വാർത്ത

മധ്യപ്രദേശിൽ നിന്ന് റാന്നിയിൽ എത്തി ഗാർഹിക നിരീക്ഷണത്തിൽ കഴിയുന്ന ആളുടെ വീടിന് നേരേ രാത്രി സാമൂഹിക വിരുദ്ധരുടെ ആക്രമണം; കല്ലേറിൽ മുൻജനൽ ചില്ലുകൾ തകർന്നു; ആക്രമണത്തിന് പിന്നിൽ മുൻവൈരാഗ്യം സംശയിക്കുന്നതായി പൊലീസ്

റാന്നി: മധ്യപ്രദേശിൽ നിന്നെത്തി ഗാർഹിക നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരുടെ വീടിന് നേരെ പാതിരാത്രിയിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. റാന്നി അങ്ങാടി കുന്നുംപുറത്ത് കെ എം ജോസഫിന്റെ വീടിന് നേരെയാണ് ശനിയാഴ്ച രാത്രിയിൽ കല്ലേറ് ഉണ്ടായത്. മധ്യപ്രദേശിൽ നിന്ന് ട്രെയിൻ മാർഗം എത്തിയ ജോസഫും ഭാര്യയും മകനും ശനിയാഴ്ച രാത്രി 10 മണിയോടെ ഇയാൾ വീട്ടിൽ എത്തി ഗാർഹിക നിരീക്ഷണത്തിൽ പ്രവേശിക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് രാത്രി 12 മണിയോടെ വീടിന് നേരേ ആക്രമണമുണ്ടായത്. ആക്രമണത്തിൽ വീടിന് മുൻ വശത്തെ ജനൽ ചില്ലകൾ തകർന്നു. സംഭവുമായി പൊലീസ് നടത്തിയ അന്വേഷണത്തിൽ ഷെഫിൻ ജോർജ് യന്നയാളിന്റെ പേരിൽ കേസെടുത്തതായി റാന്നി പൊലീസ് പറഞ്ഞു. ജോസഫ് ഇൻഡോറിൽ പാസറ്ററാണ്. മുമ്പുണ്ടായുണ്ടായിരുന്നവ്യക്തി വൈരാഗ്യമായിരിക്കാം ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

 

MNM Recommends


Most Read