കോഴിക്കോട് ജില്ലയിൽ ലീഗിന്റെ ആധിപത്യത്തിനെതിരെ കോൺഗ്രസിൽ അമർഷം; തോൽക്കുന്ന സീറ്റുകൾ മാത്രം പാർട്ടിക്ക് നൽകുന്നു; ഇത്തവണ ലീഗിന്റെ സിറ്റിങ്ങ് സീറ്റായ തിരുവമ്പാടി കിട്ടണമെന്ന് കോൺഗ്രസ്
കോഴിക്കോട്: തെരഞ്ഞെടുപ്പിന് മുമ്പേതന്നെ കോഴിക്കോട് യു.ഡി.എഫിൽ കോൺഗ്രസ്ലീഗ് ഉടക്ക് രൂപപ്പെടുന്നു. ജയക്കുന്ന സീറ്റുകൾ മുസ്ലിം ലീഗ് എടുത്ത് തോൽക്കുന്നവ കോൺഗ്രസിന് കെട്ടിയേൽപ്പിക്കുന്ന പരിപാടി ഇനി നടപ്പില്ളെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവർ പറയുന്നത്.
യുഡിഎഫിലെ ഘടകകക്ഷികൾ തമ്മിൽ സീറ്റ് വച്ചുമാറുന്നതുൾപ്പെടെയുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും ലീഗ് ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. കോഴിക്കോട്ടെ ലീഗിന്റെ സിറ്റിങ് സീറ്റായ തിരുവമ്പാടിയിലാണ് കോൺഗ്രസിന്റെ പ്രധാനനോട്ടം. ഇതിനുപകരം മലപ്പുറം ജില്ലയിലെ കോൺഗ്രസ് സീറ്റ് വിട്ടുകൊടുക്കുന്ന തരത്തിലാണ് ചരടുവലി നടക്കുന്നത്. ക്രിസ്ത്യൻ സ്വാധീനമുള്ള തിരുവമ്പാടിയിൽ തങ്ങളുടെ താൽപര്യം പരിഗണിക്കുന്ന സ്ഥാനാർത്ഥിയെ വേണമെന്ന് സഭയും കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സീറ്റ് വിട്ടുകൊടുത്താൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി എസ്. ജോയിയെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് നീക്കം.എന്നാൽ തിരുവമ്പാടി വിട്ടുള്ള ഒരു കളിക്കുമില്ളെന്നാണ് ലീഗിന്റെ നിലപാട്. ഡി.സി.സി പ്രസിഡന്റ് കെ.സി. അബുവും ഇത്തവണ മത്സരിക്കാൻ രംഗത്തുണ്ട്. നാദാപുരം മണ്ഡലത്തിലാണ് ഇദ്ദേഹത്തെ പരിഗണിക്കുന്നത്. തെക്കൻ ജില്ലകളിൽ കേരള കോൺഗ്രസ് (ബി) മത്സരിക്കുന്ന സീറ്റിൽ ഒന്ന് മാണി വിഭാഗത്തിന് നൽകി പേരാമ്പ്ര സീറ്റ് വിട്ടുകിട്ടാനും കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. ഈ ശ്രമം വിജയിച്ചാൽ പേരാമ്പ്രയിലാവും ഡി.സി.സി പ്രസിഡന്റിനെ പരിഗണിക്കുക.
