സൈടെൿ

'ഇതിലും ഭേദം ആ ക്രെയിൻ എന്റെ മേൽ പതിക്കുന്നതായിരുന്നു;' ഇന്ത്യൻ 2വിന്റെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെ കുറിച്ച് സംവിധായകൻ ശങ്കർ

ഇന്ത്യൻ2 വിന്റെ ചിത്രീകരണത്തിനിടയ്ക്കുണ്ടായ അപകടം തമിഴ് സിനിമാ ലോകത്തെ മുഴുവൻ ദുഃഖത്തിലാഴ്‌ത്തിയിരുന്നു. കൂറ്റൻ ക്രെയിൻ തകർന്നുവീണുണ്ടായ അപകടത്തിൽ അസിസ്റ്റന്റ് ഡയറക്ടർ കൃഷ്ണ (34), ആർട്ട് അസിസ്റ്റന്റ് ചന്ദ്രൻ (60), പ്രൊഡക്ഷൻ അസിസ്റ്റന്റ് മധു (29) എന്നിവരാണ് മരിച്ചത്. ഒൻപത് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സെറ്റിലുണ്ടായ ദാരുണ അപകടത്തിൽ പ്രതികരണവുമായി സംവിധായകൻ ശങ്കർ. തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടതെന്നും ഇതിലും ഭേദം ആ ക്രെയിൻ എന്റെ മേൽ പതിക്കുന്നതായിരുന്നുവെന്നും ശങ്കർ പറയുന്നു.

'മനസിൽ ഒരുപാട് ദുഃഖത്തോടെയാണ് ഞാൻ ഇതെഴുതുന്നത്. ആ അപകടത്തിനു ശേഷം ഞാൻ വലിയൊരു ഷോക്കിലായിരുന്നു. അപകടത്തിൽ മരണപ്പെട്ട എന്റെ അസിസ്റ്റന്റ്‌സിനെയും ക്രൂവിനെയും ഓർത്ത് ഉറക്കമില്ലാത്ത രാത്രികൾ. തലനാരിഴയ്ക്കാണ് ഞാൻ രക്ഷപ്പെട്ടത്. പക്ഷേ ഇതിലും ഭേദം ആ ക്രെയിൻ എന്റെ മേൽ പതിക്കുന്നതായിരുന്നു. ജീവൻ നഷ്ടമായ ആളുകളുടെ കുടുംബത്തിന് എല്ലാ പ്രാർത്ഥനകളും.'ശങ്കർ ഫേസ്‌ബുക്കിൽ കുറിച്ചു.

പൂണെ ഇവിപി ഫിലിം സിറ്റിയിലെ ലൊക്കേഷനിലാണ് അപകടമുണ്ടായത്. സീൻ ചിത്രീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനിടെ 150 അടിയിലേറെ ഉയരമുള്ള ക്രെയിൻ സംവിധായകനും സംഘവും ഇരുന്ന ടെന്റിന് മുകളിലേക്ക് മറിയുകയായിരുന്നു.

 

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read