പ്രധാനമന്ത്രി എന്തുകൊണ്ടാണ് നിശബ്ദനായിരിക്കുന്നത്? എന്തിനാണ് അദ്ദേഹം ഒളിച്ചിരിക്കുന്നത്; ഇനിയും മിണ്ടാതിരിക്കാനാവില്ല; എന്താണ് സംഭവിച്ചതെന്ന് നമ്മൾ അറിയേണ്ടതുണ്ട്; നമ്മുടെ സൈനികരെ വധിക്കാൻ അവർ എങ്ങനെ ധൈര്യപ്പെട്ടു? നമ്മുടെ ഭൂമി പിടിച്ചെടുക്കാൻ ചൈനക്കെങ്ങനെ ധൈര്യം വന്നു? ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കേണൽ അടക്കം 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിൽ നരേന്ദ്ര മോദിയോട് ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: ലഡാക്കിലെ ഗാൽവനിൽ ഉണ്ടായ ഇന്ത്യ-ചൈന സംഘർഷത്തിൽ സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുന്ന മൗനത്തിൽ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്തുകൊണ്ടാണ് മോദി നിശബ്ദനായതെന്നും എന്തിനാണ് അദ്ദേഹം ഒളിച്ചിരിക്കുന്നതെന്നും രാഹുൽ ട്വിറ്ററിൽ ചോദിച്ചു. എന്തു സംഭവിച്ചുവെന്ന് ഇന്ത്യയിലെ ജനങ്ങൾക്ക് അറിയണമെന്നും നമ്മുടെ സൈനികരെ വധിക്കാൻ ചൈന എങ്ങനെ ധൈര്യപ്പെട്ടുവെന്നും രാഹുൽ ട്വീറ്റിൽ ചോദിച്ചു.
'പ്രധാനമന്ത്രി എന്തുകൊണ്ടാണ് നിശബ്ദനായിരിക്കുന്നത്? എന്തിനാണ് അദ്ദേഹം ഒളിച്ചിരിക്കുന്നത്. ഇനിയും മിണ്ടാതിരിക്കാനാവില്ല. എന്താണ് സംഭവിച്ചതെന്ന് നമ്മൾ അറിയേണ്ടതുണ്ട്. നമ്മുടെ സൈനികരെ വധിക്കാൻ അവർ എങ്ങനെ ധൈര്യപ്പെട്ടു? നമ്മുടെ ഭൂമി കയ്യേറാൻ അവർക്ക് എങ്ങനെ ധൈര്യം വന്നു' രാഹുൽ ട്വിറ്ററിൽ ചോദിച്ചു. ഇന്ത്യ-ചൈന സൈനിക സംഘർഷത്തിൽ ചൈനീസ് സൈനിക ഭാഗത്തും അപകടം നടന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ചൈന ഇതുവരെ മരണ വിവരം പുറത്തു വിട്ടിട്ടില്ല.
സംഘർഷത്തിൽ 43 ഓളം ചൈനീസ് സൈനികർ മരിച്ചതായി ഇന്ത്യൻ സൈനിക വൃത്തങ്ങളെ ഉദ്ദരിച്ചു കൊണ്ട് എ.എ.ഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സൈന്യം അറിയിച്ചത്. 17 സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നെന്നും അതിശൈത്യം കാരണം അവരുടെ മരണത്തിന് കാരണമായെന്നും സൈന്യം പ്രസ്താവനയിൽ പറയുന്നു. ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ തിങ്കളാഴ്ച രാത്രിയാണ് സംഘർഷം നടന്നത്. പ്രശ്നത്തിൽ പ്രകോപനം ഉണ്ടാക്കിയത് ചൈനയെന്ന് റിപ്പോർട്ട്. ചൈന അതിർത്തിയിൽ അതിക്രമിച്ച് മുന്നോട്ട് വന്നത് തടയാൻ ഇന്ത്യൻ സൈന്യം ഇടപെടുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഘർഷത്തിൽ കൂടുതൽ ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റെന്നും ഇതിൽ പറയുന്നു.
