മറ്റു രാഷ്ട്രങ്ങൾ

ലൈബിരിയയിൽ നടന്ന ജന്മാഷ്ടമി രക്ഷാബന്ധൻ ആഘോഷങ്ങൾ ശ്രദ്ധേയമായി

ഓഗസ്റ്റ് -25 മോൺറോവിയ: ഹോളിസ്റ്റിക് യോഗാ ഫൗണ്ടേഷന്റെ ജന്മാഷ്ടമി രക്ഷാബന്ധൻ ആഘോഷങ്ങൾ വളരെ ഭംഗിയായി ആഘോഷിച്ചു. മാതൃസംഘടനയായ ഹിന്ദു സ്വയം സേവക് സംഘിന്റെയും ' അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മൂണിറ്റി ലൈബീരിയയുടെ യും ആഭിമുഖ്യത്തിൽ സംയുക്തമായി ഈ വർഷത്തെ ജന്മാഷ്ടമി രക്ഷാബന്ധൻ ആഘോഷങ്ങൾ മുൻ വർഷത്തേതിലും മികച്ച രീതിയിൽ വമ്പിച്ച ജനകീയ പങ്കാളിത്തത്തോടെ ലൈബീരിയയിൽ ആഘോഷിച്ചു.

തദ്ദേശവാസികളുടെ പങ്കാളിത്തം കൊണ്ടും സഹകരണം കൊണ്ടും അക്ഷരാർത്ഥത്തിൽ മോൺറോവിയ അമ്പാടിയായി മാറുകയായിരുന്നു. ' ലൈബീരിയ ജസ്റ്റിസ് മിനിസ്റ്റർ, ലൈബീരിയ നാഷണൽ പൊലീസ് ഡയറക്ടർ, ഇമിഗ്രേഷൻ ഡയറക്ടർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

ലൈബീരിയ ജസ്റ്റിസ് മിനിസ്റ്റർ മൂസഡെൻ AICL ആക്ടിങ്ങ് പ്രസിഡന്റ് പ്രദീപ് ബബാനി, AICL അഡൈ്വസർ ശങ്കർ ജംനാനി, ലക്ഷ്മൺ ദാസ് ബോജ്വാനി ജി. ഓർഡർ ഓഫ് ലീജിയൻ മദർ പാട്രൺ തുടങ്ങിയവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് സാംസ്‌കാരിക പരിപാടികൾക്ക് തുടക്കം കുറിച്ചു. നിരവധി കലാപരിപാടികളും അരങ്ങേറി. തുടർന്ന് അനാഥർക്കും അശരണർക്കും HYFIL സ്വരൂപിച്ച ആയിരത്തി അഞ്ഞുറുകിലോയോളം അരിയും അനുബന്ധ ഭക്ഷണ സാമഗ്രികളും HSS വ്യവസ്ഥാ പ്രമുഖും ഹൈഫിൽ സെക്രട്ടറിയുമായ ബൈജുവും സ്‌പോൺസർമാരിലൊരാളായ ഗ്രീൻ പെട്രോളിയം CEO സിദിക്കിയും ചേർന്ന് വിതരണം ചെയ്തു.

AICL അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മൂണിറ്റി ലൈബീരിയയുടെ ജനറൽ സെക്രട്ടറിയും HSS ലൈബീരിയ ബൗദ്ധിക് പ്രമുഖുമായ . ASഅനൂപ്, സ്വാഗതവും, നന്ദിയും അറിയിച്ചു.

 

MNM Recommends


Most Read