നാദാപുരം സീറ്റിന് കെപിസിസി നിർവാഹകസമിതിയംഗം അഡ്വ. ഐ. മൂസ, വി എം. ചന്ദ്രൻ എന്നിവരും ശ്രമിക്കുന്നുണ്ട്. പേരാമ്പ്രയിൽ അഡ്വ. പി. ശങ്കരനും രംഗത്തുണ്ട്. കോഴിക്കോട് നോർത്തിൽ കഴിഞ്ഞതവണ തോറ്റ പി.വി. ഗംഗാധരൻ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി.എം. സുരേഷ് ബാബു, നിർവാഹക സമിതിയംഗം കെ.പി. ബാബു, സെക്രട്ടറി അഡ്വ. കെ. ജയന്ത് എന്നിവരെയാണ് പരിഗണിക്കുന്നത്. കൊയിലാണ്ടിയിൽ കെപിസിസി. ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.പി. അനിൽകുമാർ, എൻ. സുബ്രഹ്മണ്യൻ, സെക്രട്ടറി അഡ്വ. കെ. പ്രവീൺകുമാർ എന്നിവരുടെ പേരുകളാണ് കേൾക്കുന്നത്. ബേപ്പൂരിൽ കഴിഞ്ഞതവണ മത്സരിച്ചു തോറ്റ യൂത്ത് കോൺഗ്രസ് നേതാവ് എംപി. ആദം മുൽസിക്കാണ് പ്രഥമ പരിഗണന. കോർപറേഷൻ കൗൺസിലർ അഡ്വ. പി.എം. നിയാസിന്റെ പേരും കേൾക്കുന്നുണ്ട്.
സംവരണ മണ്ഡലമായ ബാലുശ്ശേരിയിൽ കെ.വി. സുബ്രഹ്മണ്യൻ, വി.ടി. സുരേന്ദ്രൻ, കാലിക്കറ്റ് സർവകലാശാല മുൻ സിൻഡിക്കേറ്റംഗം കെ. ശിവരാമൻ എന്നിവരും ശ്രമിക്കുന്നു. ലീഗ് മത്സരിക്കുന്ന കുന്ദമംഗലം ബാലുശ്ശേരിയുമായി പരസ്പരം മാറാനും നീക്കമുണ്ട്. ഈ ശ്രമം വിജയിച്ചാൽ കെ.സി. അബുവിനെ കുന്ദമംഗലത്ത് മത്സരിപ്പിക്കും. കോൺഗ്രസ് പരിഗണിക്കുന്ന പേരുകൾ കെപിസിസി തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് ഉടൻ കൈമാറിയേക്കും. ഒരു സീറ്റിൽ മൂന്നുപേരുടെയെങ്കിലും പേരുകൾ ഉൾപ്പെടുത്തിയുള്ള പട്ടികയാണ് കൈമാറുക. ജില്ലയിൽ ഇറക്കുമതി സ്ഥാനാർത്ഥികളെ വേണ്ടെന്ന് നേരത്തേതന്നെ ഡി.സി.സി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
MNM Recommends
-
'ലോകകപ്പ് ടീമിലേക്ക് സാധ്യതയുള്ളവരുടെ ഏഴയലത്ത് ഞാനില്ലെന്ന് ഉറപ്പായിരുന്നു; അങ്ങനെയാണ് ഫോൺ പൂർണമായും മാറ്റിവയ്ക്കാൻ തീരുമാനിച്ചത്; ഐപിഎല്ലിൽ ടീമിന്റെ വിജയം ഉറപ്പാക്കാൻ കഠിനാധ്വാനം ചെയ്തു'; ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചത് വലിയ നേട്ടമെന്ന് സഞ്ജു സാംസൺ -