പിപി14 എന്ന ഇന്ത്യൻ പട്രോളിങ് സംഘം ഗാൽവാൻ താഴ്വരയിലെ 14ാം പോയിന്റിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ചൈനീസ് പട്ടാളം മുന്നേറിയതായി മനസിലാക്കിയത്. ഇന്ത്യൻ സംഘത്തിൽ ആളുകൾ കുറവായിരുന്നു. ചൈനീസ് സൈന്യവുമായി ആദ്യം ചർച്ച ചെയ്ത ഇന്ത്യൻ സംഘം പ്രശ്നം രമ്യമായി പരിഹരിക്കാനാണ് ശ്രമിച്ചത്. ഇത് പ്രകാരം ചൈന തങ്ങളുടെ പി5 എന്ന പോയിന്റിലേക്ക് പിന്മാറാമെന്ന് സമ്മതിച്ചു. ഇതോടെ ഇരു സംഘങ്ങളും പിരിഞ്ഞു.
എന്നാൽ ഇന്ത്യൻ പട്രോളിങ് സംഘം തിരികെ പോയെന്ന് മനസിലാക്കിയ ഉടൻ ചൈനീസ് പട്ടാളം ഇതേ പോയിന്റിലേക്ക് തിരികെ വന്നു. ചൈനയുടെ നീക്കം തിരിച്ചറിഞ്ഞ് കൂടുതൽ ഇന്ത്യൻ സൈനികർ സ്ഥലത്തേക്ക് എത്തി. ഇവിടെ വച്ച് സംഘർഷം ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചൈനീസ് സംഘത്തിന്റെ പക്കൽ ഇരുമ്പ് വടികളുണ്ടായിരുന്നുവെന്നും സംഘർഷത്തിനിടെ മലയിടുക്കിലേക്കും പുഴയിലേക്കും വീണുമാണ് കൂടുതൽ സൈനികർ വീരമൃത്യു വരിച്ചതെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്.
ചൈനീസ് സേനയുടെ ഭാഗത്ത് 43 പേർക്ക് മരണമോ പരിക്കോ ഏറ്റെന്ന് കരസേനയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിഷയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണത്തിനായി എല്ലാവരും കാത്തിരിക്കുന്നുണ്ട്. ഇതുവരെ പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. അധികാരത്തിലെത്തിയ കാലം മുതൽ ചൈനയുമായുള്ള ബന്ധം നന്നാക്കാൻ പ്രധാനമന്ത്രി ശ്രമിച്ചിരുന്നു. അതിർത്തിയിൽ വിട്ടുവീഴ്ചയില്ല, എന്നാൽ സൗഹൃദം ശക്തിപ്പെടുത്താമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്.
Why is the PM silent?
— Rahul Gandhi (@RahulGandhi) June 17, 2020
Why is he hiding?
Enough is enough. We need to know what has happened.
How dare China kill our soldiers?
How dare they take our land?
MNM Recommends
-
മമത ബാനർജിക്കെതിരെ അധിക്ഷേപ പരാമർശം; അഭിജിത്ത് ഗംഗോപാധ്യായക്ക് പ്രചരണത്തിൽ വിലക്ക് -
വളർത്തുനായ അയൽക്കാരനെ നേരെ കുരച്ച് ചാടിയതിന്റെ പേരിൽ തർക്കം; പൊലീസ് കേസിന് പിന്നാലെ യുവാവിനെ വളഞ്ഞിട്ട് മർദ്ദിച്ച് അയൽവാസികൾ -
ഒറ്റ സിനിമയിൽ അസിസ്റ്റന്റ് ആയതിന്റെ ബലത്തിൽ സംവിധാനം; 25ാം വയസ്സിൽ ഹിറ്റുണ്ടാക്കിയത് താര സിനിമകളെ കടത്തിവെട്ടി; മിന്നൽ മുരളിയിലുടെ പാൻ ഇന്ത്യൻ പ്രശസ്തി; കൊച്ചിയെ ഹോളിവുഡാക്കിയ പ്രതിഭ; ദിലീപിനുശേഷം മറ്റൊരു ജനപ്രിയ നായകൻ! ബേസിൽ ജോസഫ് താരമാവുമ്പോൾ -
