വാർത്ത

വിഎസിന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു; സന്ദർശകർക്ക് വിലക്ക്

തിരുവനന്തപുരം: ശ്രീ ചിത്രാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിൽ കഴിയുന്ന മുതിർന്ന സിപിഎം നേതാവ് വി എസ്.അച്യുതാനന്ദന്റെ ആരോഗ്യ നില കൂടുതൽ മെച്ചപ്പെട്ടു. ചികിത്സയോടും മരുന്നുകളോടും അദ്ദേഹത്തിന്റെ ശരീരം സാധാരണ രീതിയിൽ പ്രതികരിക്കുന്നുണ്ട്.

ഡോക്ടർമാരുടെ സൂക്ഷ്മ നിരീക്ഷണത്തിലായതിനാൽ കുടുംബാംഗങ്ങളും പ്രധാന പാർട്ടി നേതാക്കളുമല്ലാതെ മറ്റു സന്ദർശകരെ അനുവദിക്കുന്നില്ല.

 

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read