വാർത്ത

മുൻ പരിചയം ഉള്ള പാലക്കാട് സ്വദേശിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു അവശനാക്കി പണം കവർന്നു; ഭീഷണിപ്പെടുത്തി പണം തട്ടിയവർ പിടിയിൽ; കുടുങ്ങിയത് മുളവുകാടുള്ള നാലു പേർ

പാലക്കാട് സ്വദേശിയായ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചു ഭീഷണിപ്പെടുത്തി പണം തട്ടിയവരെ മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തു.

മുളവുകാട് പൊന്നാരമംഗലം സ്വദേശികളായ അക്ഷയ്, സാജു കെ.എ, ഫ്രാൻസിസ് ജോസഫ്, ആന്റണി ലൂയിസ് കൊറായ എന്നിവരെയാണ് മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചാം തീയതി രാത്രി മുൻ പരിചയം ഉള്ള പാലക്കാട് സ്വദേശിയെ ഒന്നാംപ്രതി വീട്ടിലേക്ക് വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു അവശനാക്കി പണം കവർന്നു എന്നതാണ് കേസ്.

മുളവുകാട് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മഞ്ജിത്ത് ലാലിന്റെ നേതൃത്വത്തിൽ എസ് ഐ സുനേഖ്, എഎസ്ഐ ശ്യാം കുമാർ. എസ്.സി.പി.ഒമാരായ സുരേഷ്, അരുൺ ജോഷി, സിപിഒ ജയരാജ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

MNM Recommends


Most Read