അഭിഷേക് നായരുമായി രോഹിത് നടത്തിയ സൗഹൃദ സംഭാഷണം പുറത്തുവിട്ടിട്ടില്ല; രോഹിതിന്റെ വിമർശനത്തിൽ വിശദീകരണവുമായി സ്റ്റാർ സ്പോർട്സ്; ടീമുകളുടെ പരിശീലനവും തയ്യാറെടുപ്പുകളും റെക്കോർഡ് ചെയ്യാൻ അനുമതിയുണ്ടെന്നും പ്രതികരണം -
പാവം ഇ പി; തന്നെ ക്രിമിനലായി ചിത്രീകരിക്കാൻ കെട്ടുകഥ ഉണ്ടാക്കി വേട്ടയാടിയ പാർട്ടിയാണ് സിപിഎം; തനിക്ക് മോചനം കിട്ടിയ വിധിയാണ് ഹൈക്കോടതിയുടേത് എന്നും കെ സുധാകരൻ; സുധാകരനെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് വി ഡി സതീശനും -
കാമുകിയെ കാണാൻ അർധരാത്രി വീട്ടിലെത്തി; 20കാരന്റെ മേൽ തിളച്ച വെള്ളമൊഴിച്ചു പെൺകുട്ടിയുടെ പിതാവ്; ഗുരുതര പരിക്ക് -
കമ്പനികളിലെ രാസമാലിന്യം കലർന്ന പെരിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി -
സുരേഷ് ഗോപി വല്ലാത്തൊരു മനുഷ്യൻ; ഇപ്പോൾ രാഷ്ട്രീയമേത് മതമേത് എന്ന് തിരിച്ചറിയാൻ പറ്റാത്ത സ്ഥിതി; നാടകാസ്വാദനത്തിൽ ഇപ്പോഴും അത്ഭുതമായി മാണിയാട്ട് എന്ന ഗ്രാമം; സിനിമയിൽ ദുരനുഭവങ്ങൾ കുറവ്; സിനിമയിലെ ബന്ധങ്ങളും അനുഭവങ്ങളും പങ്കുവെച്ച് വിജയരാഘവൻ -
'അമിത് ഷാ പ്രധാനമന്ത്രിയാവില്ല; ജൂൺ നാലിന് ജനങ്ങൾ ബിജെപി. സർക്കാരിനെയല്ല തിരഞ്ഞെടുക്കുക'; ഇന്ത്യ സഖ്യസർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്ന് കെജ്രിവാൾ -
ഓൺലൈനിൽ ട്രേഡിങ്ങിന്റെ മറവിൽ രാജ്യത്താകമാനം തട്ടിപ്പ്; ചേർത്തലക്കാരൻ സുജിത്തിനും മല്ലപ്പള്ളിക്കാരൻ അനീഷിനുമെതിരേ അന്വേഷണത്തിന് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം -
ഗസ്സയിൽ ഇസ്രയേൽ വംശഹത്യ നടത്തുന്നില്ല, പ്രതിരോധിക്കലാണ്; ഇസ്രയേലും ഹമാസും ഒരുപോലെയല്ല; നെതന്യാഹുവിനെതിരായ അറസ്റ്റ് വാറന്റ് അംഗീകരിക്കില്ല; കടുത്ത ഭാഷയിൽ ഇസ്രയേലിനെ പ്രതിരോധിച്ചു ജോ ബൈഡൻ; അറസ്റ്റ് വാറന്റിനെ സ്വാഗതം ചെയ്തു ദക്ഷിണാഫ്രിക്കയും ബെൽജിയവും -
അവയവ കച്ചവടത്തിന് ഇരയായ ഇതര സംസ്ഥാന തൊഴിലാളികളിൽ ചിലർ കാണാമറയത്ത്; ഇറാനിലെത്തിച്ച ഇവർക്ക് എന്ത് സംഭവിച്ചു എന്നത് അജ്ഞാതം; കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തേക്കും; അന്വേഷണത്തിന് പ്രത്യേക സംഘം -
