സൈടെൿ

സേ നോ ടു ഡ്രഗ്‌സ്; ഗെറ്റ് റെഡി ഫോർ ഫിറ്റ് ഇന്ത്യ കാമ്പയിൻ; ബോട്ടിൽ ക്യാപ്പ് ചാലഞ്ചിൽ പങ്കെടുത്ത് കേന്ദ്ര കായികമന്ത്രി; കിരൺ റിജിജുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ഡൽഹി: സോഷ്യൽ മീഡിയയിലെ പുതിയ ട്രെൻഡാണ് ബോട്ടിൽ ക്യാപ് ചലഞ്ച്. ഉറപ്പിച്ച് വെച്ചിരിക്കുന്ന കുപ്പിയുടെ അടപ്പ് കാലുകൊണ്ട് പ്രത്യേക രീതിയിൽ തൊഴിച്ച് തെറിപ്പിക്കുന്നതാണ് ചലഞ്ച്. കുപ്പി താഴെപ്പോവുകയോ ഉടഞ്ഞുപോവുകയോ ചെയ്യാതെവേണം ചലഞ്ച് പൂർത്തിയാക്കാൻ. നിരവധി പ്രമുഖർ ചലഞ്ച് ഏറ്റെടുത്ത് സമൂഹമാധ്യങ്ങളിൽ കയ്യടി വാങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ കേന്ദ്ര കായികമന്ത്രി കിരൺ റിജിജുവും ബോട്ടിൽ ക്യാപ് ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. മന്ത്രിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. സേ നോ ടു ഡ്രഗ്സ്, ഗെറ്റ് റെഡി ഫോർ ഫിറ്റ് ഇന്ത്യ കാമ്പയിൻ എന്നീ വാചകങ്ങൾ കുറിച്ചാണ് റിജിജു വീഡിയോ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

      View this post on Instagram

A post shared by Kiren Rijiju (@kiren.rijiju) on Jul 9, 2019 at 10:05pm PDT

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read