വാർത്ത

വ്യാജ ബിരുദവും സൗന്ദര്യവും കൊണ്ട് ഐ.ടി വകുപ്പിൽ നുഴഞ്ഞ് കയറിയ സ്വപ്‌നയുടെ നിയമനത്തിൽ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിനു കുരുക്ക് മുറുകും; വ്യാജ ബിരുദം ഉപയോഗിച്ച് നിയമനം നടത്തിയ സംഭവത്തിൽ കരാർ കമ്പനിക്കെതിരെ കേസെടുക്കാനൊരുങ്ങി എ.ടി വകുപ്പ്; കാരർ തുക തിരികെ വാങ്ങാനും നീക്കം; സ്പ്‌നയുടെ നിയമനത്തിൽ പരസ്പരം പഴിചാരി കരാർ കമ്പനികൾ; പ്രൈസ് വാട്ടർ കൂപ്പറിന് ഉന്നതരുടെ പിന്തുണയും

തിരുവനന്തപുരം: വ്യാജ ബിരുദവും സൗന്ദര്യവും കൊണ്ട് ഭരണതലപ്പത്ത് നുഴഞ്ഞു കയറിയ സ്വപ്‌നയുടെ കരാർ നിയമനത്തിൽ കുരുക്ക് മുറുകുന്നു. സർക്കാരിനെ പ്രതിരോധത്തിലാഴ്‌ത്തിയ സാഹചര്യത്തിൽ കേസിലെ പ്രതി സ്വപ്ന സുരേഷിനെ കരാർ അടിസ്ഥാനത്തിൽ സർക്കാരിലേക്ക് അയച്ച കൺസൽറ്റൻസി സ്ഥാപനമായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിനു (പിഡബ്ല്യുസി) നൽകിയ ഫീസ് തിരിച്ചുപിടിക്കാൻ സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്(കെഎസ്‌ഐടിഐഎൽ) ഒരുങ്ങുന്നത്. സ്വപ്‌നയുടെ കൊമേഴ്‌സ് ബിരുദം വ്യാജമാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പിന്നാലെ മാധ്യമവാർത്ത വിവാദത്തിലവായതോടെ മുഖം രക്ഷിക്കാനൊരുങ്ങുകയാണ് ഐ.ടി വകുപ്പ്. കരാർ ലംഘിച്ച പിഡബ്ല്യുസിക്കെതിരെ കേസ് ഫയൽ ചെയ്യാനും ഏകദേശ ധാരണയായി. കൂടുതൽ നിയമോപദേശം തേടും. ഐടി ഇൻഫ്രാസ്ട്രക്ചർ കഴിഞ്ഞ ദിവസം വിശദീകരണം തേടിയെങ്കിലും പിഡബ്ല്യുസി മറുപടി നൽകിയിട്ടില്ല. പിഡബ്ല്യുസിയും ഇടനില ഏജൻസിയായ വിഷൻ ടെക്‌നോളജിയും സ്വപ്നയ്‌ക്കെതിരെ നിയമനടപടിക്കു പോകുമെന്നും സൂചനയുണ്ട്.

വിവാദമാരംഭിച്ച ആദ്യ ദിവസം തന്നെ സ്വപ്നയുടെ സേവനം ആവശ്യമില്ലെന്നു പിഡബ്ല്യുസിയോട് ഐടി വകുപ്പ് പറഞ്ഞെങ്കിലും ക്രിമിനിൽ പശ്ചാത്തലമുള്ള ഒരാളെ സർക്കാർ സംവിധാനത്തിലേക്ക് കയറ്റിവിട്ടതു സംബന്ധിച്ച് ഒരു വാക്കു പോലും ചോദിച്ചില്ല. അഞ്ചാം ദിവസം സ്വപ്നയുടെ ബിരുദം വ്യാജമെന്ന് തെളിഞ്ഞതോടെയാണു പേരിനെങ്കിലും നോട്ടിസ് അയച്ചത്.

അതേസമയം ആരോപണവിധേയമായ കരാർ കമ്പനിക്കെതിരെ നടപടി സ്വീകരിക്കാത്തതിലെ ഉന്നത ഉത്താശയാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്. ്മുഖ്യമന്ത്രിയുടെ വകുപ്പിൽപെടുന്ന ഐ.ടി വകുപ്പിലേക്കുള്ള പ്രൈസ് വാട്ടർകൂപ്പറിന്റെ കരാറുകൾ മുൻപ് തന്നെ വിവാദങ്ങളിൽ നിറ#്ഞിരുന്നു. ഇതിന് പിന്നാലെയാമ് സ്വര്ണക്കടത്ത് പ്രതി സ്വപ്‌നയുടെ നിയമനവും. പിഡബ്ല്യുസിക്കെതിരെ നടപടിയെടുക്കാൻ ഈ നിമിഷം വരെ സർക്കാർ തയ്യാറായിട്ടില്ല. കഴിഞ്ഞ ഒക്ടോബർ 21 മുതൽ ഈ ഏപ്രിൽ 20 വരെയായിരുന്നു സ്വപ്നയുടെ കരാർ. എന്നാൽ, വി എസ്എസ്‌സിയിൽ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥൻ ചുമതല ഏൽക്കുന്നതു വരെ തുടരണമെന്ന വ്യവസ്ഥയിൽ കരാർ നീട്ടിക്കൊടുത്തു. എന്നാൽ അദ്ദേഹം ഇതുവരെ ചാർജ് എടുത്തിട്ടില്ല.