'സ്വയം വിലയിരുത്തേണ്ട സമയം!' മുംബൈ ഇന്ത്യൻസിന്റെ ജേഴ്സിയണിയുക എന്നത് അഭിമാന മുഹൂർത്തം; ടീമിന്റെ മോശം പ്രകടനത്തിനിടെ രോഹിത്തിനും ഹാർദിക്കിനും ആശംസ; ലോകകപ്പിനുള്ള ഇന്ത്യൻ താരങ്ങൾക്ക് ആശംസകൾ നേർന്ന് നിത അംബാനി -
തോക്ക് തന്ന് പറഞ്ഞുവിട്ടത് കെ സുധാകരണെന്നായിരുന്നു മൊഴി; ലക്ഷ്യം താനായിരുന്നില്ല, പിണറായി വിജയനായിരുന്നു; സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്യാൻ സർക്കാറിനോട് അഭ്യർത്ഥിക്കുന്നു: ഇ പി ജയരാജൻ -
കുറ്റിക്കാട്ടൂരിൽ കടവരാന്തയിൽ കയറിനിൽക്കവേ ഷോക്കേറ്റ് യുവാവിന്റെ മരണം; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു; വയറിങ്ങിലും, സർവീസ് വയറിലും ചോർച്ചയുണ്ടായിരുന്നതായി കണ്ടെത്തൽ; കെഎസ്ഇബിയുടെ പ്രാഥമിക റിപ്പോർട്ട് പുറത്ത് -
'പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ'; മോഹൻലാലിന് മമ്മൂട്ടിയുടെ പിറന്നാൾ ആശംസ; പോസ്റ്റിട്ടത് പുലർച്ചെ 12 മണിക്ക്; പുഴയ്ക്ക് പ്രായമില്ല, ഇനിയും ഞങ്ങളെ ആനന്ദിപ്പിച്ച് ഒഴുകിക്കൊണ്ടേയിരിക്കുമെന്ന് മഞ്ജു വാര്യർ; ആസംസകളോടെ താരങ്ങൾ -
കിരീടത്തിലേക്ക് രണ്ട് ജയത്തിന്റെ ദൂരം മാത്രം; ബാറ്റിംഗിലും ബൗളിംഗിലും മികവ് തുടരാൻ കൊൽക്കത്ത; വെടിക്കെട്ട് ബാറ്റർമാരുടെ കരുത്തിൽ ഹൈദരാബാദ്; അഹമ്മദാബാദ് സ്റ്റേഡിയത്തിൽ ഹൈ വോൾട്ടേജ് ക്വാളിഫയർ പ്രതീക്ഷിച്ച് ആരാധകർ -
മഴയിൽ കുതിർന്ന് വീടിന്റെ ചുമരിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു; തിരുവനന്തപുരത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം -
ബൈഭവ് കുമാറിനെതിരെ കേസ് കൊടുക്കുന്നതു വരെ ഞാൻ ലേഡി സിങ്കം, ഇപ്പോൾ ബിജെപി ഏജന്റ്; എഎപി നേതാക്കൾ തന്റെ ബന്ധുക്കളുടെ ജീവൻ അപകടത്തിലാക്കുന്നു; ഡൽഹി മന്ത്രിമാർ അഴിമതിയുടെ പേരിൽ എഫ്ഐആർ ഫയൽ ചെയ്തതായി നുണകൾ പ്രചരിപ്പിക്കുന്നെന്ന് സ്വാതി മാലിവാൾ -
'സീറ്റ് നിഷേധിച്ചതിന്റെ പ്രതിഷേധം; പ്രചാരണ പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിന്നു; വോട്ടു ചെയ്തില്ല'; മുൻ കേന്ദ്രമന്ത്രി ജയന്ത് സിൻഹയോട് വിശദീകരണം തേടി ബിജെപി
Most Read
- അപായ സന്ദേശം കൈമാറാൻ പോലും പൈലറ്റിന് സാധിച്ചില്ല; ഹെലികോപ്റ്ററിന്റെ നിയന്ത്രണ സംവിധാനം തകരാറിലായി; സാങ്കേതിക വിദ്യയിലെ അഗ്രഗണ്യരായ ഇസ്രയേലിലേക്ക് സംശയം നീളാൻ കാരണങ്ങളേറെ; അന്വേഷണത്തിൽ ഇറാനെ സഹായിക്കാൻ റഷ്യ
- ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിൽ ലയനം സാധ്യമോ? ചർച്ചകൾക്ക് ഓർത്തഡോക്സ് സഭ പച്ചക്കൊടി കാണിച്ചു; യാക്കോബായ വിഭാഗത്തിന് എതിർപ്പെന്ന് സൂചന
