഡിൽ റോക്ക് ഫിഷിങിനിടെ കാണാതായ മലയാളി ഫെർസിൽ ബാബുവിനായി തിരച്ചിൽ തുടരുന്നു; ശരത് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ മലയാളി കൂട്ടായ്മയുടെ ശ്രമം; ശരത്കുമാർ നഴ്സായി ജോലിയിൽ കയറിയത് അടുത്തിടെ; മികച്ച ജീവിതം തേടി ന്യൂസിലാൻഡിൽ എത്തിയവരുടെ ദാരുണാന്ത്യത്തിൽ ഞെട്ടി മലയാളി സമൂഹം -
പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം -
കിഴക്കൻ ജറുസലേമിലെ അൽ ജസീറ ഓഫീസിൽ ഇസ്രയേൽ പൊലീസ് റെയ്ഡ്; കാമറ, കമ്പ്യൂട്ടർ, ഫോൺ അടക്കമുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തു; 45 ദിവസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയതെങ്കിലും ഇത് സ്ഥിരമാക്കാൻ ധാരണ; ആഗോള വിമർശനങ്ങളെ വകവെക്കാതെ ഇസ്രയേൽ -
സമാധാന ചർച്ചകൾക്കിടെ ഇസ്രയേലിലേക്ക് ഹമാസിന്റെ റോക്കറ്റ് ആക്രമണം; മൂന്ന് ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടു; റഫാ നഗരത്തിൽ മിെൈസെൽ ആക്രമണം നടത്തി തിരിച്ചടിച്ച് ഇസ്രയേലും; 19 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ; ഗസ്സയിൽ വെടിനിർത്തൽ ചർച്ചകൾ അനിശ്ചിതത്വത്തിൽ -
ഇന്തോനേഷ്യയും സിംഗപ്പൂരും ദുബായും സന്ദർശിക്കാൻ മുഖ്യമന്ത്രിക്ക് 16 ദിവസത്തെ വിദേശ സന്ദർശനാനുമതി; കൊച്ചിയിൽ നിന്നും വിമാനം കയറിയത് ഭാര്യയ്ക്കും കൊച്ചു മകനുമൊപ്പം; റിയാസും ഭാര്യ വീണയും നാല് ദിവസം മുമ്പേ പറന്നു; പിണറായിയും കുടുംബവും അവധിക്കാല ട്രിപ്പിൽ; വിശദാംശം പുറത്ത് -
സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിന്റേത് വർഷങ്ങളായി തുടരുന്ന പരസ്യ മദ്യക്കച്ചവടം; പാർട്ടി പിൻബലമുള്ളതിനാൽ തൊടാൻ മടിച്ച് പൊലീസും എക്സൈസും; ഇക്കുറി കുടുക്കിയത് വളരെ രഹസ്യമായി: ഇടുക്കി പാമ്പാടുംപാറയിലെ സുദേവനിൽ നിന്ന് പിടികൂടിയത് ചാക്കു കണക്കിന് മദ്യം -
യുട്ഊബർ സവുക് ശങ്കർ റിമാൻഡിലായതിന് പിന്നാലെ സഹായികളെ കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തു; കുടുക്കിയതെന്ന ആക്ഷേപം ശക്തം -
തൃശൂരിൽ ഏറ്റവും കുറഞ്ഞത് 25,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകും; വോട്ട് മറിച്ചാലും മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും; പത്മജ കോൺഗ്രസിന്റെ കാര്യം നോക്കണ്ട; കെ. സുധാകരന്റെ മടങ്ങിവരവിൽ വിവാദങ്ങളുടെ ആവശ്യമില്ല; കെ മുരളീധരൻ പറയുന്നു -
