വാർത്ത

പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയുടെ സ്‌കൂട്ടർ കത്തിച്ചു; 41കാരൻ അറസ്റ്റിൽ

കൊരട്ടി: പ്രണയാഭ്യർഥന നിരസിച്ചതിന് യുവതിയുടെ സ്‌കൂട്ടർ കത്തിച്ചയാളെ കൊരട്ടി പൊലീസ് പിടികൂടി. ആറ്റപ്പാടം കണ്ണങ്കോട് നിസാമുദ്ദീ(41)നാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം.

നേരത്തെ വിവാഹിതനായ നിസാമുദ്ദീൻ യുവതിയോട് പലവട്ടം പ്രണയാഭ്യാർഥന നടത്തിയിരുന്നു. ഇതേത്തുടർന്നുള്ള വൈരാഗ്യത്തിലാണ് ശനിയാഴ്ച രാത്രിയോടെ ഇയാൾ യുവതിയുടെ വീട്ടിലെത്തി സ്‌കൂട്ടർ കത്തിച്ചതെന്ന് പൊലീസ് പറയുന്നത്.

സ്‌കൂട്ടർ സൂക്ഷിച്ചിരുന്ന വീടിന്റെ ജനലും വാതിലും വയറിങ്ങും കത്തിനശിച്ചു. ഇയാളുടെ പേരിൽ വേറെയും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്‌ഐ.മാരായ സി.എസ്. സൂരജ്, ഷാജു എടത്താടൻ, സി.എൻ. എബിൻ, സീനിയർ സി.പി.ഒ. വി.ആർ. രഞ്ജിത്, സി.പി.ഒ. പി.വി. ദീപു എന്നിവരും അന്വേഷണസംഘത്തിലുണ്ടായി.

 

MNM Recommends


Most Read