- അരമണിക്കൂർ ഓടുന്നതോ പതിനായിരം ചുവട് നടക്കുന്നതോ ശരീരഭാരം കുറക്കുന്നതിനും ആരോഗ്യത്തിനും മെച്ചപ്പെട്ടതെന്നുള്ള ശാസ്ത്ര പഠന ഫലം പുറത്ത്; ഗവേഷണത്തിൽ പങ്കെടുത്തത് 62 വയസ്സിന് മുകളിൽ പ്രായമുള്ള 15,000 സ്ത്രീകൾ
- പ്രസിഡന്റ് കൊല്ലപ്പെട്ട ഹെലികോപ്ടർ അപകടത്തിൽ അന്വേഷണം ആരംഭിച്ച് ഇറാൻ; ഉന്നത പ്രതിനിധി സംഘത്തെ നിയോഗിച്ച് സായുധ സേനാ മേധാവി; അട്ടിമറി സാധ്യതകൾ അടക്കം അന്വേഷിക്കും; മൊസാദിന് പങ്കുണ്ടെന്ന് സംശയിക്കാൻ കാരണങ്ങളുണ്ടെന്ന് യൂറോപ്യൻ പാർലമെന്റ് മുൻ അംഗം; ഖബറടക്കം റൈസിയുടെ ജന്മദേശമായ മസ്ഹദ് നഗരത്തിൽ
- അഖിൽ മാരാർക്കെതിരെ കേസ് നൽകി ശോഭ വിശ്വനാഥ്; താൻ കുട്ടികളെ തല്ലുമെന്ന് പറഞ്ഞ് പോക്സോ കേസിനും പരാതി നൽകിയെന്ന് അഖിൽ; ബിഗ് ബോസ് സീസൺ 5 കപ്പ് കിട്ടാത്ത പക തീർക്കുന്നുവെന്ന് ആരോപണം; താൻ ചെയ്ത കുറ്റം എന്തെന്ന് പൊലീസിനും പറയാൻ കഴിയുന്നില്ലെന്നും ബിഗ് ബോസ് ജേതാവ്
- സുരേഷ് ഗോപി വല്ലാത്തൊരു മനുഷ്യൻ; ഇപ്പോൾ രാഷ്ട്രീയമേത് മതമേത് എന്ന് തിരിച്ചറിയാൻ പറ്റാത്ത സ്ഥിതി; നാടകാസ്വാദനത്തിൽ ഇപ്പോഴും അത്ഭുതമായി മാണിയാട്ട് എന്ന ഗ്രാമം; സിനിമയിൽ ദുരനുഭവങ്ങൾ കുറവ്; സിനിമയിലെ ബന്ധങ്ങളും അനുഭവങ്ങളും പങ്കുവെച്ച് വിജയരാഘവൻ
- സ്വന്തം വൃക്ക വിറ്റതോടെ 'അവയവ വിപണിയിലെ' സാധ്യത മനസ്സിലാക്കി; പിന്നെ ശ്രമിച്ചത് നാടുനീളെ നടന്ന് മനുഷ്യക്കടത്തിനായി; ആളൊന്നിന് സാബിത് കൈപ്പറ്റിത് അഞ്ച് ലക്ഷം കമ്മീഷൻ; ഇറാനിൽ ചിലർ മരണപ്പെട്ടു; പുറത്തുവരുന്നത് രാജ്യാന്തര ബന്ധമുള്ള അവയവ മാഫിയയുടെ നടുക്കുന്ന ഇടപാടുകളിലേക്ക്
- ബസിനുള്ളിൽ വഴക്കടിച്ച് ദമ്പതികൾ; ജനലിലൂടെ പുറത്തേക്ക് ചാടിയ ഭർത്താവിന്റെ കാൽ ഒടിഞ്ഞു
- മുഖ്യമന്ത്രി വിദേശത്ത് പോയത് സ്വന്തം ചെലവിൽ; യാത്രക്കായി ഖജനാവിലെ പണം മുടക്കിയിട്ടില്ലെന്ന് വിവരാവകാശ രേഖ; മുഹമ്മദ് റിയാസും ഗണേശ്കുമാറും വിദേശയാത്രക്കായി പണം ചെലവാക്കിയത് സ്വന്തം പോക്കറ്റിൽ നിന്നും; സ്പോൺസർഷിപ്പ് വിവാദത്തിനിടെ വിവരങ്ങൾ പുറത്ത്
- കണ്ണൂരിൽ വീട്ടിൽ വൻ കവർച്ച; പ്രവാസിയുടെ വീട്ടിൽ നിന്ന് 75 പവൻ കവർന്നു; മുൻവാതിൽ കുത്തിത്തുറന്ന് അകത്തുകയറി മോഷ്ടാക്കൾ; കവർന്നത് താഴത്തെ നിലയിലെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം; മുകൾനിലയിൽ താമസിച്ച വീട്ടുകാർ വിവരം അറിഞ്ഞത് പുലർച്ചെ