വാർത്ത

`മഞ്ഞക്കൊടി അല്ല ഉടനെ തന്നെ കാവിക്കൊടി പിടിക്കേണ്ടി വരും`; വിശ്വാസത്തിന്റെ പേരിൽ സിപിഎം വോട്ട് പിടിക്കുന്നത് ബാലിശം; ശബരിമലയിലേത് മനുഷ്യാവകാശപ്രശ്‌നമാണ്; കേന്ദ്ര സർക്കാരിന്റെ ഫണ്ട് മുഴുവൻ പിണറായി വിജയൻ വകമാറ്റുന്നുവെന്ന് കുമ്മനം രാജശേഖരൻ

കണ്ണൂർ: അരൂരിൽ മഞ്ഞക്കൊടിയിൽ സിപിഎം പാർട്ടി ചിഹ്നം രേഖപ്പെടുത്തി അത് പിടിച്ച സിപിഎമ്മിനെ പരിഹസിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇന്ന് അവർ മഞ്ഞക്കൊടി പിടിച്ചെങ്കിൽ നാളെ കാവിക്കൊടി പിടിക്കുമെന്ന് അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. ശബരിമലയിൽ വിശ്വാസികൾക്ക് ഒപ്പമാണ് എന്നും അത് സംരക്ഷിക്കുമെന്നും പറയുന്ന സിപിഎം എംഎൽഎമാർ എന്തുകൊണ്ടാണ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാത്തത് എന്നും അദ്ദേഹം ചോദിച്ചു. ഇത്തരത്തിൽ സിപിഎമ്മുകാർ ശബരിമലയിൽ പിടിച്ച് വോട്ട് വാങ്ങുന്നത് ബാലിശമാണ് എന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാർ നൽകുന്ന പണം ഉപയോഗിച്ച് നടത്തുന്ന പദ്ധതികൾ സ്വന്തം ക്രെഡിറ്റിലാക്കിയാണ് പിണറായി സർക്കാർ വോട്ട് ചോദിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്രം നൽകിയ പണം കേരളം പാഴാക്കി. ഇതുസംബന്ധിച്ച് കേരളം കേന്ദ്രത്തിന് റിപ്പോർട്ട് നൽകുകയോ സോഷ്യൽ ഓഡിറ്റ് നടത്തുകയോ ചെയ്തിട്ടില്ല. കേന്ദ്രം നൽകിയ പണം കേരള സർക്കാർ എന്ത് ചെയ്തെന്നും കുമ്മനം ചോദിച്ചു.

ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡസങ്ങളിൽ ജനങ്ങൾ ചർച്ച ചെയ്യുന്നത് വികസനവും വിശ്വാസ സംരക്ഷണവുമാണ് എന്നും കുമ്മനം പറഞ്ഞു. എൻഎസ്എസ് യുഡിഎഫിനുവേണ്ടി വോട്ട് ചോദിക്കുമെന്ന് കരുതുന്നില്ല. മത സമുദായ വികാരം ഇളക്കി വോട്ട് ചോദിക്കരുത്. ശബരിമല വിഷയം മനുഷ്യാവകാശ പ്രശ്‌നമാണെന്നും കുമ്മനം പറഞ്ഞു.ശബരിമല വികസനം മുഖ്യമന്ത്രിയുടെ 2500 കോടി ചെലവാക്കിയെന്ന വാദത്തെ വെല്ലുവിളിക്കുന്നു. എന്ത് വികസനം നടത്തിയന്ന് സർക്കാർ വ്യക്തമാക്കണനമെന്നും കുമ്മനം ആവശ്യപ്പെട്ടു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read