വാർത്ത

അഗ്രി ഫെസ്റ്റ് ഉദ്ഘാടനവേദിയിൽ പരിപാടി സംബന്ധിച്ച വിവരങ്ങളടങ്ങിയ കൂറ്റൻ ബോർഡ് താങ്ങിപ്പിടിച്ചതു രണ്ടു ചെറുപ്പക്കാർ; കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആശ്രാമം മൈതാനിയിൽ മന്ത്രി സുനിൽകുമാർ പ്രസംഗിക്കുമ്പോൾ പിന്നിൽ സംഭവിച്ചത് അത്യപൂർവ്വ ക്രൂരത; ചിത്രം വൈറലാകുമ്പോൾ

കൊല്ലം: കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആശ്രാമം മൈതാനിയിൽ ആരംഭിച്ച അഗ്രി ഫെസ്റ്റ് ഉദ്ഘാടനവേദിയിൽ പരിപാടി സംബന്ധിച്ച വിവരങ്ങളടങ്ങിയ കൂറ്റൻ ബോർഡ് താങ്ങിപ്പിടിച്ചതു രണ്ടു ചെറുപ്പക്കാർ.

മന്ത്രി വി എസ്. സുനിൽകുമാർ പ്രസംഗിക്കുമ്പോഴും പിന്നിൽ ഇതായിരുന്നു സംഭവിച്ചത്. കയർ ഉപയോഗിച്ച് ബോർഡ് കെട്ടിവയ്ക്കാൻ മെനക്കെടാതെയാണു സംഘാടകർ എളുപ്പവഴി തേടിയത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. ബോർഡ് രണ്ടു ചെറുപ്പക്കാരാണു താങ്ങി നിർത്തിയിരിക്കുന്നതെന്ന് വേദിയിലെത്തിയ മന്ത്രിയോ സദസിലിരുന്നവരോ അറിഞ്ഞില്ല.

ഫെസ്റ്റിന്റെ ഭാഗമായി പന്തൽ പണിക്കെത്തിയ എറണാകളം സ്വദേശിക്കും ഇലക്ട്രിക്കൽ ജോലിക്കെത്തിയ കൊല്ലം സ്വദേശിക്കുമാണ് സംഘാടകർ എട്ടിന്റെ പണി കൊടുത്തത്. വൈകിട്ട് അഞ്ചരയോടെ ആരംഭിച്ച ഉദ്ഘാടന പരിപാടി എല്ലാവരുടെ പ്രസംഗം കഴിഞ്ഞ് ഒന്നര മണിക്കൂർ കൊണ്ടാണ് അവസാനിച്ചത്. ബോർഡിന്റെ ഇരുവശത്തുമായാണ് രണ്ട് ചെറുപ്പക്കാരെയും താങ്ങിപ്പിടിക്കാനിരുത്തിയത്. ആരോ രണ്ടു കസേരകൾ ഇട്ടുകൊടുത്തതു ഭാഗ്യമായി.

തൊഴിലാളിപ്പാർട്ടിയുടെ പോഷക സംഘടനയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന നടന്ന പരിപാടിയിൽ തൊഴിലാളികളോട് കാട്ടിയ ഈ ക്രൂരത അതിരുകടന്നുവെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ.

MNM Recommends


Most Read