വാർത്ത

സ്‌കൂൾ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമം; സ്വകാര്യ സ്‌കൂളിലെ ഹിന്ദി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി പെൺകുട്ടിയുടെ പരാതിക്ക് പിന്നാലെ

പത്തനംതിട്ട: സ്‌കൂൾ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഹിന്ദിമാഷ് പൊലീസ് കസ്റ്റഡിയിൽ. കോന്നിയിലെ സ്വകാര്യ സ്‌കൂളിലെ ഹിന്ദി അദ്ധ്യാപകനകനായ പ്രമാടം വെള്ളപ്പാറ സ്വദേശി സുകേഷാണ് അറസ്റ്റിലായത്.ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പ് പ്രകാരമാണ് സുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. സ്വകാര്യ സ്‌കൂളിലെ ഹിന്ദി അദ്ധ്യാപകനായ ഇയാൾ കുട്ടികളോട് അശ്ലീല ചുവയോടെ സംസാരിക്കുകയും മോശമായി ഇടപെടുകയും ചെയ്തുവെന്ന് വിദ്യാർത്ഥിനി പരാതി നൽകുകയായിരുന്നു.


നേരത്തെ യുവതിയോട് മോശമായി പെരുമാറിയ കേസിൽ സുകേഷിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

 

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read