വെട്ടിയിട്ട അരളിച്ചെടി എടുത്തുകൊടുത്തു; പശുവും കിടാവും ചത്തു; മരണകാരണം അരളിച്ചെടിയിൽ നിന്നുള്ള വിഷബാധയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് -
അന്നൂരിലെ വീട്ടിലേക്ക് അനില എത്തിയത് സുദർശന്റെ ബൈക്കിൽ; അടിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനായില്ല; വീട്ടിൽ നിന്നിറങ്ങയപ്പോൾ ഇട്ടിരുന്ന സാരിയും അപ്രത്യക്ഷം; അനിലയുടെ ഫോൺ കണ്ടെത്തിയത് വെള്ളോറയിൽ; ഈ കൊലയിൽ സർവ്വത്ര ദുരൂഹതകൾ -
മാസപ്പടിയിൽ കുഴൽനാടന്റെ ഹർജി തള്ളി; മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണമില്ല; തിരുവനന്തപുരം കോടതിയുടെ വിധി സിപിഎമ്മിനും സർക്കാരിനും ആശ്വാസം; തള്ളുന്നത് മാസപ്പടി കേസ് കോടതി നേരിട്ട് അന്വേഷിക്കണമെന്ന ആവശ്യം; രേഖകൾ അടക്കം നൽകിയിട്ടും കുഴൽനാടൻ തിരിച്ചടി -
തകർന്ന് വീണത് ഇരുമ്പ് ഗോവണി സംവിധാനം; കമ്പികൾക്കിടയിൽ കുടുങ്ങി ബീഹാറുകാരനെ പുറത്തെടുത്തത് ഏറെ പ്രയാസപ്പെട്ട്; ആ ഗോവണിയിൽ ഉണ്ടായിരുന്നതെല്ലാം അതിഥി തൊഴിലാളികൾ; മരിച്ചത് ബീഹാറുകാരൻ ഉത്തം; കൊച്ചി സ്മാർട്ട് സിറ്റിയിൽ അപകടമുണ്ടാത് 24 നില കെട്ടിടത്തിന്റെ പെയിന്റിങ് പണിക്കിടെ -
മണികണ്ഠൻ രണ്ട് കൊലപാതക കേസുകളിൽ പ്രതി; കാപ്പ ചുമത്തി നാടുകടത്തിയ ക്രിമിനൽ; ബാറിൽ തുടങ്ങി തർക്കം രാത്രിയിലെ ഹോക്കി സ്റ്റിക്കുപയോഗിച്ചുള്ള അടിയായി; കോടന്നൂരിൽ മനുവിനെ കൊന്നത് പ്രതികാരം -
കണ്ണൂരിൽ കിടന്നു പ്രതിഷേധം; എറണാകുളത്ത് സിഐടിയും സമരരംഗത്ത്; ആരെയും ടെസ്റ്റിന് കയറ്റില്ലെന്ന് തിരുവനന്തപുരത്തെ സമരക്കാർ; സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് പുനഃരാരംഭിക്കാനിയില്ല; മന്ത്രി ഗണേശിനെ വെല്ലുവിളിച്ച് സമരം -
കേന്ദ്ര ഗ്രാന്റിൽ ഒറ്റയടിക്ക് 15,904 കോടിയുടെ കുറവ്; സംസ്ഥാന സർക്കാരിന്റെ വരുമാനത്തിൽ 10,302 കോടിയുടെ ഇടിവ്, കേന്ദ്ര ഗ്രാന്റും സ്റ്റാംപ്ഡ്യൂട്ടിയും കുറഞ്ഞു; അക്കൗണ്ടന്റ് ജനറലിന്റെ ഏറ്റവും പുതിയ കണക്ക് പുറത്ത്; കേരളം സാമ്പത്തിക പ്രതിസന്ധിയിൽ തന്നെ
Most Read
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- വീട്ടിൽ നിന്ന് പോരുമ്പോൾ ഇട്ടിരുന്ന വസ്ത്രം അനില മാറ്റി; സുഹൃത്തിന്റെ വീടിന്റെ താക്കോൽ കിട്ടിയപ്പോൾ ഷിജു പദ്ധതിയിട്ടത് സഹപാഠിയുമായി കൂടുതൽ അടുക്കാനുള്ള രഹസ്യ താവളമൊരുക്കൽ; ബന്ധം വേണ്ടെന്ന് പറഞ്ഞത് പ്രകോപനമായോ? അന്നൂരിലും ഇരുളിലും സംഭവിച്ചത് എന്ത്?
