വാർത്ത

ന്യൂസീലന്റിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട അൻസിയുടെ മൃതദേഹം തിങ്കളാഴ്ചയോടെ നാട്ടിലെത്തിക്കും; പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ത്യൻ എംബസിക്ക് കൈമാറി

തൃശൂർ: ന്യൂസീലന്റിലെ ക്രൈസ്റ്റ് ചർച്ച് നഗരത്തിലെ അൽനൂർ മസ്ജിദിൽ വെള്ളിയാഴ്‌ച്ച ജുമാ നിസ്‌ക്കാരത്തിനിടയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ ടികെ എസ് പുരം പരേതനായ കരിപ്പിക്കുളം അലി ബാവയുടെ മകളും, ലോകമലേശ്വരം പൊന്നാത്ത് നാസറിന്റെ ഭാര്യയുമായ അൻസിയുടെ മൃതദേഹം തിങ്കളാഴ്ചയോടെ നാട്ടിലെത്തിക്കും.

പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ത്യൻ എംബസിക്ക് കൈമാറി. എംബാം ചെയ്ത ശേഷം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ തുടങ്ങും. എംബാം ചെയ്ത ശേഷം തിങ്കളാഴ്‌ച്ച പുലർച്ചെ മൂന്ന് മണിക്ക് നെടുമ്പാശ്ശേരി എയർപോർട്ടിലെത്തുന്ന മൃതദേഹം അന്നു തന്നെ ഖബറടക്കും. നോർക്ക അധികൃതരുമായി ബന്ധുക്കൾ നിരന്തരം ബന്ധപ്പെടുന്നണ്ട്. ഇന്നോ നാളെയോ മൃതദേഹം എംബാം ചെയ്യുമെന്നാണ് അറിയുന്നത്.

ഭർത്താവ് അബ്ദുൽ നാസറിനൊപ്പം പള്ളിയിലെത്തിയ ആൻസി, ബ്രെന്റൺ ടാരന്റന്റെ വെടിയേറ്റ് വീഴുകയായിയിരുന്നു. അബ്ദുൽ നാസർ ക്രൈസ്റ്റ് ചർച്ചിലെ സൂപ്പർ മാർക്കറ്റിലാണ് ജോലി ചെയ്തിരുന്നത്. ഇതിനിടെ അക്രമണത്തിൽ മരിച്ചവരുടെ എണ്ണം അമ്പതായി. ഒരു മലയാളി ഉൾപ്പെടെ അഞ്ച് പേർ ഇന്ത്യക്കാരാണ് വെടിവെപ്പിൽ മരിച്ചത്. ന്യൂസീലൻഡിൽ കാർഷിക സർവകലാശാല വിദ്യാർത്ഥിനിയായിരുന്ന ആൻസിക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ആൻസിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം ആൻസിയുടെ വീട്ടിൽ ഇപ്പോൾ ബന്ധുക്കളുടേയും മറ്റു സന്ദർശകരുടേയും തിരക്കാണ്.

MNM Recommends


Most Read