ബ്രിട്ടനിലെ പുതിയ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് കീറാമുട്ടികളായ വെല്ലുവിളികൾ; ജെറമി ഹണ്ട് ധനമന്ത്രിയായി തുടരുമ്പോൾ പെന്നി മോർഡന്റ് വിദേശകാര്യമന്ത്രി ആയേക്കും; ആഭ്യന്തര മന്ത്രിയായി സുവല്ല ബ്രേവർമാനും
ലണ്ടൻ: ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേൽക്കുേേമ്പാൾ, ആ ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം ലഹിക്കാൻ കാത്തിരിക്കുകയാണ് ബ്രിട്ടനിലെ ഇന്ത്യക്കാർ. ചാൾസ് രാജാവ് നാളെ സുനകിനെ ഔപചാരികമായി പ്രധാനമന്ത്രിയായി അവരോധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കൺസർവേറ്റീവ് പാർട്ടിയിൽ ഐക്യത്തിന്റെ കാഹളം മുഴക്കുന്ന തരത്തിലായിരിക്കണം, പുതിയ മന്ത്രിസഭാ രൂപീകരണം. അതുതന്നെയാണ് സുനക്കിന്റെ മുന്നിലെ വലിയ വെല്ലുവിളി.
ജെറമി ഹണ്ട് ചാൻസലറായി( ധനമന്ത്രി) തുടരും. അടുത്തയാഴ്ചയാണ് ഹണ്ട് നിർണായകമായ ഹാലോവീൻ ബജറ്റ് അവതരിപ്പിക്കുന്നത്. മത്സരത്തിൽ നിന്ന് പിന്മാറിയ പെന്നി മോർഡന്റ് വിദേശകാര്യ സെക്രട്ടറി ആയേക്കും. ജനപ്രതിനിധി സഭ നേതാവായ മോർഡന്റ് നേരത്തെ പ്രതിരോധ സെക്രട്ടറിയായിരുന്നു. അന്താരാഷ്ട്ര വികസന സെക്രട്ടറിയായും, ബ്രിട്ടന്റെ ഓവർസീസ് സഹായ ബജറ്റിന്റെ ചുമതലക്കാരിയായും പ്രവർത്തിച്ച് പരിചയമുള്ള അവർ വിദേശ കാര്യമന്ത്രിയായി ശോഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തര സെക്രട്ടറിയായി സുവല്ല ബ്രേവർമാൻ വന്നേക്കും.
കാത്തിരിക്കുന്നത് വലിയ വെല്ലുവിളികൾ
നമ്പർ 10 ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയിൽ സുനക്കിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. ബ്രിട്ടന്റെ മോശം സമ്പദ് വ്യവസ്ഥയെ കരകയറ്റൽ, യുക്രെയിനിലെ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ, വടക്കൻ അയർലണ്ടിലെ തിരഞ്ഞെടുപ്പ്, കൺസർവേറ്റീവ് പാർട്ടി ഐക്യം, ഇതെല്ലാം കീറാമുട്ടികളാണ്. വിപണിയുടെ വിശ്വാസം തിരിച്ചുപിടിക്കാൻ ഉള്ള ശ്രമങ്ങളിലാണ് ധനമന്ത്രി ജെറമി ഹണ്ട്. പബ്ലിക് ഫിനാൻസിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ചെലവ് ചുരുക്കലും, നികുതി വർദ്ധനയും അടക്കം പ്രതീക്ഷിക്കാം.
രാഷ്ട്രീയ സ്ഥിരത കൈവരുമോ?
