വാർത്ത

ചാവുകടലിനെ ചുവപ്പിച്ച് ലോകസുന്ദരികൾ; 80 രാജ്യങ്ങളിലെ സുന്ദരിമാർ ബീച്ചിൽ പോസ് ചെയ്ത് കടലിലേക്ക്; കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ അർദ്ധ നഗ്‌നരായ സുന്ദരിമാർക്ക് വാതിൽ തുറന്ന് കൊടുത്ത് ഇസ്രയേൽ

ൺപത് രാജ്യങ്ങളിലെ സുന്ദരിമാർ ചാവുകടലിനെ ചുവപ്പിച്ച് ബീച്ചിൽ ഒത്തുകൂടി. മിസ് യൂണിവേഴ്സ് മത്സരത്തിനായാണ് വിവിധ രാജ്യങ്ങളിലെ സുന്ദരിമാർ ഇസ്രയേലിൽ എത്തിയത്. രാജ്യത്തെ കർശനമായ കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും അർദ്ധ നഗ്‌നരായ സുന്ദരിമാർക്ക് വാതിൽ തുറന്ന് കൊടുത്തതോടെയാണ് സുന്ദരിമാർ ഇസ്രയേലിൽ ചുറ്റിയടിക്കുന്നത്. ഇന്നലെ ചാവുകടലിന്റെ മനോഹാരിത നുകരാനും ഇവർ എത്തി.

ഈ ആഴ്ച നടക്കുന്ന മിസ് യൂണിവേഴ് മത്സരത്തിന്റെ പ്രിലിമിനറി റൗണ്ടിൽ 80 രാജ്യങ്ങളിലെ സുന്ദരിമാർ പങ്കെടുക്കും. ഡിസംബർ 12ന് എയ്ലട്ടിലാണ് ഫൈനൽ മത്സരം. ഓമിക്രോൺ പശ്ചാത്തലത്തിൽ വിദേശികൾ രാജ്യത്ത് പ്രവേശിക്കുന്നതിന് ഇസ്രയേൽ ശനിയാഴ്ച വിലക്ക് ഏർപ്പെടുത്തിയിരുന്നു. കൂടാതെ വിദേശത്ത് നിന്നെത്തിയ പൗരന്മാർക്കും താമസക്കാർക്കുമുള്ള ക്വാറന്റൈൻ ദിവസങ്ങളുടെ എണ്ണവും നീട്ടുകയും വിവാദമായ സെൽഫോൺ ട്രാക്കിങ് സംവിധാനവും ഏർപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ സുന്ദരിമാർക്ക് പ്രത്യേക അനുമതി.

രാജ്യം ശക്തമായ കോവിഡ് നിയന്ത്രണങ്ങൾ പിന്തുടരുമ്പോഴാണ് ഒരു നിയന്ത്രണവുമില്ലാതെ ഇസ്രയേലിലേക്കുള്ള ലോക സുന്ദരികളുടെ വരവ്. ക്വാറന്റൈൻ പോലും അനുവദിക്കാതെയാണ് മിസ് യൂണിവേഴ്സ് മത്സരാർത്ഥികളെ ഇസ്രയേലിൽ പ്രവേശിപ്പിക്കാൻ അനുമതി നൽകിയത്. അതേസമയം 48 മണിക്കൂർ കൂടുമ്പോൾ സുന്ദരികളെ പിസിആർ ടെസ്റ്റ് നടത്താൻ ടൂറിസം മിനിസ്റ്റർ യോൽ റസ് വോസോവ് നിർദേശിച്ചു.

അതേസമയം ഫ്രാൻസിൽ നിന്നെത്തിയ സുന്ദരിയെ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഇസ്രയേലിൽ എത്തിയപ്പോൾ തന്നെ ക്വാറന്റൈൻ ചെയ്തിരുന്നു. ഷോയുടെ സമയമാകുമ്പോൾ ഇവർ അസുഖം മാറി എത്തുമെന്നാണ് കണക്കു കൂട്ടുന്നത്. ഇന്നലെ സുന്ദരിമാരെല്ലാം ചേർന്ന് ചാവു കടലിൽ സ്വിം സ്യൂട്ടിലും ബിക്കിനിയിലും ഫോട്ടോ ഷൂട്ടിനെത്തി. ശേഷം ഐ എൻഡ് റെസ്റ്റൊറന്റിൽ ഉച്ച ഭക്ഷണവും കഴിച്ചു.

യാത്രയിലൊരിടത്തും മാസ്‌ക് പോലും ധരിക്കാതെയായിരുന്നു സുന്ദരിമാരുടെ യാത്ര. 174 രാജ്യങ്ങളിൽ പ്രദർശനത്തിനെത്തുന്ന വൻ ഷോയാണ് ഇത്.

MNM Recommends


Most Read