വാർത്ത

ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ; കേന്ദ്ര ഏജൻസി ഏറ്റെടുക്കാനുള്ള പ്രാധാന്യം കേസിനില്ല; സിബിഐയ്ക്ക് കേസുകളുടെ ബാഹുല്യമാണെന്നും വിശദീകരണം

ന്യൂഡൽഹി: ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ. ഇക്കാര്യം സിബിഐ കേരള സർക്കാരിനെ അറിയിച്ചു. കേസുകളുടെ ബാഹുല്യമാണെന്നും ഏറ്റെടുക്കാനുള്ള പ്രാധാന്യമില്ലെന്നും സിബിഐ വിശദീകരിച്ചാണ് നടപടി.

കേസ് സിബിഐക്കു വിടാൻ തീരുമാനിച്ചതിന് പിന്നിലെ കാരണങ്ങൾ സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. തീരുമാനം സംബന്ധിച്ച സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ടും സർക്കാർ ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടോ, ബന്ധുക്കളുടെ അപേക്ഷയോ പരിഗണിച്ചായിരുന്നോ കേസ് സിബിഐക്കു വിടാൻ തീരുമാനിച്ചതെന്ന് വ്യാഴാഴ്ച ജസ്റ്റീസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് ചോദിച്ചിരുന്നു. ഇതേത്തുടർന്നാണ് സർക്കാർ ഇക്കാര്യങ്ങളിൽ കോടതിയിൽ വിശദീകരണം നൽകിയത്.

നിലവിലെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ റിപ്പോർട്ടിനു പുറമേ മുൻ ഡിജിപി സെൻകുമാറിന്റെ അവലോകന റിപ്പോർട്ടും സർക്കാർ കോടതിയിൽ സമർപ്പിച്ചു. കേസ് സബിഐക്കു വിടണമെന്നുള്ള, ജിഷ്ണുവിന്റെ അമ്മയുടെ ആവശ്യം കോടതി ചൊവ്വാഴ്ച പരിഗണിച്ചേക്കുമെന്നാണ് വിവരം.

MNM Recommends


Most Read