സൗദി അറേബ്യ

യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ് സൗദി ചാപ്റ്റർ സംഘടിപ്പിക്കുന്ന യു.ടി.എസ്.സി സ്പോർട്സ് കാർണിവൽ മാർച്ച് 24 ന്

യു.ടി.എസ്.സി (യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ്) സൗദി ചാപ്റ്റർ സംഘടിപ്പിക്കുന്ന യു.ടി.എസ്.സി സ്പോർട്സ് കാർണിവൽ 2020 വെള്ളിയാഴ്ച മാർച്ച് 24 ന് ഫൈസലിയാ ടെക്‌നിക്കൽ ട്രെയിനിങ് ഗ്രൗണ്ടിൽ വെച്ച് നടക്കും.

ഹോക്കി, ഫുട്‌ബോൾ, ബാഡ്മിന്റൺ മറ്റു സ്പോർട്സ് ഇനങ്ങളിലുള്ള മത്സരങ്ങളാണ് അരങ്ങേറുന്നത്. അണ്ടർ 14 വിഭാഗം ഫുട്‌ബോൾ ടൂർണമെന്റിൽ ജിദ്ദയിലെ പ്രമുഖ ഫുട്‌ബോൾ അക്കാദമികളായ ജെ.എസ്.സി, ടാലെന്റ്‌റ് ടീൻസ്, സോക്കർ ഫ്രീക്‌സ്, മുററവാടി ടീമുകൾ മാറ്റുരക്കും. ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റിൽ 16 ടീമുകളിലായി 32 കളിക്കാർ പങ്കെടുക്കും. ഹോക്കി എക്‌സിബിഷൻ മത്സരത്തിൽ യു.ടി.എസ്.സി ടീം ജിദ്ദ ഹോക്കി ക്ലബ്ബിനെ നേരിടും. ഉച്ചക്ക് 2.30 മുതൽ മത്സരങ്ങൾ ആരംഭിക്കും.

കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കും ഫൺ സ്പോർട്സ് മത്സരങ്ങളും സംഘടിപ്പിക്കും. ഹോക്കി കളിക്കാൻ താല്പര്യമുള്ള കുട്ടികളെ തിരഞ്ഞെടുക്കുകയും അവർക്ക് കോച്ചിങ് കൊടുക്കാനുള്ള സൗകര്യവും ചെയ്യുന്നതുമാണ്.

2009 ൽ 49 പേരടങ്ങുന്ന പ്രവാസികളായ മുൻ ഹോക്കി താരങ്ങളുടെ മനസ്സിലുദിച്ച ആശയമാണ് യുണൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ്ബ് അഥവാ യു.ടി.എസ്.സി രൂപം കൊണ്ടത്. കേരളത്തിലെ തലശ്ശേരിയിലാണ് ആസ്ഥാനമെങ്കിലും യു.എ.ഇ യും ഒമാനുമാണ് പ്രധാന പ്രവർത്തന മേഖല.

2016 ൽ ജിദ്ദയിൽ ഫിഫ അണ്ടർ 17 ലോകക്കപ്പ് ഫുട്‌ബോൾ സെലക്ഷൻ ട്രയൽസ് സംഘടിപ്പിച്ച് 7 മികച്ച കളിക്കാരെ മുംബെയിൽ സെക്ഷൻ ട്രെയ്ൽസ്‌ന് അയച്ച് കൊണ്ടാണ് സൗദി അറേബ്യയിലെ യു.ടി.എസ്.സി പ്രവർത്തനം ആരംഭിച്ചത്. ആദ്യമായി സൗദിയിൽ ഹോക്കി ടൂർണമെന്റ് ആരംഭിക്കുകയും കഴിഞ്ഞ രണ്ട് വർഷമായി വിജയകരമായി ജിദ്ദയിൽ ഹോക്കി ടൂർണമെന്റ് സംഘടിപ്പിച്ചും യു.ടി.എസ്.സി ശ്രദ്ധ നേടിയിരുന്നു.

ഹോക്കി ഗെയിമിനെ പ്രമോട്ട് ചെയ്യുക എന്നതാണ് പ്രധാന അജണ്ടയെങ്കിലും ഫുട്‌ബോളിലും ബാസ്‌ക്കറ്റ് ബോളിലും ക്രിക്കറ്റിലും യു.ടി.എസ്.സി തങ്ങളുടേതായ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.യു.ടി.എസ്.സി രൂപീകരണത്തിന് ശേഷം എല്ലാ വർഷവും UAE ൽ ഗൾഫ് കപ്പ് എന്ന പേരിൽ നടക്കുന്ന ക്ലബ്ബ് ഹോക്കി ചാമ്പ്യൻഷിപ്പ് ഇതിനോടകം തന്നെ UAE ലെ മികച്ച ക്ലബ്ബ് ടൂർണമെന്റുകളിൽ ഒന്നായി മാറിയിരിക്കുകയാണ്. GCC , പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുമായി 20 ടീമുകളാണ് ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ഹോക്കിയിൽ കേരളത്തെ പ്രധിനിതീകരിച്ച തലശ്ശേരിക്കാരനായ ജാവീസ് ഒ.വി യുടെ നേതൃത്വത്തിലാണ് കൂട്ടായ്മയുടെ പ്രവർത്തങ്ങൾ ഏകോപകരിച്ചു മുൻപോട്ട് പോകുന്നത്.

MNM Recommends


Most Read