വാർത്ത

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കൾക്ക് ഇപ്പോൾ ആരും ഒന്നും പറയുന്നത് ഇഷ്ടമില്ല; സോഷ്യൽ മീഡിയയിലൂടേയും ചാനൽ ചർച്ചകളിലൂടേയും സർക്കാർ ഉദ്യോഗസ്ഥർ ഇനി എന്തു പറഞ്ഞാലും നടപടി; പുറത്തിറങ്ങിയ സർക്കാർ ഉത്തരവ് വ്യക്തമാക്കുന്നത് വിമർശനങ്ങളോടുള്ള സർക്കാരിന്റെ അനിഷ്ടം

തിരുവനന്തപുരം: അധികാരത്തിലെത്തി ഒരു വർഷം ആയില്ല. അതിന് മുമ്പേ വിമർശനങ്ങൾ ഏറെയുണ്ടായി. സർക്കാർ ജീവനക്കാരുടെ നിലപാടും എതിരായി. പലരും പലതും പറയുന്നു. അതുകൊണ്ട് തന്നെ ഇനിയത് വേണ്ട. അങ്ങനെ നിലപാട് കടുപ്പിക്കുകയാണ് പിണറായി സർക്കാർ.

സർക്കാർ ജീവനക്കാർ സാമൂഹികമാധ്യമങ്ങളിലൂടെയും ദൃശ്യ-ശ്രാവ്യമാധ്യമങ്ങളിലൂടെയും സർക്കാർനയങ്ങളെയും നടപടികളെയും കുറിച്ച് മുൻകൂർ അനുമതിവാങ്ങാതെ അഭിപ്രായപ്രകടനം നടത്തരുതെന്ന് നിർദേശമെത്തുന്നത് ഈ സാഹചര്യത്തിലാണ്. ഈ നിർദ്ദേശം ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെടുകയോ പരാതി ലഭിക്കുകയോ ചെയ്താൽ മേലധികാരി കർശനനടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സർക്കുലറിലൂടെ അറിയിച്ചു.

ഇത്തരത്തിൽ ചട്ടലംഘനം നടത്തുന്ന ജീവനക്കാർക്കെതിരെ ഉചിതനടപടി സ്വീകരിക്കാതിരിക്കുന്നതും ഗുരുതരമായ വീഴ്ചയായി കണക്കാക്കും. അതായത് എന്ത് പരാതി കിട്ടിയാലും നടപടി ഉടൻ വേണം. സർക്കാരിനെ പൊലീസുകാർ അടക്കമുള്ളവർ വിമർശിക്കുന്ന സാഹചര്യം നിലവിലുണ്ട്. പല ഗ്രൂപ്പുകളിലും ചർച്ച കൊഴുക്കുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ അഭിപ്രായ പ്രകടനം നിയന്ത്രിക്കുന്നത്. ആരെന്ത് എഴുതിയാലും അതിൽ സർക്കാർ വിരുദ്ധതയുണ്ടെങ്കിൽ നടപടി ഉറപ്പാണ്.

1960 ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 60 (എ) പ്രകാരം സർക്കാർ അനുവർത്തിക്കുന്ന നയത്തേയോ, നടപടിയേയോ കുറിച്ച് എഴുത്തിലൂടെയോ, ഏതെങ്കിലും സംഭാഷണത്തിലൂടെയോ പൊതുജനമധ്യത്തിലോ അസോസിയേഷനിലോ സംഘത്തിലോ ചർച്ചചെയ്യാനോ വിമർശിക്കാനോ പാടില്ല എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഈ വ്യവസ്ഥയെ ഏറ്റവും എതിർത്തിരുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് സി.പി.എം. അവർ തന്നെ ഇപ്പോൾ അതുപയോഗിക്കുന്നുവെന്നതാണ് രസകരം. ഇതിനിടെ ജീവനക്കാർക്കിടയിൽ അമർഷം ശക്തമാണ്. പക്ഷേ പ്രതികരിക്കാൻ കഴിയാത്ത സാഹചര്യവുമാണുള്ളത്.

 

MNM Recommends


Most Read