രാഷ്ട്രീയം

ടി ഒ സൂരജിനെതിരായ നടപടി സംശയാസ്പദമെന്നു പിണറായി

തിരുവനന്തപുരം: ടി ഒ സൂരജിനെതിരായ നടപടി സംശയാസ്പദമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. സൂരജിനെ ഇതുവരെ സംരക്ഷിച്ചത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. സലിംരാജും സൂരജും തമ്മിലുള്ള ബന്ധം പുറത്തറിയാതിരിക്കാനാണ് ഇപ്പോഴത്തെ നടപടിയെന്നും പിണറായി പറഞ്ഞു.

ടി ഒ സൂരജിനെതിരായ കേസുകൾ കൃത്യമായി അന്വേഷിച്ചാൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് പ്രതിപ്പട്ടികയിലെത്തുക. സലിം രാജുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം സൂരജിലെത്തിയാൽ താനും പിടിക്കപ്പെടുമെന്ന ഉമ്മൻ ചാണ്ടിയുടെ ഭീതിയാണ് വിജിലൻസ് ഇടപെടലിനുപിന്നിലെന്ന മാദ്ധ്യമവാർത്തകൾ ശരിയാണ്. ഉമ്മൻ ചാണ്ടിയടക്കമുള്ളവരാണ് സൂരജിനെ എക്കാലവും സംരക്ഷിച്ചത്. അഴിമതിയുടെയും കൊള്ളയുടെയും കൂട്ടുകച്ചവടമാണ് കേരളത്തിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്നും പിണറായി പറഞ്ഞു.

MNM Recommends


Most Read