36കാരനെ വിവാഹം ചെയ്ത് ചതിയിൽപെട്ട് ബ്രിട്ടനിലെ 84 കാരി മുത്തശ്ശി; ഇപ്പോൾ ഓൺലൈൻ ഡേറ്റിങ് സൈറ്റുകളിലെ തട്ടിപ്പുകാരെ തുറന്ന് കാണിക്കാനുള്ള ശ്രമത്തിൽ; ഈജിപ്തുകാരനെ വിവാഹം ചെയ്ത് കാശ് നഷ്ടപ്പെട്ട മുത്തശ്ശി ചെയ്യുന്നത് -
ബ്രിജ്ഭൂഷൺ സിംഗിന്റെ മകന്റെ അകമ്പടി വാഹനം ബൈക്കിലിടിച്ചു; 17 വയസ്സുകാരനടക്കം രണ്ട് പേർ മരിച്ചു; ഡ്രൈവർ അറസ്റ്റിൽ -
കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള 200ലേറെ നേതാക്കൾ വലയിൽ; ഫാറുഖ് അബ്ദുല്ല തൊട്ട് രാഹുൽ ഗാന്ധി വരെ പ്രതികൾ; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിലേറെയും അന്വേഷണം നേരിട്ടവർ; ബിജെപിയിൽ ചേർന്നാൽ പിന്നെ യാതൊരു കേസുമില്ല; ഇ ഡി മോദിയുടെ ബ്രഹ്മാസ്ത്രമോ! -
മുഖ്യമന്ത്രിയുടെ മകൾക്കും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടയാൾക്കും വിദേശത്ത് ജോയിന്റ് അക്കൗണ്ട് ഉണ്ടോ? ഈ അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടോ? മുഖ്യമന്ത്രി മറുപടി പറയണം; അന്വേഷണങ്ങൾ അട്ടിമറിക്കപ്പെടാൻ കാരണം സിപിഎം- സംഘപരിവാർ ബാന്ധവമെന്ന് വി ഡി സതീശൻ; ലാവ് ലിൻ വീണ്ടും ചർച്ചയാക്കാൻ പ്രതിപക്ഷം -
വീണ വിജയന്റെ ആദായ നികുതി റിട്ടേണിൽ അബുദാബി അക്കൗണ്ട് വിവരങ്ങൾ ഇല്ലെങ്കിൽ അത് കുറ്റകരം; ഷോണിന്റെ ആരോപണങ്ങളിൽ കരുതലോടെ മാത്രം പ്രതികരിക്കാൻ സിപിഎം; ലാവ്ലിന്റെ പേരുയരുമ്പോഴും മുഖ്യമന്ത്രി മൗനത്തിൽ; ആരാണ് എം സുനീഷ്? വീണാ വിജയന്റെ വിദേശ അക്കൗണ്ടിലെ പങ്കാളിയെ കുറിച്ച് അഭ്യൂഹങ്ങൾ -
ഞങ്ങളറിയാതെ ചടങ്ങിൽ പങ്കെടുത്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; വിവാഹ റിസപ്ഷൻ അനുവാദമില്ലാതെ പകർത്തിയവർക്കെതിരെ സന അൽത്താഫ് -
രാംലല്ലയിൽ നിന്നും പകർന്ന ദീപം ഭക്തരുടെ വീടുകളിലേക്ക് പകർന്നു കൊണ്ടു പോയി 41 ദിവസം കെടാവിളക്കായി ഉപാസന; കർക്കിടകം ഒന്നിന് പാലക്കാട് കോട്ട ഹനുമാൻ ക്ഷേത്രത്തിൽ അയോധ്യയിൽ നിന്നും ദീപമെത്തുമ്പോൾ; ആദ്ധ്യാത്മിക നവോത്ഥാനത്തിന് ശ്രീരാമഭക്തമണ്ഡലി -
ഏറെ ആഗ്രഹിച്ച് സിനിമയിലെത്തിയ ആളാണ് ഞാൻ; അപ്രതീക്ഷിതമായ കാര്യങ്ങൾ നേരിടേണ്ടി വന്നു; പിടിച്ചു നിൽക്കാൻ കഴിയാത്തവിധത്തിൽ ജീവിതത്തെ താളംതെറ്റിച്ച ദുരവസ്ഥകൾ സിനിമയിൽ നിന്നും ഉണ്ടായി; 'ദാദാസാഹിബ്' ചിത്രത്തിലെ നായിക പറയുന്നു -
അത്യുഷ്ണം: ഡൽഹിയിൽ പരിശീലനത്തിനിടെ മലയാളി പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു; നാലുപേർ ചികിത്സയിൽ; പൊലീസ് പരിശീലനം നടന്നത് താപനില 49 ഡിഗ്രി സെൽഷ്യസ് ആയി ഉയർന്ന വേളയിൽ -
അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം നീട്ടില്ല; ജൂൺ രണ്ടിന് തന്നെ ജയിലിലേക്ക് മടങ്ങണം; ജാമ്യം ഏഴ് ദിവസത്തേക്ക് കൂടി നീട്ടണമെന്നാവശ്യപ്പെട്ട് കെജ്രിവാൾ നൽകിയ ഹരജി സുപ്രീംകോടതി പരിഗണിക്കില്ല; സ്ഥിര ജാമ്യത്തിനായി കെജ്രിവാൾ വിചാരണ കോടതിയെ സമീപിച്ചേക്കും -
ലാവലിൻ കേസിലെ എസ്എൻസി ലാവലിൻ; സ്വപ്നയെ നിയമിച്ച പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സും; അബുദാബി അക്കൗണ്ടിൽ പണം നിക്ഷേപിച്ചെന്ന് ആരോപിക്കുന്ന രണ്ടു കമ്പനികൾക്കും പിണറായിയുമായും 'ബന്ധം'! ഗൾഫിലെത്തിയ പണം വഴി തിരിച്ചു വിട്ടത് അമേരിക്കയിലേക്ക്; അബുദാബിയിൽ രജിസ്റ്റർ ചെയ്ത് സ്ഥാപനം ആരുടേത്? -
തൃശ്ശൂരിലെ അടിയൊഴുക്ക് സുരേഷ്ഗോപിക്ക് അനുകൂലം? 'സുനിൽകുമാറിനെ സിപിഎം വഞ്ചിച്ചു; മുരളീധരനെ പ്രതാപനും ഡിസിസിയും ബലിയാടാക്കി'; വോട്ടെണ്ണാൻ ആറ് ദിവസം ബാക്കി നിൽക്കേ പരസ്പ്പരം പഴിചാരി ഇടതു -വലതു മുന്നണികൾ; സുരേഷ് ഗോപി തരംഗം പ്രതീക്ഷിച്ച് ബിജപി -
ഇനി മൂക്കുംപൊത്തി ബസ് സ്റ്റാൻഡുകളിലെ ശൗചാലയത്തിൽ ആർക്കും കയറേണ്ടി വരില്ല; മൂത്രപ്പുരകൾ അടക്കം ശുചിയായി സൂക്ഷിക്കാത്ത കരാറുകാർക്കെതിരെ നടപടി; മന്ത്രി ഗണേശിന്റെ ഇടപെടലിൽ നടപടികളുമായി കെ എസ് ആർ ടി സി സിഎംഡി; ശൗചാലയ പരിശോധനയ്ക്ക് സംവിധാനം വരും -
റഫയ്ക്കായി ആഗോള ശബ്ദം ഉയരുമ്പോഴും കുലുക്കമില്ലാതെ ഇസ്രയേലിനെ പിന്തുണച്ച് അമേരിക്ക; റഫയിൽ ഇസ്രയേൽ പൂർണ്ണമായ രീതിയിൽ അധിനിവേശം തുടങ്ങിയിട്ടില്ലെന്ന് വൈറ്റ്ഹൗസ്; വലിയ സൈന്യവും ആയുധങ്ങളുമായി ഇസ്രയേൽ റഫയിലെത്തിയിട്ടില്ലെന്നും വാദം -
ഇടവേള ബാബു മാറിയാലും പ്രസിഡന്റിനെ പിന്മാറാൻ അനുവദിക്കില്ല; താരങ്ങൾക്കിടയിലെ ഐക്യം തകരാതിരിക്കാൻ സൂപ്പർതാരത്തിന് മേൽ സമ്മർദ്ദം ശക്തം; ലാൽ തുടരണമെന്ന നിലപാടിൽ മമ്മൂട്ടിയും; താരസംഘടനയുടെ തലപ്പത്ത് മോഹൻലാലിന് തുടരേണ്ടി വരും -
