സൈടെൿ

'ഒരു ഫ്രോഡിനെ തിരിച്ചറിയാനുള്ള സാമാന്യബുദ്ധി പോലുമില്ലാത്ത ലങ്ങേരാണല്ലോ ഒന്നൊന്നര വർഷം പൊലീസിന്റെ തലപ്പത്ത് ഇരുന്നത് എന്നോർക്കുമ്പോ..അയ്യേ; വാൾ പിടിച്ചയാളുടെ രഹസ്യ അന്വേഷണമാവണം ചിലപ്പോ ഇപ്പോഴെങ്കിലും': പരിഹാസവുമായി ഹരീഷ് വാസുദേവൻ

കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൺസൺ മാവുങ്കലിന്റെ സന്ദർശകരായ സെലിബ്രിറ്റികളുടെ ചിത്രങ്ങൾ ഇതിനകം പുറത്തുവന്നുകഴിഞ്ഞു.
കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, ഡി.ഐ.ജി സുരേന്ദ്രൻ, മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, മനോജ് എബ്രഹാം, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, നടൻ മോഹൻലാൽ, കോൺഗ്രസ് നേതാവ് ലാലി വിൻസന്റ് എന്നിവരോടൊപ്പമെല്ലാം മോൺസൺ നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഇവരുമായെല്ലാമുള്ള ബന്ധങ്ങളും ഈ ചിത്രങ്ങളും മോൺസൺ തട്ടിപ്പിന് ഉപയോഗപ്പെടുത്തിയെന്നാണ് സൂചന. പരാതിക്കാരിൽ ചിലർ അത് ഉന്നയിക്കുകയും ചെയ്യുന്നുണ്ട്.

മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തിൽ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയെ പരിഹസിച്ച് ഹരീഷ് വാസുദേവൻ കുറിപ്പിട്ടു. ഒരു ഫ്രോഡിനെ തിരിച്ചറിയാനുള്ള സാമാന്യബുദ്ധി പോലുമില്ലാത്ത ലങ്ങേരാണല്ലോ പൊലീസിന്റെ തലപ്പത്ത് ഇരുന്ന് മലയാളിയുടെ കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച നയങ്ങൾ തീരുമാനിച്ചതെന്നാണ് ഹരീഷിന്റെ പരിഹാസം.

ഹരീഷിന്റെ കുറിപ്പ് ഇങ്ങനെ:

ഡ്യൂപ്ലിക്കേറ്റ് അംശവടിയും ടിപ്പുവിന്റെ സിംഹാസനവും അത് വിൽക്കാൻ നോക്കുന്ന ഒരു ഫ്രോഡിനെയും തിരിച്ചറിയാനുള്ള സാമാന്യബുദ്ധി പോലുമില്ലാത്ത ആ ഇരിക്കുന്ന ലങ്ങേരാണല്ലോ ഒന്നൊന്നര വർഷം പൊലീസിന്റെ തലപ്പത്ത് ഇരുന്ന് മലയാളിയുടെ കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച നയങ്ങൾ തീരുമാനിച്ചത് എന്നോർക്കുമ്പോ, Sreejan Balakrishnaി പറഞ്ഞത് പോലെ, അയ്യേ....

ഈ പൊങ്ങൻ ഇനി കൊച്ചിമെട്രോ ഭരിക്കുന്നത് കാണാൻ കാത്തിരിക്കൂ.. വാൾ പിടിച്ചയാളുടെ രഹസ്യ അന്വേഷണമാവണം ചിലപ്പോ ഇപ്പോഴെങ്കിലും....

അതേസമയം, മോൻസൻ മാവുങ്കലിനോട് അടുപ്പമുണ്ടെന്ന ആക്ഷേപം നേരിട്ട ഐജി ലക്ഷ്മണിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. എഡിജിപി മനോജ് എബ്രഹാമാണ് ഐജി ലക്ഷ്മണിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അധികാര പരിധിയിൽപെടാത്ത വിഷയത്തിൽ ഇടപെട്ടെന്ന ആരോപണത്തിലാണ് എഡിജിപി വിശദീകരണം തേടിയത്. കേസിൽ ഇടപെടാനുണ്ടായ സാഹചര്യത്തെ കുറിച്ച് രണ്ട് ദിവസത്തിനകം മറുപടി നൽകണം എന്നാണ് നിർദ്ദേശം.

മോൻസൻ മാവുങ്കലിനെതിരെ ഉയർന്ന് സുപ്രധാനമായ ഒരു ആരോപണത്തിലെ അന്വേഷണം തടഞ്ഞു എന്നായിരുന്നു ആക്ഷേപം. മോൻസൻ മാവുങ്കലിനെതിരെ ആറ് കോടിയുടെ തട്ടിപ്പ് ആരോപണം ഉയർത്തി ബിസിനസ് ഗ്രൂപ്പ് നൽകിയ പരാതിയിലെ അന്വേഷണം ആലപ്പുഴ ക്രൈംബ്രാഞ്ചിന് കൈമാറിയത് റദ്ദാക്കാൻ ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തെ എഐജിക്കായി ഐജി ലക്ഷ്മണ മെയിൽ അയ്ച്ചു എന്ന ആക്ഷേപത്തിലാണ് വിശദീകരണം തേടിയത്.

ഐജി ലക്ഷ്മണിന്റെ ഇടപെടലിന് പിന്നാലെ അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റ ചേർത്തല സിഐയ്ക്ക് അന്വേഷണ ചുമതല നൽകി ഉത്തരവിറക്കി. അന്വേഷണം മോൻസൻ മാവുങ്കൽ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനാണ് നൽകിയത് എന്നും ആക്ഷേപമുണ്ട്. എന്നാൽ പണം നഷ്ടമായവരുടെ എതിർപ്പും ഇന്റലിജൻസ് റിപ്പോർട്ടും പരിഗണിക്കപ്പെട്ടതോടെ സിഐക്ക് നൽകിയ അന്വേഷണം തടയപ്പെടുകയും ചെയ്തിരുന്നു. ഈ ഇടപെടലിന് പിന്നാലെയാണ് പരാതിക്കാർ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചതും വിഷയം ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ പരിധിയിൽ എത്തിയതും.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read