സുനാക്കിനെ നേതാവായി തീരുമാനിച്ചതോടെ, രാഷ്ട്രീയ അനിശ്ചിതത്വം അവസാനിക്കുകയാണ്. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ കാര്യശേഷിയുള്ള നേതാവ് വരുന്നുവെന്നതാണ് വിപണിയുടെ ഉത്സാഹത്തിന് കാരണം. മുൻ പ്രധാനമന്ത്രി ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങൾ, വിശേഷിച്ചും നികുതി കുറയ്ക്കലും മറ്റും അപ്രായോഗികമാണെന്ന് ഋഷി സുനക് നേരത്തെ വിമർശിച്ചിരുന്നു. മുൻ ധനമന്ത്രി ക്വാസി ക്വാർട്ടെങ്ങിന്റെ മിനിബജറ്റിൽ, നിരവധി നികുതി ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും, അതിനുള്ള ഫണ്ട് എവിടെ നിന്ന് എന്ന കാര്യം പറഞ്ഞിരുന്നില്ല. അതോടെ, കഴിഞ്ഞ മാസം പൗണ്ട് ഡോളറിനെതിരെ റെക്കോഡ് താഴ്ചയാണ് രേഖപ്പെടുത്തിയത്. സർക്കാരിന്റെ വായ്പാ ചെലവുകളും കുത്തനെ ഉയർന്നിരുന്നു. പുതിയ ചാൻസലർ( ധനമന്ത്രി) ജെറമി ഹണ്ട് ട്രസിന്റെ നികുതി ഇളവുകൾ എല്ലാം തന്നെ പിൻവലിക്കുകയും ചെയ്തിരുന്നു. എന്നാൽ, വിപണി സ്ഥിരത കൈവരിച്ചിരുന്നില്ല. ഋഷി സുനക്കിന്റെ വരവോടെ വിപണി സ്ഥിരത കൈവരിക്കുന്ന നിലയിലേക്ക് നീങ്ങുകയാണ്.
ചുരുക്കി പറഞ്ഞാൽ, ഋഷി സുനക് പ്രധാനമന്ത്രി ആകുക എന്നാൽ, ബ്രിട്ടൻ സാമ്പത്തിക സ്ഥിരത കൈവരിക്കുക എന്നതിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. എന്നിരുന്നാലും പുതിയ ടീമിന്റെ മുമ്പാകെ സമ്പദ് വ്യവസ്ഥയെ ഉയർത്താനുള്ള വെല്ലുവിളി കടുത്തതായിരിക്കും. അന്താരാഷ്ട്ര നിക്ഷേപകർ ജാഗ്രതോടെയുള്ള സമീപനമാകും പുലർത്തുക.
അതേസമയം, ജോൺസൺ അനുകൂലികൾ സുനക്കിന് മുമ്പാകെ ഒരു വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇടക്കാല തിരഞ്ഞെടുപ്പ് നടത്തി സുനക് ജനവിധി തേടണമെന്ന ആവശ്യമാണ് അവർ മുന്നോട്ട് വയക്കുന്നത്. താൻ മത്സരത്തിൽ നിന്ന് പിന്മാറുകയാണെന്ന് നാടകീയമായി പ്രഖ്യാപിച്ചെങ്കിലും, ശരിയായ സമയം വരും വരെ തൽക്കാലത്തേക്ക് താൻ മാറി നിൽക്കുകയാണെന്ന സൂചനയും ബോറിസ് ജോൺസൺ നൽകാാതിരുന്നില്ല.
ടോറി നേതാക്കളിലെ പ്രമുഖരായ മുൻ ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രേവർമാനും, സ്റ്റീവ് ബേക്കറും സുനക്കിന് പിന്തുണ പ്രഖ്യാപിച്ചതും ജോൺസണ് വലിയ തിരിച്ചടിയായി. തന്റെ രണ്ട് എതിരാളികളുമായി സന്ധിയുണ്ടാക്കുവാൻ ബോറിസ് ജോൺസൺ ഏറെ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നൽ, അതൊന്നും വിജയം കാണാതെ വന്നതോടെയാണ് മത്സരത്തിനിറങ്ങണ്ട എന്ന് ബോറിസ് ജോൺസൺ തീരുമാനിച്ചത്. താൻ മത്സരിക്കുന്നത് നല്ലൊരു കാര്യമല്ല എന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താൻ പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കണം എന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. മൂന്ന് വർഷം മുൻപ് പാർട്ടിയെ ഒരു വൻവിജയത്തിലേക്ക് താൻ നയിച്ചിരുന്നു. അതുകൊണ്ടുതന്നെ , ഉടനടി ഒരു പൊതുതെരഞ്ഞെടുപ്പ് ഒഴിവാക്കുവാനും, പാർട്ടിയെ ശക്തപ്പെടുത്താനും തനിക്ക് കഴിയുമെന്ന് താൻ വിശ്വസിച്ചു എന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി സ്ഥാനാർത്ഥിയാകുവാൻ ആവശ്യമായ, നിർദ്ദേശകന്റെയും പിന്താങ്ങുന്ന വ്യക്തിയുടെയും ഉൾപ്പടെ 102 എം പി മാരുടെ പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ തയ്യാറായെന്നും അദ്ദേഹം പറഞ്ഞു. താൻ വിജയിക്കുമെന്ന ഉറപ്പുമുണ്ട്. എന്നാൽ, ഇപ്പോൾ താൻ മത്സരിക്കുന്നത് നല്ലൊരു കാര്യമല്ല എന്ന് കരുതുന്നു. പാർലമെന്റിനകത്ത് ഐക്യത്തോടെയുള്ള ഒരു പാർട്ടിയില്ലെങ്കിൽ സുഗമമായി ഭരണം നടത്താൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയ താത്പര്യം മുൻനിർത്തി, ഒന്നിച്ചു പോകുവാൻ താൻ ഋഷി സുനാകുമായും പെന്നി മോർഡൗണ്ടുമായും കൂടിക്കാഴ്ച്ചകൾ നടത്തിയെങ്കിലും അതൊന്നും വിജയകരമായില്ല എന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ, മത്സരത്തിനായി നാമനിർദ്ദേശ പട്ടിക സമർപ്പിക്കേണ്ടതില്ലെന്നും, ഇനി വരുന്ന പ്രധാനമന്ത്രിക്ക് പിന്തുണ നൽകുകയാണ് വേണ്ടതെന്ന് തീരുമാനിക്കുകയുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഇതിനു മറുപടിയായി, ദേശത്തായാലും വിദേശത്തായാലും ബോറിസ് ജോൺസൺ ബ്രിട്ടീഷ് സമൂഹത്തെ തുടർന്നും പിന്തുണയ്ക്കുമെന്ന് താൻ വിശ്വസിക്കുന്നതായി ഋഷി സുനാക് പറഞ്ഞു. സമീപകാലത്ത് ബ്രിട്ടൻ നേരിട്ട പല പ്രതിസന്ധികളിലും രാജ്യത്തെ കൈപിടിച്ച് നടത്തിച്ച നേതാവാണ് ബോറിസ് എന്ന് പറഞ്ഞ ഋഷി, ബ്രെക്സിറ്റ് സാധ്യമാക്കിയതും, ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതി പ്രാവർത്തികമാക്കിയതും ബോറിസിന്റെ നേതൃത്വത്തിലായിരുന്നു എന്നും ഓർമ്മിപ്പിച്ചു. പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കുന്നില്ല എന്ന് അദ്ദേഹം തീരുമാനിച്ച സ്ഥിതിക്ക്, രാജ്യത്തിനായി തുടർന്നു പല നിലകളിൽ അദ്ദേഹത്തിന്റെ സേവനം ലഭ്യമാകുമെന്ന് കരുതുന്നതായും ഋഷി പറഞ്ഞു.
MNM Recommends
-
പാർട്ടിക്ക് വേണ്ടി ബോംബുണ്ടാക്കി പൊട്ടിത്തെറിച്ചു മരിക്കുന്നവരെ ആദ്യം തള്ളിപ്പറയും; പിന്നെ ധീര രക്തസാക്ഷികളാക്കും; ഇതു താൻഡാ സിപിഎം സ്റ്റൈൽ! പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിത് സിപിഎം; സ്മാരകം ഈ മാസം 22ന് എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും -
