വാർത്ത

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദം; ഈ മാസം നാലു വരെ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഉണ്ടായ തീവ്ര ന്യൂനമർദത്തെ തുടർന്ന് സംസ്ഥാനത്ത് ഈ മാസം നാലു വരെ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണു കൂടുതൽ മഴ പെയ്യുക. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന തീവ്രന്യുനമർദമാണ് കേരളത്തിൽ മഴ കൊണ്ടു വരുന്നത്. ഈ ന്യൂനമർദം ഇന്ന് ശ്രീലങ്ക തീരത്ത് കരയിൽ പ്രവേശിക്കാനാണു സാധ്യത.

തീവ്രന്യൂനമർദത്തിന്റെ സ്വാധീനം കന്യാകുമാരി തീരം വരെ എത്തുമെന്നതിനാൽ കേരളത്തിൽനിന്ന് ഈ ഭാഗത്തേക്കു മൽസ്യബന്ധനത്തിനു പോയവർ സുരക്ഷിത തീരത്തേക്കു മടങ്ങണമെന്ന് അധികൃതർ അറിയിച്ചു. തമിഴ്‌നാട് തീരത്ത് അതിശക്തമായ കാറ്റും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉണ്ട്. തിങ്കളാഴ്ച ഏറ്റവും കൂടുതൽ മഴ പെയ്തതുകൊല്ലം ജില്ലയിലാണ്. അഞ്ചലിൽ 3 സെന്റിമീറ്ററും പുനലൂരിലും ആര്യങ്കാവിലും ഒരു സെന്റിമീറ്റർ വീതവും മഴ രേഖപ്പെടുത്തി.

 

MNM Recommends


Most Read