സ്വപ്ന എത്തിയതിന്റെ ഉത്തരവാദിത്തം പിഡബ്ല്യുസിക്കാണെന്ന് ഐടി വകുപ്പ് പറയുമ്പോൾ, പിഡബ്ല്യുസി പഴിചാരുന്നത് ഇടനില ഏജൻസിയായ വിഷൻ ടെക്‌നോളജിയെയാണ്. വിഷൻ ടെക്‌നോളജി വിരൽചൂണ്ടുന്നത് സ്വപ്നയുടെ പശ്ചാത്തല പരിശോധന നടത്തിയ 'നോവൈ' എന്ന ഏജൻസിയെയും. ഇതോടെ സ്വപ്‌നയുടെ നിയമനത്തിൽ പരസ്പര പഴിചാരൽ മാത്രമാണ് നടക്കുന്നത്. സ്‌പേസ് പാർക്ക് സ്‌പെഷൽ ഓഫിസർ അടക്കമുള്ളവർ അഭിമുഖം നടത്തിയാണ് സ്വപ്നയെ നിയമിച്ചത്. ശമ്പളമടക്കമുള്ള കൺസൽറ്റൻസി ചാർജ് സർക്കാരിൽ നിന്ന് വാങ്ങുന്നത് പിഡബ്ല്യുസിയാണ്. അതുകൊണ്ടു തന്നെ പിഡബ്ല്യുസിക്കും ഐടി വകുപ്പിനും ഒഴിഞ്ഞുനിൽക്കാനാവില്ല എന്ന് വ്യക്തമാകുകയാണ്.

ഇന്നലെ രാത്രിയിൽ നാഗർകോവിൽ നിന്ന് ്അറസ്റ്റിലായ സ്വപ്‌നയുടേത് വ്യാജ ബിരുദമാണെന്ന് കണ്ടെത്തിയിരുന്നു. എയർ ഇന്ത്യാ സാറ്റ്‌സിലും ഐടി വകുപ്പിലുമടക്കം ജോലി നേടാൻ ഇവർ സമർപ്പിച്ച സർട്ടിഫിക്കറ്റ് വ്യാജമെന്നാണ് തെളിഞ്ഞത്. മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹിബ് അംബേദ്കർ ടെക്‌നോളജിക്കൽ സർവകലാശാലയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

സർട്ടിഫിക്കറ്റിലെ ഒപ്പും സീലും വ്യാജമാണെന്നും സർട്ടിഫിക്കറ്റിൽ സുരക്ഷാമുദ്രയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. സ്വപ്ന ഈ സർവകലാശാലയിലെ വിദ്യാർത്ഥി ആയിരുന്നില്ലെന്നും സർവകലാശാലയിലോ അതിനു കീഴിലുള്ള കോളജുകളിലോ ബികോം കോഴ്‌സ് തന്നെ ഇല്ലെന്നും കൺട്രോളർ ഓഫ് എക്‌സാമിനേഷൻ ഡോ. വിവേക് എസ് സാഥെ 'മനോരമ'യോടു വ്യക്തമാക്കി. സർട്ടിഫിക്കറ്റുകളിലെ സുരക്ഷാ മുദ്രകളൊന്നും സ്വപ്നയുടെ സർട്ടിഫിക്കറ്റിൽ ഇല്ല. സ്വപ്നയുടെ പശ്ചാത്തലത്തെക്കുറിച്ച് ഇടനിലക്കാരായ ഏജൻസി വ്യക്തമായ അന്വേഷണം നടത്തിയിരുന്നുവെന്നു പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. സംഭവത്തിൽ മൂന്ന് പേരാണ് അറസ്റ്റിലായത്. സർക്കാർ പ്രതിരോധത്തിലായതോടെ സ്പ്‌നയുമായി അടുപ്പം സൂക്ഷിച്ച ഐ.ടി സെക്രട്ടറി ശിവശങ്കരനെ തൽസ്ഥാനത്ത് നിന്ന് തെറിപ്പിച്ചിരുന്നു. സ്വർണക്കടത്തിന് തീവ്രവാദ ബന്ധമുണ്ടെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ.

 

 

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read