കരിമ്പിൻതോട്ടത്തിൽ പണിക്കാരനായെത്തി ശർക്കര ഫാക്ടറിയിലെ വിശ്വസ്തൻ; കാറുകളോട് കമ്പമുള്ള അതിവേഗം വേഷം മാറും വിരുതൻ; മൂത്രമൊഴിക്കാൻ പോയി കബളിപ്പിച്ചത് കേരളാ പൊലീസിനെ; നായ മോഷണത്തിൽ വിയ്യൂരിലെ അതിസുരക്ഷയിൽ കഴിഞ്ഞ തടവുകരാൻ; ബാലമുരുകൻ കേരളം വിട്ടു; രക്ഷപ്പെട്ടത് കേരളം തളച്ച കൊടുംകുറ്റവാളി -
ആത്മാഭിമാനമുള്ള ആരും യു.ഡി.എഫിലേക്ക് തിരികെ പോകില്ല; യു.ഡി.എഫിന് രൂപംനൽകുമ്പോൾ ഇപ്പോഴത്തെ കോൺഗ്രസ് നേതാക്കൾ പലരും വള്ളിനിക്കർ ഇട്ടിരുന്നില്ല; മുങ്ങുന്ന കപ്പലിൽ ലൈഫ് ബോട്ട് പ്രതീക്ഷിച്ച് കഴിയുകയാണ് പത്രാധിപർ; വീക്ഷണത്തിന് കേരള കോൺഗ്രസ് മുഖപത്രത്തിന്റെ മറുപടി -
ഗസ്സയിലേക്ക് 170 മെട്രിക് ടൺ ഭക്ഷ്യവസ്തുക്കൾ എത്തിച്ചുവെന്ന് ബൈഡൻ; ഇസ്രയേലുമായി ചേർന്ന് കരമാർഗം കൂടുതൽ സഹായം നൽകുന്നതിന് ശ്രമിക്കുമെന്നും യുഎസ് പ്രസിഡന്റ്; സഹായ വസ്തുക്കൾ എത്തിക്കാൻ ഗസ്സ തീരത്ത് നിർമ്മിച്ച താൽക്കാലിക തുറമുഖം തുറന്ന് അമേരിക്ക -
സോളാറിലെ ആ രഹസ്യ ചർച്ച പുറത്തായത് നാണക്കേടായി; ബ്രിട്ടാസിന്റെ 'തിയറിയെ' ചെറിയാൻ അനുകൂലിച്ചതുകൊണ്ട് വലിയ പരിക്കില്ലാതെ രക്ഷപ്പെട്ട് സിപിഎം; വിവാദത്തിൽ കോൺഗ്രസും കരുതലോടെ മാത്രമേ പ്രതികരിക്കൂ; സോളാറിലെ സമരം പിൻവലിക്കൽ പ്രതിയാര്? -
വേണ്ടത്ര ചർച്ചകൂടാതെ എടുക്കേണ്ട തീരുമാനമല്ലെന്ന് തുറന്നടിച്ച് സിപിഐ; യൂക്കാലിയും അക്കേഷ്യയും ഭൂഗർഭജലം ഊറ്റിക്കുടിക്കും; ഇപ്പോൾ തന്നെ കാട്ടിൽ വെള്ളമില്ല; ഈ തീരുമാനം കൂടുതൽ മൃഗങ്ങളെ നാട്ടിലേക്ക് ഇറക്കാനോ? വനത്തിൽ വീണ്ടും യൂക്കാലി; മന്ത്രി ശശീന്ദ്രന്റെ തീരുമാനം വിവാദത്തിൽ -
ആദ്യ വിവാഹം രജിസ്റ്റർ ആക്കിയതിന്റെ നിയമ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞത് ഗുരുവായൂർ നടയിൽ രണ്ടാം വിവാഹം; പന്തീരാങ്കാവിലെ രാഹുലും കുടുംബവും നടത്തിയ ആദ്യ തട്ടിപ്പിൽ ഇനിയും എഫ് ഐ ആർ ഇട്ടില്ലെന്ന് റിപ്പോർട്ട്; രണ്ടു കേസുകളുണ്ടെങ്കിൽ ജർമനിയിൽ നിന്നും രാഹുലിനെ എത്തിക്കൽ എളുപ്പമാകും; ഈരാറ്റുപേട്ടയിലെ പരാതിയും ഗൗരവതരം -
കുപ്രസിദ്ധ ഗുണ്ട പെരുമ്പാവൂർ അനസിനെ കണ്ടെത്താനുള്ള പൊലീസ് നീക്കം ഫലം കാണുന്നില്ല; ഗൾഫിൽ നിന്നും മറ്റൊരു സുരക്ഷിത രാജ്യത്തേക്ക് മാറിയെന്നും അഭ്യൂഹം; ആ തോക്കുകൾ സ്വർണ്ണ കടത്തിനുള്ളത്; അകമ്പടി സംഘവും കേരളത്തിൽ നിന്നും മുങ്ങിയോ? -
രാഹുലിന് ജർമൻ പൗരത്മുണ്ടെന്നത് പച്ചക്കള്ളമെന്ന് സൂചന; കൈയിലുള്ളത് ഇന്ത്യൻ പാസ്പോർട്ടെന്നതിന് സ്ഥിരീകരണം; അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധന പീഡനക്കുറ്റം ചുമത്തും; പന്തീരാങ്കാവ് കേസിൽ രാഹുൽ ജർമനിയിൽ എത്തിയോ എന്ന് ഉറപ്പിക്കാൻ കഴിയാത പൊലീസ് -
