ഖത്തർ

യൂത്ത് ഫോറം ഖത്തറിന് പുതിയ ഭാരവാഹികൾ; എസ്.എസ് മുസ്തഫ പ്രസിഡണ്ട്

ദോഹ: ഖത്തർ യൂത്ത് ഫോറം 2020-2021 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു . എസ്.എസ് മുസ്തഫ (പ്രസിഡണ്ട്), അബ്ദുൽ ബാസിത്(ജനറൽ സെക്രട്ടറി) ഉസ്മാൻ പുലാപ്പറ്റ , അബ്‌സൽ അബ്ദുട്ടി (വൈസ് പ്രസിഡണ്ടുമാർ)എന്നിവരാണ് ഭാരവാഹികൾ .

അറബിക് ആൻഡ് ഇസ്ലാമിക് സ്റ്റഡീസിൽ ആലുവ അസ്ഹറുൽ ഉലൂമിൽ നിന്ന് ബിരുദവും ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയയിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ എസ് .എസ് മുസ്തഫ എറണാംകുളം ജില്ലയിലെപെരുമ്പാവൂർ സ്വദേശിയാണ്.

കോഴിക്കോട് ജില്ലയിലെ വേങ്ങേരി സ്വദേശിയായ അബ്ദുൽ ബാസിത് മാത്തമാറ്റിക്‌സിൽ ബിരുദവും ഓപ്പറേഷൻ ആൻഡ് പ്രൊജക്റ്റ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.ഖത്തർ യൂനിവേഴ്‌സിറ്റിയിൽ നിന്നും ഇസലാമിക് സ്റ്റഡീസിൽ ബിരുദം കരസ്ഥമാക്കിയ ഉസ്മാൻ പാലക്കാട് ജില്ലയിലെ പുലാപ്പറ്റ സ്വദേശിയാണ്.

ഖത്തറിൽ നിന്ന് സ്‌കൂൾ വിദ്യാഭാസം പൂർത്തീകരിച്ച അബ്സൽ ബി.കോം ബിരുദവും എം ബി എ ഫിനാൻസിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട് .കേന്ദ്ര നിർവ്വാഹക സമിതി അംഗങ്ങളായി ഹബീബ് കെ , മുഹമ്മദ് ടി കെ , ഷമീർ വി കെ , സൽമാൻ പൂവളപ്പിൽ, അംജദ് കൊടുവള്ളി , ഫലാഹ് അഹ്മദ് , അഹ്മദ് അൻവർ, മുഹമ്മദ് അഷ്‌റഫ്. പി.എം, മർഷദ് പി.സി (മദീന ഖലീഫ), അബ്ദുൽ ഷുക്കൂർ താനൂർ( റയ്യാൻ ), മുഹമ്മദ് അനീസ് (ദോഹ), മുഹമ്മദ് സൽമാൻ (വക്‌റ), ഫസലു റഹ്മാൻ (അൽ-ഖോർ ) എന്നിവരെയും തിരഞ്ഞെടുത്തു.

വക്ര ബർവാ വില്ലേജിൽ നടന്ന തെരഞ്ഞെടുപ്പിന് സിഐ.സി. പ്രസിഡണ്ടും യൂത്ത് ഫോറം രക്ഷാധികാരിയുമായ കെ .ടി അബ്ദുൽ റഹ്മാൻ, കേന്ദ്ര സമിതി അംഗം മുഷ്താഖ് എന്നിവർ നേതൃത്വം നൽകി.

 

MNM Recommends


Most Read