വാർത്ത

പീഡനക്കേസിൽ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ച കാസർഗോഡ് സ്വദേശി പിടിയിൽ; ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത് 23കാരനായ മുസഫറലിയെ

കാസർകോഡ്:ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ത്രീയെ പീഡിപ്പിച്ചശേഷം വിദേശത്തേയ്ക്ക് കടന്നയാളെ ഇന്റർപോളിന്റെ സഹായത്തോടെ ഹോസ്ദുർഗ് പൊലീസ് പിടികൂടി. കലയറ അറയങ്ങാടി സ്വദേശി മുസഫറലി മടമ്പിലത്ത്(23) ആണ് പൊലീസ് പിടിയിലായത്.

2018 ൽ കുറ്റകൃത്യം നടത്തിയശേഷം വിദേശത്തേയ്ക്ക് കടന്ന ഇയാൾക്കായി ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾ യു.എ.ഇ പൊലീസിന്റെ പിടിയിലായ വിവരം സ്റ്റേറ്റ് ഇന്റർപോൾ ലെയിസൺ ഓഫീസർ കൂടിയായ ഐ.ജി സ്പർജൻകുമാറിനെ അറിയിച്ചതോടെയാണ് അറസ്റ്റിന് വഴി തെളിഞ്ഞത്. ഇന്ത്യൻ കോൺസുലേറ്റ് വഴി ന്യൂഡെൽഹിയിൽ എത്തിച്ച ഇയാളെ ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ ശ്രീജേഷ്.കെയുടെ നേതൃത്വത്തിലുള്ള സംഘം ന്യൂഡെൽഹിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ആരംഭിച്ച ഇന്റർനാഷണൽ ഇൻവെസ്റ്റിഗേഷൻ കോ ഓർഡിനേഷൻ ടീമാണ് കുറ്റകൃത്യം നടത്തി വിദേശത്തേയ്ക്ക് കടക്കുന്നവർക്കെതിരെ റെഡ്‌നോട്ടീസ് പുറപ്പെടുവിക്കുന്നത്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്.ശ്രീജിത്തിനാണ് ടീമിന്റെ മേൽനോട്ടം.

 

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read