പെരിയ കോടതിയിൽ ഹാജരാക്കി തിരികെ കൊണ്ടു വന്നത് വാനിൽ; വിലങ്ങ് അഴിച്ച് ജയിൽ വാതിൽ തുറപ്പിക്കാനായി പൊലീസുകാർ പോയപ്പോൾ ജനൽ തന്ത്രത്തിൽ തുറന്ന് ചാടി രക്ഷപ്പെടൽ; ചെറിയൊരു വീഴ്ച തുണയാക്കി ബാലമുരുകന്റെ ഓട്ടം; വിയ്യൂരിലെ തടവ് ചാട്ടം കേരളാ പൊലീസ് വീഴ്ചയല്ല -
വിദേശ ബിരുദധാരികൾക്കുള്ള തൊഴിൽ ഓഫറുകൾ പിൻവലിച്ച് യു കെയിലെ പ്രമുഖ സ്ഥാപനങ്ങൾ; വില്ലനായത് സർക്കാർ പുതുതായി നടപ്പിലാക്കിയ വിസ ചട്ടങ്ങൾ; വിദേശ വിദ്യാർത്ഥികൾ പഠനം കഴിഞ്ഞാൽ നാട്ടിലേക്ക് മടങ്ങേണ്ടി വരും -
പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റു; കഞ്ചിക്കോട് വനാതിർത്തിയിൽ രണ്ട് കരടികൾ ചത്തു -
സമസ്ത മുഖപത്രത്തിന്റെ ഗൾഫ് എഡിഷൻ ഉദ്ഘാടനത്തിന് മുസ്ലിം ലീഗുകാർ പോകുന്നില്ല; കോഴിക്കോട്ടെ പാർട്ടി സംസ്ഥാന സമിതി യോഗം ചടങ്ങ് ബഹിഷ്കരിക്കാനുള്ള തന്ത്രമോ? സുന്നി പത്രത്തിന്റെ ചടങ്ങിൽ മന്ത്രി റിയാസ് മുഖ്യാതിഥിയാകും; സമസ്തയും ലീഗും വീണ്ടും വാർത്തകളിൽ -
പരസ്യചിത്രത്തിൽ അഭിനയിക്കാനെന്ന പേരിൽ വിളിച്ചു വരുത്തി; മലയാളി മോഡലിനെ ഹോട്ടൽ മുറിയിൽ പീഡിപ്പക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ -
കൊച്ചിയിൽ വിമാനം ഇറങ്ങുമെന്ന് ഏവരും കരുതി; എന്നാൽ മുഖ്യമന്ത്രിയും കുടുംബവും പുലർച്ചെ എത്തിയത് തിരുവനന്തപുരത്ത്; ചോദ്യങ്ങളോട് പ്രതികരിക്കാതെ വിമാനത്താവളത്തിൽ നിന്നും മടക്കം; മന്ത്രി റിയാസും കുടുംബവും നാളയേ മടങ്ങിയെത്തൂ; വിദേശ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി തിരിച്ചെത്തി -
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച സംഭവം; കൗൺസിലറും ഭർത്താവും ഉൾപ്പെടെ 12 പേർക്കെതിരെ കേസ് -
ചത്തീസ്ഗഡിൽ കാറപകടം; മലയാളി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു -
തിരുവനന്തപുരത്ത് എട്ട് വയസുകാരിയെ മുത്തച്ഛൻ പീഡിപ്പിച്ചു; അമിത രക്ത സ്രാവത്തെ തുടർന്ന് കുട്ടി ആശുപത്രിയിൽ: മുത്തച്ഛൻ അറസ്റ്റിൽ -
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്: കടലിൽ പോകുന്നത് വിലക്കി ദുരന്ത നിവാരണ അഥോറിറ്റി -
കൊലപാതകം, മോഷണം ഉൾപ്പെടെ 53 കേസുകളിൽ പ്രതി; പാർപ്പിച്ചിരുന്നത് വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിൽ: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടു
Most Read
- ആളുകളെ ഭയപ്പെടുത്തുന്നത് ഇഷ്ടപ്പെടുന്ന വ്യക്തി; എക്സിക്യൂട്ടീവ്, ജുഡീഷ്യറി, മീഡിയ തുടങ്ങി സമസ്ത മേഖലകളെയും നിയന്ത്രിക്കുന്നയാൾ; ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന് അനുസരിച്ച് രാജ്യത്തെ പുനർനിർമ്മിക്കുന്നു; അമിത് ഷായുടെ രാഷ്ട്രീയ ജീവിതം സമഗ്ര ചർച്ചയാക്കി 'ദ ഗാർഡിയൻ'
