വാർത്ത

ഡേറ്റാ സെന്റർ കൈമാറ്റക്കേസ്: വി എസ് കുറ്റക്കാരനല്ലെന്ന് സിബിഐ; ഇടപാടിൽ സർക്കാരിന് നഷ്ടമുണ്ടായിട്ടില്ലെന്നും റിപ്പോർട്ട്

കൊച്ചി: ഡേറ്റാ സെന്റർ കൈമാറ്റക്കേസിൽ പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദൻ കുറ്റക്കാരനല്ലെന്ന് സിബിഐ റിപ്പോർട്ട്. ഡേറ്റാ സെന്റർ കൈമാറ്റത്തിൽ അഴിമതി നടന്നിട്ടില്ലെന്നും ഇടപാടിൽ സർക്കാരിന് നഷ്ടം സംഭവിച്ചിട്ടില്ലെന്നും സിബിഐ റിപ്പോർട്ട് പറയുന്നു.

അതേ സമയം വിവാദ ഇടപാടുകാരൻ നന്ദകുമാറിന് പണം ലഭിച്ചതും ഡേറ്റാ സെന്റർ കൈമാറ്റവുമായി യാതൊരു ബന്ധവുമില്ലെന്നും നന്ദകുമാർ തട്ടിപ്പുകാരനാണെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു. ഉന്നതരുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് നന്ദകുമാർ പലരെയും പറ്റിച്ചുവെന്നും സിബിഐ റിപ്പോർട്ടിലുണ്ട്. റിലയൻസ് അവിഹതമായി പണം പറ്റിയിട്ടില്ലെന്നും റിലയൻസിന്റെ കൺസൾട്ടന്റായി നന്ദകുമാർ പണം പറ്റിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

റിലയൻസ് ഉദ്യോഗസ്ഥർക്കൊപ്പം നന്ദകുമാർ വിഎസിനെ കണ്ടിരുന്നു. നന്ദകുമാറിന്റെ പേരിൽ കൊച്ചിയിലെയും ഡൽഹിയിലെയും അക്കൗണ്ടിൽ 2007 മുതൽ കോടികൾ ഒഴുകിയെത്തി. പണം നല്കിയത് രാജ്യത്തെ പ്രമുഖ കമ്പനികളായിരുന്നുവെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു.

സ്‌റ്റേറ്റ് ഡേറ്റാ സെന്റർ നടത്തിപ്പു കരാർ റിലയൻസ് കമ്യൂണിക്കേഷൻസിനു കൈമാറിയതിൽ പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദൻ, വിവാദ ഇടനിലക്കാരനായ ടി.ജി. നന്ദകുമാർ തുടങ്ങിയവർക്കു പങ്കുണ്ടെന്നതുൾപ്പെടെയുള്ള ആക്ഷേപങ്ങളെക്കുറിച്ചാണ് സിബിഐ അന്വേഷണം നടത്തിയത്. നന്ദകുമാറിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 2008 ഡിസംബർ 31നു 45 ലക്ഷം, 2009 ജനുവരി രണ്ടിന് 20 ലക്ഷം, 25 ലക്ഷം, 2009 ജൂലൈ 15ന് 3.6 കോടി എന്നിങ്ങനെ പിൻവലിച്ചതായും ആരോപണം ഉയർന്നിരുന്നു. 

 

MNM Recommends


Most Read