വാർത്ത

രക്ഷാപ്രവർത്തനത്തിന് മിലിറ്ററി എഞ്ചിനിയറിങ് ടാസ്‌ക് ഫോഴ്‌സും; മഴക്കെടുതി രൂക്ഷമായ പ്രദേശത്ത് കൂടുതൽ സേനാ സഹായം തേടും

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനായി കൂടുതൽ കേന്ദ്രസേനകൾ കേരളത്തിൽ എത്തും. മിലിറ്ററി എഞ്ചിനിയറിങ് ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളാണ് കേരളത്തിൽ എത്തുക. സംഘം മൂന്ന് വിമാനങ്ങളിൽ നിന്നായി വൈകുന്നേരം ആറ് മണിക്ക് തിരുവനന്തപുരത്ത് എത്തും. അപകടത്തിലെ അതീവ രക്ഷാ പ്രവർത്തനങ്ങൾക്കാകും ഇവരുടെ സഹായം ലഭ്യമാകുകമലയോര മേഖലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും വ്യാപകമാണ്.

സംസ്ഥാനത്തെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയും പ്രഖ്്യാപിച്ചു. സംസ്ഥാനത്തെ 12 ജില്ലകളിൽ റെഡ് അലർട്ടും രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനാപുരം ചിറ്റാറിൽ രണ്ടുപേരെ കാണാകതായിട്ടുണ്ട്. മലപ്പുറത്ത് വനമേഖലയിൽ വീണ്ടും ഉരുൾപ്പൊട്ടി. മണ്ണിടിച്ചിലും മഴയും മൂലം ട്രയിൻ ഗാതാഗതത്തിലും തടസ്സം നേരിടുകയാണ്. ഒട്ടേറെ വീടുകളും കടകളും തകർന്നു. 22 പേർ ഇന്ന് ഇതുവരെ മരിച്ചു.

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read