വാർത്ത

വിമാനങ്ങൾ റദ്ദാക്കിയതോടെ വിദേശത്ത് ജോലിക്കുപോകാൻ സാധിച്ചില്ല; കടുത്ത വിഷാദത്തിലായ യുവതി ആത്മഹത്യ ചെയ്തു

ചെന്നൈ: കോവിഡ് പടരുന്ന സാഹചര്യത്തിൽ വിദേശത്ത് ലഭിച്ച ജോലിക്ക് ചേരാനാവാത്ത മനോവിഷമത്തിൽ നഴ്‌സായ യുവതി ഫാനിൽ തൂങ്ങി ആത്മഹത്യ ചെയ്തു. ആവഡിയിലുള്ള സതീഷന്റെ ഭാര്യ ജോഷിർന(32)യെയാണ് വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ചെന്നൈ പോരൂരിലുള്ള സ്വകാര്യാശുപത്രിയിൽ നഴ്സായ ഇവർക്ക് സിങ്കപ്പൂരിലെ ആശുപത്രിയിൽനിന്ന് നിയമന ഉത്തരവ് ലഭിച്ചു. തുടർന്ന് ചെന്നൈയിലെ ജോലി രാജിവെക്കുകയുംചെയ്തു.

എന്നാൽ കൊറോണ പടരുന്നതിനാൽ സിങ്കപ്പൂരിലേക്ക് പോകാൻ കഴിഞ്ഞില്ല. കോവിഡ് പകരുന്ന സാഹചര്യത്തിൽ യാത്ര ഒഴിവാക്കാൻ ഭർത്താവും മാതാപിതാക്കളും നിർദേശിച്ചു. പിന്നീട് രാജ്യാന്തര വിമാനസർവീസുകൾ മുടങ്ങുകയുംചെയ്തതോടെ ജോഷിർനയുടെ യാത്ര മുടങ്ങി. ഇതേത്തുടർന്ന് കുറച്ചുദിവസങ്ങളായി ഇവർ കടുത്ത നിരാശയിലായിരുന്നു. കഴിഞ്ഞദിവസം മുറിയിലെ ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇവർക്ക് മൂന്നുവയസ്സുള്ള മകളും ഒരു വയസ്സുള്ള മകനുമുണ്ട്.

 

MNM Recommends


Most Read