- മാസപ്പടയിൽ വിജിലൻസ് കോടതി വിധിയുടെ ദിവസം ഗൾഫിലേക്ക് പറന്ന് മുഖ്യമന്ത്രി; എക്സാലോജിക് കേസിൽ മകളെ ചോദ്യം ചെയ്യാനുള്ള നടപടികൾ തുടരുന്നതിനിടെ ദുബായിലേക്ക് പിണറായി; മകനെ കാണാനെന്ന് സൂചന; സെക്രട്ടറിയേറ്റിൽ കുറച്ചു കാലം ഇനി മുഖ്യമന്ത്രി ഇല്ല
- വീട്ടിൽ നിന്നും നായകളുടെ അസ്വാഭാവികമായ കുര കേട്ട് സമീപവാസികൾ; ജനൽ വഴി നോക്കിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച സ്ത്രീശരീരം; അരുംകൊലയിൽ അന്നൂർ വാസികൾക്ക് ഇത് നടുക്കുന്ന ഞായർ; കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ആരോപിച്ചു യുവതിയുടെ സഹോദരൻ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തോളിൽ കൈവച്ചതിൽ പ്രകോപിതനായി ഡി. കെ ശിവകുമാർ; പ്രാദേശിക നേതാവിനെ തല്ലി; വീഡിയോ പ്രചരണ ആയുധമാക്കി ബിജെപി
- അനിലയുടേതുകൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും; മുഖത്ത് ആയുധം കൊണ്ടുള്ള അടി കൊലപാതകമായി; സ്കൂൾ പഠനകാലത്തെ സൗഹൃദത്തിൽ ഇപ്പോൾ നിറഞ്ഞതും ഹിതമല്ലാ ബന്ധം; പയ്യന്നൂരിൽ 'മൂന്നാമൻ' ഇല്ലെന്ന് പൊലീസ് നിഗമനം
- അന്റിബയോട്ടിക്കിന് ആൽക്കഹോൾ പൂർണ്ണമായൗം ഉപേക്ഷിക്കുക; ഡിപ്രഷനുള്ള ഹെർബൽ മരുന്ന് ഉപയോഗിക്കുമ്പോൾ ഗർഭ നിരോധന ഗുളികകൾ ഫലവത്താകണമെന്നില്ല; മരുന്നിന് പാർശ്വഫലങ്ങൾ ഒഴിവാക്കാൻ കഴിക്കാൻ പാടില്ലാത്ത ഭക്ഷ്യ പാനീയങ്ങളെക്കുറിച്ച് ആരോഗ്യ വിദഗ്ദ്ധർ
- അന്നൂരിലെ വീട്ടിലേക്ക് അനില എത്തിയത് സുദർശന്റെ ബൈക്കിൽ; അടിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനായില്ല; വീട്ടിൽ നിന്നിറങ്ങയപ്പോൾ ഇട്ടിരുന്ന സാരിയും അപ്രത്യക്ഷം; അനിലയുടെ ഫോൺ കണ്ടെത്തിയത് വെള്ളോറയിൽ; ഈ കൊലയിൽ സർവ്വത്ര ദുരൂഹതകൾ
- തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാകും വരെ സുധാകരനു പകരം പ്രസിഡന്റിന്റെ ചുമതല നിർവഹിക്കാനാണ് തനിക്കു കിട്ടിയ നിർദേശമെന്ന് ഹസൻ; ചുമതല തിരികെ കിട്ടാത്തതിൽ സുധാകരന് അമർഷം; ലോക്സഭാ ഫലത്തിന് ശേഷം കെപിസിസിയിൽ പുനഃസംഘടന വന്നേക്കും; പുതിയ സ്ഥാനത്തിനായി നേതാക്കളും ചരടു വലിയിൽ