1962ലെ ഇന്ത്യ-ചൈന യുദ്ധത്തെ 'ചൈന ഇന്ത്യയെ ആക്രമിച്ചതായി ആരോപിക്കപ്പെടുന്നു' എന്നു വാർത്താസമ്മേളനത്തിൽ പരാമർശം; പുതിയ വിവാദത്തിന് തിരികൊളുത്തി മണിശങ്കർ അയ്യർ -
കെയറർമാരുടേത് അടക്കം സർക്കാർ മിനിമം വേതനം ഉയർത്തിയത് താങ്ങാനാകുന്നില്ല; കൗൺസിലുകൾ പാപ്പരായി തുടങ്ങിയതോടെ ഒരു വർഷത്തിനുള്ളിൽ അപ്രത്യക്ഷമായത് 1800ലേറെ കെയർ ഹോം ബെഡുകൾ; ബ്രിട്ടണിലെ മിക്ക കെയർ ഹോമിലും കിടപ്പുകാരെ കിട്ടാൻ മാനേജർമാർ നെട്ടോട്ടത്തിൽ -
ഇതൊക്കെ ശ്രദ്ധിക്കണ്ടെ ടെക്കിയേ..! 'ആവേശം' അതിരുകടന്നുപ്പോൾ കാറിൽ സ്വിമ്മിങ് പൂൾ ഒരുക്കി സഞ്ചാരം; അമ്പാൻ മോഡൽ ആഘോഷം നടത്തിയ യൂടൂബർ സഞ്ജു ടെക്കിക്കെതിരെ എംവിഡി നടപടി; വാഹനം പിടിച്ചെടുത്തു, കാർ ഉടമയുടേയും ഡ്രൈവറുടേയും ലൈസൻസ് റദ്ദാക്കി
Most Read
- സിനിമക്കായി നിർമ്മാതാക്കൾ ഒരു രൂപ പോലും മുടക്കിയിട്ടില്ല; വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ല; ചതിക്കാൻ മുൻകൂട്ടി പദ്ധതി ഉണ്ടായിരുന്നു എന്നാണ് ഇതിനർത്ഥം; മഞ്ഞുമ്മൽ ബോയ്സിൽ ചതിയെന്ന് പൊലീസ് റിപ്പോർട്ട്
- തൃശ്ശൂരിലെ അടിയൊഴുക്ക് സുരേഷ്ഗോപിക്ക് അനുകൂലം? 'സുനിൽകുമാറിനെ സിപിഎം വഞ്ചിച്ചു; മുരളീധരനെ പ്രതാപനും ഡിസിസിയും ബലിയാടാക്കി'; വോട്ടെണ്ണാൻ ആറ് ദിവസം ബാക്കി നിൽക്കേ പരസ്പ്പരം പഴിചാരി ഇടതു -വലതു മുന്നണികൾ; സുരേഷ് ഗോപി തരംഗം പ്രതീക്ഷിച്ച് ബിജപി
- എംഡിഎംഎ വിവാദത്തിൽ കുടുങ്ങി പിൻവലിച്ച 'നല്ല സമയം'; റഹ്മാന്റെ 'ബാഡ് ബോയ്സുമായി' തിരിച്ചുവരവിന് ഒരുങ്ങുമ്പോൾ ബലാത്സംഗ കേസ്; മുൻകൂർ ജാമ്യം കിട്ടിയില്ലെങ്കിൽ സംവിധായകൻ അകത്താകും; ഒമർ ലുലുവിനെതിരെ പഴയ സുഹൃത്ത്; നടിയുടെ മൊഴിയിൽ സിനിമയിൽ വീണ്ടും പീഡന വിവാദം
- ഇതൊക്കെ ശ്രദ്ധിക്കണ്ടെ ടെക്കിയേ..! 'ആവേശം' അതിരുകടന്നുപ്പോൾ കാറിൽ സ്വിമ്മിങ് പൂൾ ഒരുക്കി സഞ്ചാരം; അമ്പാൻ മോഡൽ ആഘോഷം നടത്തിയ യൂടൂബർ സഞ്ജു ടെക്കിക്കെതിരെ എംവിഡി നടപടി; വാഹനം പിടിച്ചെടുത്തു, കാർ ഉടമയുടേയും ഡ്രൈവറുടേയും ലൈസൻസ് റദ്ദാക്കി