- കൊച്ചിയിൽ വിമാനം ഇറങ്ങുമെന്ന് ഏവരും കരുതി; എന്നാൽ മുഖ്യമന്ത്രിയും കുടുംബവും പുലർച്ചെ എത്തിയത് തിരുവനന്തപുരത്ത്; ചോദ്യങ്ങളോട് പ്രതികരിക്കാതെ വിമാനത്താവളത്തിൽ നിന്നും മടക്കം; മന്ത്രി റിയാസും കുടുംബവും നാളയേ മടങ്ങിയെത്തൂ; വിദേശ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി തിരിച്ചെത്തി
- രാഹുൽ പക്കാ ഫ്രോഡെങ്കിലും പന്തീരാങ്കാവ് സ്റ്റേഷനിലെ സിഐ സരിൻ കുറ്റക്കാരനോ? സിഐക്ക് മുമ്പാകെ സ്ത്രീധന പീഡനപരാതി യുവതിയും കുടുംബവും ഉന്നയിച്ചിരുന്നോ? കേസിൽ ഉന്നത ഉദ്യോഗസ്ഥർ സരിനെ ബലിയാടാക്കിയോ? സ്റ്റേഷനിലെ നിർണായക ദൃശ്യം പുറത്തുവരുമ്പോൾ
- കിരീടവും, റാംജിറാവും അവർക്ക് വർഗീയ സിനിമകൾ! കിട്ടാവുന്നിടത്ത് ഇരവാദവും സ്വത്വവാദവും കുത്തിക്കയറ്റും; വാരിയൻകുന്നനാവാതെ പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്; മോഹൻലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല; മലയാള സിനിമയിലെ യഥാർത്ഥ ചൊറിയൻ പുഴുക്കളെ അറിയാം
- പറവൂർ സ്ത്രീപീഡന കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയോട് രണ്ടുകോടി ആവശ്യപ്പെട്ടു; പൊതു പ്രവർത്തകനായ ബോസ്കോ കളമശ്ശേരി അറസ്റ്റിൽ; ഫോൺ സംഭാഷണം അടക്കം തെളിവുണ്ടെന്ന് പൊലീസ് മറുനാടനോട്
- ഗുണാ കേവിൽ അകപ്പെട്ട കൂട്ടുകാരനെ ജീവിതത്തിലേക്ക് കൊണ്ടു വന്നത് കൂട്ടുകാരന്റെ കൈ സഹായം; വഞ്ചനാക്കേസിൽ പെട്ട സൗബിനും സുഹൃത്തിനും തുണയായി ഹൈക്കോടതിയിലും 'ദൈവത്തിന്റെ കൈ'; മഞ്ഞുമ്മൽ ബോയ്സിന് ആശ്വാസമായി ആ ക്രിമിനൽ കേസ് സ്റ്റേ ചെയ്യൽ
- തിരുവനന്തപുരത്ത് എട്ട് വയസുകാരിയെ മുത്തച്ഛൻ പീഡിപ്പിച്ചു; അമിത രക്ത സ്രാവത്തെ തുടർന്ന് കുട്ടി ആശുപത്രിയിൽ: മുത്തച്ഛൻ അറസ്റ്റിൽ
- സോളാർ സമരകാലത്ത് കെ എം മാണിയെ മുഖ്യമന്ത്രി ആക്കാൻ നീക്കം നടന്നു; മാണിയെ ഇടതുപക്ഷത്ത് എത്തിച്ച് യുഡിഎഫ് ഭരണം അട്ടിമറിക്കാനുള്ള ശ്രമം പൊളിഞ്ഞു; സോളാർ സമരത്തിൽ ഒത്തുതീർപ്പ് വേണ്ടി വന്നത് ഇതോടെ എന്നും ദല്ലാൾ നന്ദകുമാർ
- വിദേശ ബിരുദധാരികൾക്കുള്ള തൊഴിൽ ഓഫറുകൾ പിൻവലിച്ച് യു കെയിലെ പ്രമുഖ സ്ഥാപനങ്ങൾ; വില്ലനായത് സർക്കാർ പുതുതായി നടപ്പിലാക്കിയ വിസ ചട്ടങ്ങൾ; വിദേശ വിദ്യാർത്ഥികൾ പഠനം കഴിഞ്ഞാൽ നാട്ടിലേക്ക് മടങ്ങേണ്ടി വരും
- പരസ്യചിത്രത്തിൽ അഭിനയിക്കാനെന്ന പേരിൽ വിളിച്ചു വരുത്തി; മലയാളി മോഡലിനെ ഹോട്ടൽ മുറിയിൽ പീഡിപ്പക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