സൈടെൿ

തിരുവോണ നാളിൽ മലയാളികൾക്ക് മലയാളത്തിൽ ആശംസ നേർന്ന് സച്ചിൻ ടെൻഡുൽക്കർ; 'Who cares - Happy Onam to all': സച്ചിന്റെ ട്വീറ്റ് ഇംഗ്ലീഷിലേക്ക് തർജിമ ചെയ്ത് പുലിവാല് പിടിച്ച് ആരാധകർ

മുംബൈ: തിരുവോണ നാളിൽ മലയാളികൾക്ക് മലയാള ഭാഷയിൽ ആശംസ നേർന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിന്റെ മലയാളം ട്വീറ്റ്. സംഭവം എന്തെന്ന് മലയാളികൾക്ക് മനസ്സിലായെങ്കിലും മലയാളം അറിയാത്ത സച്ചിന്റെ ആരാധകർ ഇതു കണ്ട് ഞെട്ടി. സംഭവം എന്തെന്ന് അറിയാത്ത ആരാധകർ അത് ഇംഗ്ലിഷിലേക്ക് തർജ ചെയ്തപ്പോഴോ? സംഭവം കൈവിട്ടുപോയി. ഇതോടെ ട്വിറ്ററിനെതിരെ ട്രോളുമായി മലയാളികൾ രംഗത്തിറങ്ങുകയും ചെയ്തു.

'ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ഈ ചിങ്ങപ്പുലരിയിൽ ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ' എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. ഇതിനൊപ്പം #HappyOnam എന്ന ഹാഷ്ടാഗും ചേർത്തു. ഇഥു കണ്്ട മലയാളം അറിയാത്ത സച്ചിന്റെ ആരാധകർ ഞെട്ടി. സച്ചിന്റെ ട്വിറ്റർ വാളിലെ 'അന്യഭാഷ'യുടെ അർഥം തേടിയവർ ഞെട്ടി. അന്യഭാഷാ ട്വീറ്റുകൾ ഇംഗ്ലിഷിലേക്ക് തർജമ ചെയ്യാൻ ട്വിറ്റർ തന്നെ പ്രദാനം ചെയ്യുന്ന Translate Tweet എന്ന ഓപ്ഷൻ ഉപയോഗിക്കുമ്പോൾ വരുന്ന തർജമ ഇങ്ങനെ:

ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും ഈ ചിങ്ങപ്പുലരിയിൽ ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ#HappyOnam pic.twitter.com/nTVbCaLPkH

- Sachin Tendulkar (@sachin_rt) August 31, 2020
Who cares - Happy Onam to all. #HappyOnam ('ഇതൊക്കെ ആരു ഗൗനിക്കുന്നു, എല്ലാവർക്കും ഓണാശംസകൾ' എന്ന് സാമാന്യ പരിഭാഷ)

എന്തായാലും സംഭവം ഏറ്റെടുത്ത ആരാധകർ തർജമ തിരുത്താൻ ആവശ്യപ്പെട്ട് രംഗത്തിറങ്ങിക്കഴിഞ്ഞു. ട്വിറ്ററിലൂടെ വ്യാപകമായി ഇതുമായി ബന്ധപ്പെട്ട് ട്രോളുകളും പ്രചരിക്കുന്നുണ്ട്.

 

MNM Recommends


Most Read