- എക്സാലോജിക്കിന് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സും ലാവ് ലിനും പണം നൽകി; അബൂദാബിയിലെ രണ്ട് അക്കൗണ്ടുകളെ കേന്ദ്രീകരിച്ചും ആരോപണങ്ങൾ; വീണാ വിജയന് വിദേശ ബാങ്ക് അക്കൗണ്ടുണ്ടോ? പിണറായിയുടെ മകളെ കുടുക്കുന്ന തെളിവുകൾ കേന്ദ്ര ഏജൻസിക്ക് കിട്ടിയോ? വീണ്ടും ഷോൺ ജോർജ്; എക്സാലോജിക് വിവാദം ആളി കത്തും
- കാമകേളികൾക്കായി വിദ്യാർത്ഥിനികളുടെ പ്ലഷർ സ്ക്വാഡ്; മുതലാളിത്തത്തിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടി ചുവന്ന ലിപ്സ്റ്റിക്കിന് നിരോധനം; കൊന്നൊടുക്കിയത് പതിനായിരങ്ങളെ; ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ഹീറോ; പ്രചാരണഗാനമായ 'ഫ്രണ്ട്ലി ഫാദർ' തരംഗം; കിം ജോങ് ഉൻ വീണ്ടും ഞെട്ടിക്കുമ്പോൾ
- ലാവലിൻ കേസിലെ എസ്എൻസി ലാവലിൻ; സ്വപ്നയെ നിയമിച്ച പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സും; അബുദാബി അക്കൗണ്ടിൽ പണം നിക്ഷേപിച്ചെന്ന് ആരോപിക്കുന്ന രണ്ടു കമ്പനികൾക്കും പിണറായിയുമായും 'ബന്ധം'! ഗൾഫിലെത്തിയ പണം വഴി തിരിച്ചു വിട്ടത് അമേരിക്കയിലേക്ക്; അബുദാബിയിൽ രജിസ്റ്റർ ചെയ്ത് സ്ഥാപനം ആരുടേത്?
- സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചു; സൗഹൃദം നടിച്ച് വിവിിധ സ്ഥലങ്ങളിൽ വച്ച് ബലാൽസംഗം ചെയ്തെന്ന് യുവനടി; സംവിധായകൻ ഒമർ ലുലുവിന് എതിരെ കേസ്; വ്യക്തിവിരോധമാണ് പരാതിക്ക് പിന്നിലെന്ന് ഒമർ ലുലു
- ഇടവേള ബാബു മാറിയാലും പ്രസിഡന്റിനെ പിന്മാറാൻ അനുവദിക്കില്ല; താരങ്ങൾക്കിടയിലെ ഐക്യം തകരാതിരിക്കാൻ സൂപ്പർതാരത്തിന് മേൽ സമ്മർദ്ദം ശക്തം; ലാൽ തുടരണമെന്ന നിലപാടിൽ മമ്മൂട്ടിയും; താരസംഘടനയുടെ തലപ്പത്ത് മോഹൻലാലിന് തുടരേണ്ടി വരും
- വീണ വിജയന്റെ ആദായ നികുതി റിട്ടേണിൽ അബുദാബി അക്കൗണ്ട് വിവരങ്ങൾ ഇല്ലെങ്കിൽ അത് കുറ്റകരം; ഷോണിന്റെ ആരോപണങ്ങളിൽ കരുതലോടെ മാത്രം പ്രതികരിക്കാൻ സിപിഎം; ലാവ്ലിന്റെ പേരുയരുമ്പോഴും മുഖ്യമന്ത്രി മൗനത്തിൽ; ആരാണ് എം സുനീഷ്? വീണാ വിജയന്റെ വിദേശ അക്കൗണ്ടിലെ പങ്കാളിയെ കുറിച്ച് അഭ്യൂഹങ്ങൾ