ഖത്തർ

ഇൻകാസ് - ഒ ഐ സി സി ഖത്തർ പേരാവൂർ നിയോജകമണ്ഡലം കമ്മറ്റി പുനഃസംഘടിപ്പിച്ചു

ദോഹ: ഇൻകാസ് - ഒ ഐ സിസി ഖത്തർ കണ്ണൂർ ജില്ലാ കമ്മറ്റി നിയോജകമണ്ഡലം കമ്മറ്റികളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പേരാവൂർ നിയോജകമണ്ഡലം കമ്മറ്റി പുനഃസംഘടിപ്പിച്ചു. ഇൻകാസ് ഖത്തർ കണ്ണൂർ ജില്ലാ ജന: സെക്രട്ടറി ജെനിറ്റ് ജോബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കമറുദ്ദീൻ കീഴ്പ്പള്ളിയെ പ്രസിഡന്റ് ആയും സന്തോഷ് ജോസഫിനെ ജനറൽ സെക്രട്ടറി ആയും ബിനു കെ വിയെ ട്രഷറർ ആയും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികളായി സുബൈർ ആറളം, അനീസ് അലി (വൈസ് പ്രസിഡന്റ്), ജിയോ ജേക്കബ്, അലി ചെറുവത്ത്(ജോയിന്റ് സെക്രട്ടറി), അസ് ലം സി കെ (കൾച്ചറൽ സെക്രട്ടറി), ഷറഫുദ്ദീൻ (സ്പോർട്സ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

എക്‌സിക്യൂട്ടീവ് അംഗങ്ങളായി പയസ് അങ്ങാടിക്കടവ്, അബ്ദുൾ റഷീദ്, ജെനിറ്റ് ജോബ്, ഇബ്രാഹീം, ലിജോ, ആദർശ്, റെമി കെ മാത്യു, സുബൈർ,റോഷൻ,വിനീഷ്, ബൈജു, മനു,അനൂപ്, റിനോയ്, അനു, റോജി, ഷിബിൻ,അമൽജിത്ത്,റഫീക്ക്,റോജിഷ്, റോണി,സവാദ്, സിറാജ് എന്നിവരെയും തിരഞ്ഞെടുത്തു.

സുരേഷ് കരിയാട്, നിയാസ് ചെരിപ്പത്ത്, ഷാദുലി, അനീഷ് ബാബു, നിഹാസ് കോടിയേരി, ഷമീർ മട്ടന്നൂർ, ജംനാസ് മാലൂർ, റഹീം റയാൻ, അമീൻ അരോമ,് പവിത്രൻ പാറാൽ, പ്രശോഭ് നമ്പ്യാർ എന്നിവർ യോഗത്തിൽ പങ്കെടുത്ത് പുതിയ കമ്മറ്റിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു

MNM Recommends


Most Read