വാർത്ത

പൊൻകുന്നത്ത് യുഡിഎഫ് സ്ഥാനാർത്ഥിക്ക് കോവിഡ്

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലെ പൊൻകുന്നം ഡിവിഷനിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിക്ക് കോവിഡ്. കോൺഗ്രസിലെ എം.എൻ.സുരേഷ് ബാബുവാണ് രോഗബാധിതനായത്.

നേരത്തെ കോൺഗ്രസിന്റെ കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് എസ്.എം.സേതുരാജിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രചരണത്തിൽ സ്ഥാനാർത്ഥിക്കൊപ്പം മണ്ഡലം പ്രസിഡന്റുണ്ടായിരുന്നു. പിന്നാലെയാണ് സ്ഥാനാർത്ഥിയും പരിശോധനയ്ക്ക് വിധേയനായത്.

കോവിഡ് സ്ഥിരീകരിച്ചതോടെ ഇരുവരും ചികിത്സയിലേക്ക് മാറി. സ്ഥാനാർത്ഥി രംഗത്തില്ലെങ്കിലും പ്രവർത്തകർ പ്രചരണ രംഗത്തുണ്ടാകുമെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം അറിയിച്ചു.

 

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read